ETV Bharat / entertainment

2022 Year Ender | വിവാദങ്ങള്‍ ഒടുങ്ങാതെ ഇന്ത്യൻ സിനിമ: നില ഭദ്രമാക്കി മമ്മൂട്ടി, നടിമാര്‍ തകര്‍ത്താടിയ വര്‍ഷം

author img

By

Published : Dec 30, 2022, 10:35 AM IST

Updated : Dec 30, 2022, 11:07 AM IST

2022 Year Ender | 2022 വിട പറയുമ്പോള്‍ പോയ വര്‍ഷത്തെ സിനിമ വിശേഷങ്ങളിലേക്ക് ഒരു എത്തിനോട്ടം...

Year Ender for Indian cinema and Indian actors  Year Ender  Indian cinema and Indian actors  Indian cinema  Indian actors  ഇന്ത്യന്‍ സിനിമ  2022 Year Ender  2022 വിട പറയുമ്പോള്‍  സിനിമ വിശേഷങ്ങളിലേക്ക് ഒരു തിരനോട്ടം  2022 മികച്ച ചിത്രങ്ങള്‍  100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങള്‍  ബോക്‌സ്‌ ഒഫീസ് ഫ്ലോപ്പുകള്‍  മികച്ച ജനപ്രിയ ഇന്ത്യന്‍ താരങ്ങള്‍  2022ലെ മലയാള സിനിമയും മികച്ച കഥാപാത്രങ്ങളും  2022ലെ മികച്ച മലയാള സിനിമകള്‍  2022ലെ മികച്ച മലയാള താരങ്ങള്‍  2022ലെ മികച്ച ഗാനങ്ങള്‍  മികച്ച ബോളിവുഡ് ഗാനങ്ങള്‍  മികച്ച മലയാള ഗാനങ്ങള്‍  താര വിവാഹങ്ങള്‍  വിട്ടൊഴിയാതെ വിവാദങ്ങള്‍  2022ലെ വിവാദ സിനിമകള്‍  2022ലെ വിവാദ നായകന്‍മാര്‍  മലയാള സിനിമയിലെ വിവാദ നായകര്‍  2022ലെ വിയോഗങ്ങള്‍  മലയാള സിനിമയിലെ വിയോഗങ്ങള്‍  സംഗീത ലോകത്തെ വിയോഗങ്ങള്‍  2022ലെ തീരാനഷ്‌ടങ്ങള്‍
ഇന്ത്യന്‍ സിനിമ 2022: വിജയ പരാജയങ്ങളും വിവാദങ്ങളും

ന്ത്യന്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായൊരു വര്‍ഷമായിരുന്നു 2022. പോയ വര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ സിനിമകള്‍ ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ നിരവധി സിനിമകളും സിനിമാതാരങ്ങളും വിവാദ കോളങ്ങളില്‍ ഇടംപിടിച്ചു. പോയ വര്‍ഷത്തില്‍ നിരവധി സിനിമകള്‍ സിനിമാസ്വാദകര്‍ക്ക് ദൃശ്യ വിസ്‌മയം തീര്‍ത്തു… ചിലത് അഭിമാനമായി മാറി… ചിലത് വിമര്‍ശനങ്ങള്‍ക്ക് പാത്രമായി… അങ്ങനെ ഒരുപാട് സിനിമ വിശേഷങ്ങളിലൂടെയാണ് 2022 കടന്നു പോയത്.

