ETV Bharat / international

ജോബൈഡന്‍റെ കൊവിഡ് നിയന്ത്രണ സംഘ തലവനാവാന്‍ ആന്‍റണി ഫൗസിക്ക് ക്ഷണം - Biden's Coronavirus Task Force

ഡൊണാൾഡ് ട്രംപിന്‍റെ കൊവിഡ്‌ വൈറസ് ടാസ്ക് ഫോഴ്സിലെ അംഗമാണ് ഫൗസി

Fauci to join Biden's Covid team  Biden ask Fauci to join his Covid team  COVID cases in USA  COVIS fatalities in USA  Anthony Fauci  Coronavirus Task Force  Biden's Coronavirus Task Force  ബൈഡൻ
ആന്‍റണി ഫൗസിയോട്‌ തന്‍റെ കൊവിഡ് ടീമിൽ ചേരാൻ ആവശ്യപ്പെട്ട്‌ ബൈഡൻ
author img

By

Published : Dec 4, 2020, 12:43 PM IST

വാഷിംഗ്‌ടൺ: പ്രമുഖ പകർച്ചവ്യാധി വിദഗ്ധനായ ആന്‍റണി ഫൗസിയോട്‌ കൊവിഡ്‌ പ്രതിരോധത്തിൽ തന്‍റെ മെഡിക്കൽ ഉപദേഷ്ടാക്കളുടെ ടീമിനെ നയിക്കാൻ ആവശ്യപ്പെട്ട്‌ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ്‌ ജോ ബൈഡൻ. ഡൊണാൾഡ് ട്രംപിന്‍റെ കൊവിഡ്‌ വൈറസ് ടാസ്ക് ഫോഴ്സിലെ അംഗമാണ് ഫൗസി. നേരത്തെ ഫൗസിയുമായി കൂടിക്കാഴ്ച നടത്തിയതായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷൻസിന്‍റെ ഡയറക്ടർ സ്ഥാനം തുടരാനും ഫൗസിയോസ്‌ ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇതിനുപുറമെ, അമേരിക്കന്‍ പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിവസം ജനങ്ങളോട് നൂറ് ദിവസത്തേക്ക് മാസ്‌ക് ധരിക്കണം എന്നാണ് പറയുക എന്നും ബൈഡൻ പറഞ്ഞു. താനൊരിക്കലും മാസ്‌ക് ധരിക്കില്ലെന്ന ട്രംപിനുള്ള മറുപടിയായി കൂടിയാണ് ജോ ബൈഡന്‍റെ നിര്‍ദേശം വിലയിരുത്തപ്പെടുന്നത്. അതല്ല കൊവിഡ് പ്രതിരോധത്തിൽ ഡെമോക്രാറ്റിക് സര്‍ക്കാര്‍ കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കാനാണ് ബൈഡന്‍ അമേരിക്കക്കാരോട് 100 ദിവസത്തേക്ക് മാസ്‌ക് ധരിക്കണമെന്ന് പറയുന്നതെന്നും വിലയിരുത്തലുകളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.