ETV Bharat / entertainment

ആമിർ ഖാനൊപ്പമുളള അഭിമുഖത്തിന്‍റെ ഭാഗം എഡിറ്റ് ചെയ്‌ത്‌ നീക്കണമെന്ന് ചിരഞ്‌ജീവി, കാരണം ഇതാണ് - ഫോറസ്റ്റ് ഗമ്പ്

'ലാൽ സിംഗ് ഛദ്ദ'യുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശം എഡിറ്റ് ചെയ്‌ത്‌ നീക്കണമെന്ന് അറിയിച്ച് തെന്നിന്ത്യൻ താരം ചിരഞ്ജീവി

Chiranjeevi asked to edit and remove the part of the interview  South Indian superstar Chiranjeevi  പരാമര്‍ശം എഡിറ്റ് ചെയ്‌ത്‌ നീക്കണമെന്നറിയിച്ച് തെന്നിന്ത്യൻ താരം ചിരഞ്ജീവി  ലാൽ സിംഗ് ഛദ്ദയുടെ പ്രമോഷന്‍  എസ്എസ് രാജമൗലി  ഫോറസ്റ്റ് ഗമ്പ്  ആമിര്‍ ഖാന്‍
ആമിർ ഖാനൊപ്പമുളള അഭിമുഖത്തിന്‍റെ ഭാഗം എഡിറ്റ് ചെയ്‌ത്‌ നീക്കണമെന്ന് ചിരഞ്‌ജീവി, കാരണം ഇതാണ്
author img

By

Published : Aug 1, 2022, 5:43 PM IST

ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം ആമിർ ഖാന്‍റെ വരാനിരിക്കുന്ന ചിത്രം 'ലാൽ സിങ് ഛദ്ദ'യുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന ചര്‍ച്ചയ്‌ക്കിടെ താരം നടത്തിയ പരാമര്‍ശം എഡിറ്റ് ചെയ്‌ത്‌ നീക്കണമെന്ന് അറിയിച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി. ചിത്രത്തിന്‍റെ തെലുങ്ക് ട്രെയിലർ ഹൈദരാബാദിൽ റിലീസ് ചെയ്യുന്ന ചടങ്ങിനിടെ ചിരഞ്‌ജീവി, നാഗചൈതന്യ, നാഗാർജുന എന്നിവര്‍ താരത്തിനൊപ്പം വേദി പങ്കിടുകയും ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. ഈ പ്രമോഷണൽ അഭിമുഖത്തിൽ നിന്നുള്ള ഒരു ഭാഗം അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് എഡിറ്റ് ചെയ്‌ത്‌ നീക്കണമെന്ന് തമാശരൂപേണ അറിയിച്ച് ചിരഞ്ജീവി രംഗത്തെത്തിയത്.

ചര്‍ച്ചയ്‌ക്കിടെ 'ലാൽ സിങ് ഛദ്ദ'യുടെ വിവിധ ഗെറ്റപ്പുകളിലേക്ക് എങ്ങനെ കടന്നുവരാൻ കഴിഞ്ഞുവെന്ന് നാഗാർജുന ആമിര്‍ ഖാനോട് ചോദിച്ചിരുന്നു. ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ് നടത്തുന്നയാളുകളാണ് ഈ പരിവര്‍ത്തനത്തിന് പിന്നിലെന്നായിരുന്നു ഈ ചോദ്യത്തിനുള്ള ആമിറിന്‍റെ മറുപടി. ആമിറിന്‍റെ ഈ പ്രസ്‌താവന ചിരഞ്‌ജീവി വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് "ഈ ഭാഗം എഡിറ്റ് ചെയ്യുക. ഞാൻ ഇത് വിശ്വസിക്കില്ല." എന്ന് താരത്തോട് ചിരഞ്‌ജീവി തമാശയായി ആവശ്യപ്പെട്ടത്.

Also Read: 'ഈ പിറന്നാള്‍ ആഘോഷിക്കണോ അതോ കരയണോ?' വികാരനിര്‍ഭര കുറിപ്പുമായി സുപ്രിയ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിലെ നായകൻ ആമിർ ഖാന്‍, ചിരഞ്‌ജീവി, നാഗാർജുന, സുകുമാർ, എസ്‌എസ് രാജമൗലി എന്നിവർക്കായി ഹൈദരാബാദിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. ചിത്രത്തെ പ്രശംസിക്കുകയും വികാരാധീനനായ ആമിറിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന പ്രിവ്യൂവിൽ നിന്നുള്ള ഒരു വീഡിയോ ചിരഞ്‌ജീവി ശനിയാഴ്‌ച സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തിരുന്നു. ആമിറിന്‍റെ അടുത്തേക്ക് തല കുലുക്കി നടന്നുചെന്ന് ഊഷ്‌മളമായി ആലിംഗനം ചെയ്യുന്നതായിരുന്നു വീഡിയോ. ചിരഞ്‌ജീവിയുടെ പ്രശംസയില്‍ വികാരാധീനനായി കണ്ണുനീർ തുടക്കുന്ന ആമിറിനെയും കാണാമായിരുന്നു.

Also Read: പൊന്നിയിന്‍ സെല്‍വനിലെ റഹ്മാന്‍ മാജിക്‌; ആദ്യ ലിറിക്കല്‍ ഗാനം ഗംഭീരം, വീഡിയോ

ആമിര്‍ ഖാന്‍, നാഗ ചൈതന്യ എന്നിവരെ കൂടാതെ കരീന കപൂർ, മോന സിങ് എന്നിവരും ലാൽ സിംഗ് ഛദ്ദയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടോം ഹാങ്ക്‌സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 1994-ൽ അക്കാദമി അവാർഡ് നേടിയ ഫോറസ്റ്റ് ഗമ്പിന്‍റെ ഹിന്ദി പതിപ്പാണ് അദ്വൈത് ചന്ദൻ സംവിധാനം ചെയ്‌ത 'ലാൽ സിങ് ഛദ്ദ'. ചിത്രം ഓഗസ്റ്റ് 11ന് റിലീസിനെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.