ETV Bharat / entertainment

വിജയ്‌യുമായി ഇനിയും ഒന്നിക്കുമെന്ന് ലോകേഷ് കനകരാജ്; ആഘോഷമാക്കി ആരാധകർ - ലോകേഷ് കനകരാജ്

വിജയ്‌യെ നായകനാക്കി ഇനിയും സിനിമ ഒരുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.

Lokesh Kanagaraj will team up with Vijay again  Lokesh Kanagaraj  Vijay  Lokesh Kanagaraj with Vijay  Leo  Leo movie  ലോകേഷ് കനകരാജ്  വിജയ്‌യുമായി ഇനിയും ഒന്നിക്കുമെന്ന് ലോകേഷ് കനകരാജ്  വിജയ്‌  ലോകേഷ് കനകരാജ്  ലിയോ
Lokesh Kanagaraj
author img

By

Published : Jul 20, 2023, 9:21 PM IST

മിഴ് സിനിമ ലോകത്തെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ് (Lokesh Kanagaraj). തമിഴകത്തിന്‍റെ പ്രിയ താരം വിജയ്‌യെ (Vijay) നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലിയോ' (Leo). സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അടുത്തിടെയാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ തമിഴകത്ത് നിന്നും വരുന്നത്.

വിജയ്‌യെ നായകനാക്കി ഇനിയും സിനിമ ഒരുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. വിജയ്‌യുമൊത്ത് ഇനിയും സിനിമകൾ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ച മാധ്യമങ്ങൾക്ക് മറുപടിയായാണ് ലോകേഷ് കനകരാജിന്‍റെ വെളിപ്പെടുത്തൽ. ഇനിയും അവസരം ലഭിച്ചാൽ വിജയ്‌യെ നായകനാക്കി സിനിമ ഒരുക്കുമെന്നാണ് ലോകേഷ് അറിയിച്ചത്.

സംവിധായകന്‍റെ വാക്കുകൾ ആഘോഷപൂർവം ഏറ്റെടുത്തിരിക്കുകയാണ് വിജയ് ആരാധകർ. 'മാസ്റ്റര്‍' എന്ന ചിത്രത്തിലാണ് വിജയിയും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ചത്. ഇപ്പോഴിതാ 'ലിയോ'ക്ക് പിന്നാലെ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ലോകേഷ്.

കമല്‍ഹാസൻ നായകനായ ഹിറ്റ് ചിത്രം 'വിക്രമി'ലൂടെ രാജ്യമെമ്പാടുമുള്ള സിനിമാസ്വാദകരുടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഇതിനിടെ ലോകേഷ് കനകരാജിന്‍റെ മറ്റൊരു വമ്പൻ ചിത്രവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രജനികാന്തിനെ നായകനാക്കി ലോകേഷ് പുതിയ ചിത്രം ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.

അതേസമയം ദീപാവലി റിലീസായി ഒക്ടോബർ 19നാണ് 'ലിയോ' തിയേറ്ററുകളില്‍ എത്തുക. ദളപതി വിജയ്‌യുടെ 67-ാമത് ചിത്രം കൂടിയാണ് 'ലിയോ'. ഒരു ഗ്യാങ്സ്‌റ്റർ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ലോകേഷ് കനകരാജിന്‍റെ ആക്ഷൻ ക്രൈം ത്രില്ലർ യൂണിവേഴ്‌സായ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാണ് 'ലിയോ' എന്നതും ശ്രദ്ധേയമാണ്. തൃഷ കൃഷ്‌ണന്‍ ആണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് വിജയ്‌യുമായി തൃഷ കൈകോർക്കുന്നത്.

ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സഞ്ജയ് ദത്തിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് 'ലിയോ'. പ്രതിനായകനായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത് എന്നാണ് സൂചന. പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം ഗോപാലന്‍റെ ഗോകുലം മൂവീസ് ആണ് ലിയോ കേരളത്തില്‍ എത്തിക്കുന്നത്. റെക്കോർഡ് തുകയ്‌ക്കാണ് ഗോകുലം മൂവീസ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

16 കോടി രൂപയ്‌ക്കാണ് ഗോകുലം മൂവീസ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കിൽ, ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് കേരളത്തില്‍ വിതരണത്തിന് എത്തുന്ന ഇതരഭാഷ ചിത്രമാകും 'ലിയോ'. കൂടാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഇതരഭാഷ ചിത്രവുമാണ് 'ലിയോ'.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.