ലെക്സിങ്‌ടണ്‍: ക്വെന്‍റക്കി മാളിനുളളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.വെടിയേറ്റവരില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. സംഭവത്തിന് ശേഷം പൊലീസ് മാള്‍ ഒഴിപ്പിച്ച് ഓരോ സ്റ്റോറും പരിശോധിച്ചു.
അക്രമികളും വെടിയേററവരും തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്ന് ലെക്സിംഗ്ടണ്‍ പൊലീസ് മേധാവി ലോറന്‍സ് വെതര്‍സ് അറിയിച്ചു. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വക്താവ് ബ്രെന്ന ഏഞ്ചൽ പറഞ്ഞു. വെടിയേറ്റ മറ്റ് രണ്ട് പേരുടെ വിവരങ്ങളും അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.