ETV Bharat / international

വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ശാസ്ത്രലോകം; പന്നിയുടെ വൃക്ക മനുഷ്യനിൽ - ലാംഗോൺ ഹെൽത്ത്

മാലിന്യങ്ങൾ നീക്കം ചെയ്‌ത് മൂത്രം വേർതിരിക്കുക എന്ന വൃക്കയുടെ ദൗത്യം സ്ത്രീയിൽ വെച്ചുപിടിപ്പിച്ച പന്നിയുടെ വൃക്ക നിർവഹിച്ചുവെന്ന് ലാംഗോണിലെ ട്രാൻസ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു.

Pig Kidney Works In Human For 1st Time  ശാസ്ത്രലോകം  പന്നി  പന്നി വൃക്ക  Pig Kidney  Pig Kidney In Human  പന്നിയുടെ വൃക്ക മനുഷ്യനിൽ  ന്യൂയോർക്ക് സർവകലാശാല  ലാംഗോൺ ഹെൽത്ത്  ഡോ. റോബർട്ട് മോണ്ട്ഗോമറി
വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ശാസ്ത്രലോകം; പന്നിയുടെ വൃക്ക മനുഷ്യനിൽ
author img

By

Published : Oct 21, 2021, 6:13 PM IST

വാഷിങ്‌ടൺ: പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയം. ന്യൂയോർക്ക് സർവകലാശാലയിലെ ലാംഗോൺ ഹെൽത്തിലെ ഡോക്‌ടർമാർ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. അവയവമാറ്റ ശസ്‌ത്രക്രിയയിൽ വിപ്ലവകരമായ മാറ്റം സാധ്യമാക്കുന്ന ചുവടുവെയ്പ്പായാണ് നേട്ടത്തെ ശാസ്‌ത്രലോകം വിലയിരുത്തുന്നത്.

സെപ്‌റ്റംബർ 25നാണ് മസ്‌തിഷ്‌ക മരണം സംഭവിച്ച സ്‌ത്രീയിൽ ഡോക്‌ടർമാർ പരീക്ഷണം നടത്തിയത്. ശാസ്‌ത്ര പുരോഗതിക്ക് ഉതകുന്ന നേട്ടത്തിനായി രോഗിയുടെ ബന്ധുക്കൾ രണ്ട് ദിവസത്തേക്ക് ശരീരം വിട്ടുനൽകുകയായിരുന്നു.

മാലിന്യങ്ങൾ നീക്കം ചെയ്‌ത് മൂത്രം വേർതിരിക്കുക എന്ന വൃക്കയുടെ ദൗത്യം സ്ത്രീയിൽ വെച്ചുപിടിപ്പിച്ച പന്നിയുടെ വൃക്ക നിർവഹിച്ചുവെന്ന് ലാംഗോണിലെ ട്രാൻസ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു. മസ്‌തിഷ്‌ക മരണം സംഭവിച്ച സ്‌ത്രീയുടെ വൃക്ക പ്രവർത്തന രഹിതമായതിന്‍റെ ഫലമായി ക്രിയാറ്റിനിന്‍റെ അളവ് വർധിച്ചിരുന്നു. എന്നാൽ പന്നിയുടെ വൃക്ക പിടിപ്പിച്ചതിനെ തുടർന്ന് ക്രിയാറ്റിനിന്‍റെ അളവ് സാധാരണ നിലയിലേക്ക് എത്തിയതായും മോണ്ട്ഗോമറി പറഞ്ഞു.

രണ്ട് മണിക്കൂറോളമെടുത്താണ് മോണ്ട്ഗോമറി നേതൃത്വം നൽകിയ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. പന്നിയുടെ വൃക്ക രോഗിയുടെ കാലിന് മുകൾഭാഗത്തുള്ള രക്തക്കുഴലുകളുമായി ബന്ധിപ്പിച്ചുവെങ്കിലും ശരീരത്തിന് പുറത്തായാണ് വൃക്ക സൂക്ഷിച്ചത്. വൃക്കയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുവാനും ബയോപ്‌സി സാംപിളുകൾ ശേഖരിക്കുവാനുമാണ് വൃക്ക ശരീരത്തിന് പുറത്തുവച്ചത്.

മറ്റ് മൃഗങ്ങളിൽ പന്നിയുടെ വൃക്ക ഒരു വർഷം വരെ പ്രവർത്തിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് പന്നിയുടെ വൃക്ക മനുഷ്യനിൽ പരീക്ഷിക്കുന്നത്. നിരവധിയാളുകൾക്ക് വൃക്ക ലഭിക്കാത്ത സാഹചര്യത്തിൽ മനുഷ്യരിൽ മൃഗങ്ങളുടെ വൃക്ക പ്രവർത്തിക്കുമോ എന്ന പരീക്ഷണത്തിലായിരുന്നു ശാസ്‌ത്ര ലോകം ഇതുവരെ. അന്യ അവയവങ്ങളെ പ്രതിരോധിക്കുന്ന പ്രവണത മനുഷ്യ ശരീരത്തിന് ഉണ്ടെന്നതാണ് ഇതുവരെ പരീക്ഷണങ്ങൾക്ക് തിരിച്ചടിയായിരുന്നത്. എന്നാൽ ഈ പ്രതിരോധങ്ങൾക്ക് കാരണമാകുന്ന പന്നിയുടെ ജീനിൽ ജനിതക വ്യതിയാനം വരുത്തിയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

യുണൈറ്റഡ് തെറപ്യൂട്ടിക്കിന്റെ അനുബന്ധ സ്ഥാപനമായ ബയോടെകിന്‍റെ നേതൃത്വത്തിലുള്ള റവിവികർ ആണ് ജനിതകമാറ്റം നടത്തിയത്.

Also Read: സർക്കാർ സബ്‌സിഡി നിലച്ചിട്ട് നാലുമാസം; ജനകീയ ഹോട്ടലുകളുടെ നിലനിൽപ് പ്രതിസന്ധിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.