ബോളിവുഡ് കൂപ്പുകുത്തിയും ടോളിവുഡ് കുതിച്ചുയര്‍ന്നും മോളിവുഡ് തല ഉയര്‍ത്തിയതുമായ കാഴ്‌ചയാണ് 2022ല്‍ കണ്ടത്. പുതു വർഷത്തിനായുള്ള കൗണ്ട്‌ഡൗൺ ആരംഭിക്കുമ്പോൾ പോയ വര്‍ഷത്തെ സിനിമ വിശേഷങ്ങളിലേക്ക് ഒന്ന് തിരകെ സഞ്ചരിക്കാം. 2022ലെ മികച്ച സിനിമകള്‍, 100 കോടി ക്ലബ്ബിലിടം പിടിച്ച ചിത്രങ്ങള്‍, ബോക്‌സ്‌ ഒഫിസ് വിജയ-പരാജയങ്ങള്‍, മികച്ച താരങ്ങള്‍, മികച്ച ഗാനങ്ങള്‍, താര വിവാഹങ്ങള്‍, വിവാദങ്ങളും വിവാദ നായകന്‍മാരും, വിയോഗങ്ങള്‍ തുടങ്ങിയവയിലേക്ക് ഒരു എത്തിനോട്ടം...

1. 2022 മികച്ച ചിത്രങ്ങള്‍: ഒന്നല്ല, നിരവധി സിനിമകള്‍ ഈ വര്‍ഷം സിനിമ പ്രേമികളെ വിസ്‌മയിപ്പിച്ചു. ചരിത്ര സിനിമകള്‍ മുതൽ ആക്ഷന്‍ ത്രില്ലറുകള്‍ വരെ ഈ പട്ടികയിലുണ്ട്. ഒരുപാട് സിനിമകള്‍ ഉണ്ടെങ്കിലും അതില്‍ നിന്നും ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രാജമൗലിയുടെ ബ്രഹ്മാണ്ഡ തെലുഗു ചിത്രം 'ആര്‍ആര്‍ആര്‍' ആണ് പോയ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമനായി തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രം 'ദി കശ്‌മീര്‍ ഫയല്‍സ്' ആണ് 2022ലെ മികച്ച രണ്ടാമത്തെ ചിത്രം. 1990കളിലെ കശ്‌മീരി പണ്ഡിറ്റുകളുടെ പാലായനം പറഞ്ഞ ചിത്രം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. കന്നഡ സൂപ്പര്‍ താരം യഷിന്‍റെ കന്നഡ ചിത്രം 'കെജിഎഫ്‌ ചാപ്‌റ്റര്‍ 2' ആണ് മികച്ച മൂന്നാമത്തെ ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ യഷിന്‍റെ ശക്തമായ പ്രകടനം കൊണ്ടും സ്‌ക്രീന്‍ സ്‌പെയിസ് കൊണ്ടും 'കെജിഎഫ്‌ ചാപ്‌റ്റര്‍ 2' ലോക ശ്രദ്ധ നേടിയിരുന്നു.

ലോകേഷ്‌ കനകരാജ് - കമല്‍ ഹാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രം 'വിക്രം' ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഋഷഭ്‌ ഷെട്ടിയുടെ കന്നഡ ചിത്രം 'കാന്താര'യാണ് മികച്ച സിനിമകളുടെ പട്ടികയില്‍ അഞ്ചാമത്. ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പിനാരായണന്‍റെ ജീവിത കഥ പറഞ്ഞ 'റോക്കട്രി ദി നമ്പി ഇഫക്‌ടും' പോയ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നാണ്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള 'മേജര്‍', പീരിയോഡിക് ഡ്രാമ തെലുഗു ചിത്രം 'സീതാ രാമം', മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍', കന്നട ചിത്രം '777 ചാര്‍ളി' എന്നിവയും 2022ലെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളാണ്.

2. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങള്‍: തെന്നിന്ത്യൻ സിനിമകള്‍, ബോളിവുഡ് ഉൾപ്പെടെയുള്ള മറ്റ് സിനിമ മേഖലകളെ വളരെ പിന്നിലാക്കിയ വർഷം കൂടിയായിരുന്നു 2022. 'ആര്‍ആര്‍ആറും' 'കെജിഎഫ്‌ 2'ഉം ആഗോളതലത്തില്‍ 1,000 കോടി കടന്നപ്പോള്‍ 'കാന്താര'യും 'പൊന്നിയിന്‍ സെല്‍വനും' ഇന്ത്യന്‍ വിജയ ഗാഥകളായി മാറി. 'കാന്താര'യും 'കെജിഎഫ്‌ 2'ഉം കന്നഡ ചലച്ചിത്ര മേഖലയുടെ ചരിത്രം തിരുത്തി കുറിച്ചപ്പോള്‍ കമല്‍ ഹാസന്‍റെ 'വിക്രം' തമിഴകത്തെ സൂപ്പര്‍ ഹിറ്റായി മാറിയ കാഴ്‌ചയാണ് നാം കണ്ടത്.

