വാഷിങ്‌ടൺ: ഫ്ലോറിഡയിൽ ശവസംസ്‌കാര ചടങ്ങിനിടെ നടന്ന വെടിവെപ്പിൽ ഒരു കൗമാരക്കാരനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു സ്‌ത്രീയും ഉൾപ്പെടുന്നു. വിക്‌ടറി സിറ്റി ചർച്ചിന് പുറത്ത് ശനിയാഴ്‌ച ഉച്ചക്ക് 2.30ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് റിവിയേര ബീച്ച് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അക്രമി 13 റൗണ്ട് വെടിവച്ചതായി ശ്രവണ ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായെന്നും പൊലീസ് അറിയിച്ചു. വെസ്റ്റ് പാം ബീച്ചിന്‍റെ പ്രാന്തപ്രദേശമാണ് റിവിയേര ബീച്ച്.
ഫ്ലോറിഡയിൽ ശവസംസ്‌കാര ചടങ്ങിനിടെ വെടിവെപ്പ്; രണ്ട് പേർ മരിച്ചു - ശവസംസ്‌കാര ചടങ്ങിനിടെ വെടിവെപ്പ്
വിക്‌ടറി സിറ്റി ചർച്ചിന് പുറത്ത് ശനിയാഴ്‌ച ഉച്ചക്ക് 2.30ഓടെയാണ് ആക്രമണം നടന്നത്