ETV Bharat / international

ബ്രസീലിൽ 56,000ലധികം പുതിയ കൊവിഡ് ബാധിതർ - ബ്രസീൽ കൊവിഡ് അപ്‌ഡേറ്റ്

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,396,293. മരണസംഖ്യ 228,795

brazil covid  brazil covid update  ബ്രസീൽ കൊവിഡ്  sao polo covid  ബ്രസീൽ കൊവിഡ് അപ്‌ഡേറ്റ്  സാവോ പോളോ കൊവിഡ്
ബ്രസീലിൽ 56,000ലധികം പുതിയ കൊവിഡ് ബാധിതർ
author img

By

Published : Feb 5, 2021, 10:05 AM IST

ബ്രസീലിയ: ബ്രസീലിൽ 56,873 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,232 പുതിയ മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,396,293 ആയും മരണസംഖ്യ 228,795 ആയും ഉയർന്നു. ജനസംഖ്യ കൂടുതലുള്ള സാവോ പോളോയിൽ 1,820,941 കൊവിഡ് കേസുകളും 53,997 മരണവും സ്ഥിരീകരിച്ചു. ആശുപത്രി കിടക്കകളുടെയും ഓക്‌സിജൻ സിലിണ്ടറുകളുടെയും അഭാവം മൂലം വടക്കുപടിഞ്ഞാറൻ ബ്രസീലിലെ ആമസോണസ് സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്.

ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ച് 13 സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ ക്ലാസുകൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ജനുവരി 17 മുതൽ 1.7 മില്യൺ ജനങ്ങൾക്ക് വാക്‌സിനേഷൻ എടുത്തുകഴിഞ്ഞു. ആഗോളതലത്തിൽ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാം സ്ഥാനത്താണ്. അമേരിക്ക ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.