2022ല്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സിനിമകളുടെ പട്ടിക

  • ആര്‍ആര്‍ആര്‍ - 1,224 കോടി
  • കെജിഎഫ്‌ ചാപ്‌റ്റര്‍ 2 -1,250 കോടി
  • പൊന്നിയിന്‍ സെല്‍വന്‍ - 500 കോടി
  • ബ്രഹ്മാസ്‌ത്ര പാര്‍ട്ട് വണ്‍ ശിവ - 430 കോടി
  • വിക്രം - 426 കോടി
  • കാന്താര - 407 കോടി
  • കാശ്‌മീര്‍ ഫയല്‍സ് - 340 കോടി
  • ദൃശ്യം 2 - 307 കോടി
  • ഭൂല്‍ ഭുലയ്യ - 267 കോടി
  • ബീസ്‌റ്റ് - 217 കോടി
  • ഗംഗുഭായ് കത്യവാടി - 209.77 കോടി
  • രാധേ ശ്യാം -200 കോടി

3. ബോക്‌സ്‌ ഒഫിസ് ഫ്ലോപ്പുകള്‍: ബോളിവുഡ് സിനിമ മേഖലയ്‌ക്ക് ഒരു നല്ല വര്‍ഷമായിരുന്നില്ല 2022. പ്രതീക്ഷിച്ചിരുന്ന പല സിനിമകളും ബോക്‌സ്‌ ഒഫിസ്‌ പരാജയമായി മാറിയ കാഴ്‌ചയാണ് നാം കണ്ടത്. ബിഗ് ബജറ്റില്‍ വലിയ ഹൈപ്പുകളോടെ തിയേറ്ററുകളിലെത്തിയ പല ചിത്രങ്ങള്‍ക്കും മുടക്കു മുതല്‍ പോലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ല. സംവിധായകരെയും നിര്‍മാതാക്കളെയും സംബന്ധിച്ച് ഒരു പരീക്ഷണ വര്‍ഷം കൂടിയായിരുന്നു ഇത്.

2022 വിട പറയാനൊരുങ്ങുമ്പോള്‍ ഈ വര്‍ഷം ബോക്‌സ്‌ ഒഫിസില്‍ മോശം പ്രകടനം കാഴ്‌ചവച്ച സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം. ആമിര്‍ ഖാന്‍റെ 'ലാല്‍ സിങ് ഛദ്ദ', വിജയ്‌ ദേവരകൊണ്ടയുടെ 'ലൈഗര്‍', രണ്‍ബീര്‍ കപൂറിന്‍റെ 'ഷംഷേര', അക്ഷയ്‌ കുമാറിന്‍റെ 'ബച്ചന്‍ പാണ്ഡെ', 'രക്ഷാ ബന്ധന്‍', 'സാമ്രാട്ട് പൃഥ്വിരാജ്', ചിരഞ്ജീവിയുടെ 'ആചാര്യ', പ്രഭാസിന്‍റെ 'രാധേ ശ്യാം', ടൈഗര്‍ ഷ്രോഫിന്‍റെ 'ഹീറോപാന്തി', കങ്കണ റണാവത്തിന്‍റെ 'ധാക്കഡ്', രണ്‍വീര്‍ സിങിന്‍റെ 'ജയേഷ്‌ഭായ് ജോര്‍ദാര്‍', ആയുഷ്‌മാന്‍ ഖുറാനയുടെ 'ആന്‍ ആക്ഷന്‍ ഹീറോ' എന്നിവയാണ് പോയ വര്‍ഷത്തെ പ്രധാന ബോക്‌സ്‌ ഒഫീസ് ഫ്ലോപ്പുകള്‍.

4. മികച്ച ജനപ്രിയ ഇന്ത്യന്‍ താരങ്ങള്‍: 2022 ബോളിവുഡിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച വര്‍ഷമായിരുന്നില്ലെങ്കിലും ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തി ചില ബോളിവുഡ് താരങ്ങള്‍. ആലിയ ഭട്ട്, ഹൃത്വിക് റോഷന്‍, രാം ചരണ്‍, ധനുഷ് തുടങ്ങി ബോളിവുഡ് മുതല്‍ തെന്നിന്ത്യന്‍ താരങ്ങള്‍ വരെ തങ്ങളുടെ മികവുറ്റ അഭിനയ മികവിനാല്‍ പോയ വര്‍ഷത്തില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ ബോക്‌സ്‌ ഒഫിസില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്‌റ്റാറുകളുടെ ജനപ്രീതിയിലും വന്‍ വര്‍ദ്ധനയുണ്ടായി.

2022ലെ മികച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. റൂസോ ബ്രദേഴ്‌സിന്‍റെ 'ദി ഗ്രേ മാന്‍' എന്ന ഹോളിവുഡ് ആക്ഷന്‍ ത്രില്ലറിലൂടെ ധനുഷ്‌ ലോക ശ്രദ്ധ ആകര്‍ഷിച്ച മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായി മാറിയിരുന്നു. ഐഎംഡിബിയുടെ 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് ധനുഷ്‌. 'മാരന്‍', 'തിരുച്ചിത്രംബലം', 'നാനേ വരുവേന്‍' തുടങ്ങീ സിനിമകളിലൂടെയും താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആലിയ ഭട്ട് ആണ് ഐഎംഡിബിയുടെ 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 'ബ്രഹ്മാസ്‌ത്ര', 'ഗംഗുഭായ് കത്യവാടി', 'ആര്‍ആര്‍ആര്‍', 'ഡാര്‍ലിംഗ്‌സ്‌' തുടങ്ങി ബ്ലോക് ബസ്‌റ്ററുകള്‍ സമ്മാനിച്ച ആലിയ ഭട്ടിന് ഇതൊരു മികച്ച വര്‍ഷമായിരുന്നു.

മണിരത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വനി'ലൂടെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലെത്തിയ ഐശ്വര്യ റായ് ബച്ചന്‍ ആണ് ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ മൂന്നാമത്. 'ആര്‍ആര്‍ആര്‍', 'ആചാര്യ' തുടങ്ങി സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്‌ചവച്ച തെലുഗു സൂപ്പര്‍ താരം രാം ചരണിന് അന്താരാഷ്‌ട്ര അംഗീകാരം നേടികൊടുത്ത വര്‍ഷം കൂടിയായിരുന്നു ഇത്. ഐഎംഡിബിയുടെ 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് രാം ചരണും അഞ്ചാം സ്ഥാനത്ത് സാമന്തയുമാണ്. 'കാത്തുവാക്കുള രണ്ടു കാതല്‍', 'യശോദ' എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന സാമന്തയുടെ മയോസൈറ്റിസ് പോരാട്ട വെളിപ്പെടുത്തലും താരത്തെ ഈ വര്‍ഷം ജനപ്രീതി നേടിയ മികച്ച താരങ്ങളില്‍ ഒരാളാക്കി മാറ്റി.

ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് റോഷനാണ് ആറാം സ്ഥാനത്ത്. നടി സബാ ആസാദുമായുള്ള ബന്ധവും 'വിക്രം വേദ'യിലെ മികച്ച പ്രകടനവും താരത്തെ കൂടുതല്‍ ജനപ്രിയനാക്കിയിരുന്നു. 'ഷംഷേര', 'ഭൂല്‍ ഭുലയ്യ 2', 'ജഗ് ജഗ്ഗ് ജീയോ', 'ഗോവിന്ദ നാം മേര' തുടങ്ങീ ചിത്രങ്ങിലൂടെ ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ കിയാര അദ്വാനിയും കയറിക്കൂടി. 'ആര്‍ആര്‍ആറി'ലൂടെ ഈ പട്ടികയില്‍ എട്ടാം സ്ഥാനത്ത് ജൂനിയര്‍ എന്‍ടിആറും ഇടംപിടിച്ചു. തെലുഗു സിനിമ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ ഒരാളാണ് ജൂനിയര്‍ എന്‍ടിആര്‍. 'പുഷ്‌പ ദി റൈസി'ന്‍റെ ഗംഭീര വിജയത്തോടെ ഐഎംഡിബിയുടെ 2022ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ അല്ലു അര്‍ജുന്‍ ഒണ്‍പതാം സ്ഥാനത്തും 'കെജിഎഫ്‌ ചാപ്‌റ്റര്‍ 2'വിലൂടെ യഷ്‌ പത്താം സ്ഥാനത്തും ഇടം പിടിച്ചു.

5. 2022ലെ മലയാള സിനിമയും മികച്ച കഥാപാത്രങ്ങളും: 2022ല്‍ ബോളിവുഡ് തലകുത്തിയപ്പോള്‍ മിന്നിച്ചത് തെന്നിന്ത്യന്‍ സിനിമകളാണെങ്കിലും അമ്പരിപ്പിക്കുന്ന പ്രമേയങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാള സിനിമ തലയെടുപ്പോടെ നിന്നു. അവിസ്‌മരണീയമായ സിനിമകളും പ്രകടനങ്ങളുമായിരുന്നു 2022ല്‍ സിനിമാസ്വാദകര്‍ക്ക് മലയാള സിനിമ സമ്മാനിച്ചത്. ബിഗ്‌ സ്‌ക്രീനിലൂടെയും ഒടിടിയിലൂടെയും ചെറുതും വലുതുമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയപ്പോള്‍ ഈ വര്‍ഷത്തെ മികച്ച മലയാള സിനിമകളെയും കഥാപാത്രങ്ങളെയും നമുക്ക് പരിചയപ്പെടാം.

5(1). 2022ലെ മികച്ച മലയാള സിനിമകള്‍: കാമ്പസ് പ്രണയവുമായി 'ഹൃദയം', പൊള്ളുന്ന പ്രമേയവുമായി 'ജനഗണമന', സാമൂഹിക പ്രസക്‌തിയുള്ള വിഷയവുമായി 'ജയ ജയ ജയ ജയ ഹേ', വ്യത്യസ്‌ത പ്രമേയവുമായി 'സൗദി വെള്ളക്ക' തുടങ്ങീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തപ്പോള്‍ 'തല്ലുമാല'യും 'കടുവ'യും 'പാപ്പനും' പണം വാരി ചിത്രങ്ങളായി മാറിയിരുന്നു. ചരിത്ര സിനിമ 'പത്തൊന്‍പതാം നൂറ്റാണ്ടി'നും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. 'ഭൂതകാലം', 'മലയന്‍കുഞ്ഞ്', 'അപ്പന്‍', 'പട' തുടങ്ങി പുത്തന്‍ പരീക്ഷണങ്ങളും മലയാള സിനിമയ്‌ക്ക് അഭിമാനമായി മാറി.

5(2). 2022ലെ മികച്ച മലയാള താരങ്ങള്‍: ഈ വര്‍ഷം മികച്ച തിരഞ്ഞെടുപ്പുകളിലൂടെ തീര്‍ത്തും പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു മെഗാസ്‌റ്റാര്‍ മമ്മൂട്ടി. 'ഭീഷ്‌മ പര്‍വം', 'റോഷാക്ക്', 'നന്‍പകല്‍ നേരത്ത് മയക്കം', 'പുഴു', 'സിബിഐ 5' എന്നീ സിനിമകളിലൂടെ മമ്മൂട്ടി തീര്‍ത്തും പ്രേക്ഷകരെ ഞെട്ടിച്ചു. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ വേറിട്ട അഭിനയ പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബനും അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. 'റോഷാക്ക്', 'കൂമന്‍', 'കൊത്ത്' എന്നീ സിനിമകളിലൂടെ ആസിഫ്‌ അലിക്കും മികച്ച വര്‍ഷമായിരുന്നു ഇത്. 'റോഷാക്കി'ല്‍ മുഖം മൂടി ധരിച്ച് അതിഥി വേഷത്തിലെത്തിയ കഥാപാത്രം ആസിഫിന്‍റെ നിര്‍ണായകയ വേഷങ്ങളിലൊന്നായിരുന്നു.

'ജയജയജയജയ ഹേ'യിലൂടെ ബേസില്‍ ജോസഫ്‌, 'തല്ലുമാല'യിലൂടെ ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, ലുക്ക്‌മാന്‍ തുടങ്ങിയവരും മലയാളികള്‍ക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. മാറുന്ന കാലത്തെ വേറിട്ട പെണ്‍ ഓര്‍മയായി 'ജയജയജയജയ ഹേ'യിലൂടെ ദര്‍ശന രാജേന്ദ്രനും വീട്ടമ്മമാരുടെയും പ്രേക്ഷകരുടെയും ഹൃദയത്തില്‍ പതിഞ്ഞു. ദര്‍ശനയെ കൂടാതെ 'റോഷാക്കി'ലൂടെ ബിന്ദു പണിക്കര്‍, ഗ്രേസ് ആന്‍റണി എന്നിവരും, 'ഭൂതകാല'ത്തിലൂടെ രേവതിയും, 'അപ്പനി'ലൂടെ പൗളി വത്സനും ഈ വര്‍ഷത്തെ മികച്ച നടിമാരായി തിളങ്ങി.

6. 2022ലെ മികച്ച ഗാനങ്ങള്‍: 2022 അവസാനിക്കുമ്പോള്‍ ഈ വര്‍ഷം സംഗീതാസ്വാദകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രണയം മുതല്‍ ഐറ്റം നമ്പറുകള്‍ വരെ നിരവധി ബോളിവുഡ് - കോളിവുഡ് ഗാനങ്ങള്‍ ഈ വര്‍ഷം പ്രേക്ഷക ഹൃദയങ്ങളെ കുളിരണിയിച്ചിരുന്നു. ചില പഴയ ഗാനങ്ങളെ പുനരുജ്ജീവിപ്പിച്ച് റീമിക്‌സ് നല്‍കിയപ്പോള്‍, ചില ട്രാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചു.

ഈ വര്‍ഷം സോഷ്യല്‍ മീഡിയ കൈയടക്കിയ ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു', 'കാന്താര'യിലെ 'വരാഹ രൂപം', 'പൊന്നിയിന്‍ സെല്‍വനി'ലെ 'ചോള ചോള', 'സീതാ രാമ'ത്തിലെ 'എപ്പുഡോ നിന്നു', 'ബീസ്‌റ്റി'ലെ 'അറബിക് കുത്തു', 'തിരുചിത്രമ്പല'ത്തിലെ 'മേഖം കരുകഥ', 'അണ്ടേ സുന്ദരാനികി'യിലെ 'നടവര', 'വെന്തു തനിന്തധു കാടി'ലെ 'മല്ലിപ്പൂ' തുടങ്ങിയവയാണ് ഈ വര്‍ഷത്തെ മികച്ച ഗാനങ്ങള്‍.

6(1). മികച്ച മലയാള ഗാനങ്ങള്‍: 2022ല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ മലയാള ഗാനങ്ങളിലൊന്നാണ് 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ ഗാനം. 37 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 'കാതോട് കാതോരം' എന്ന സിനിമയിലെ 'ദേവദൂതര്‍ പാടി' എന്ന ഗാനം പുനരാവിഷ്‌കരിച്ച് പുറത്തിറക്കിയ പുതിയ ഗാനം സിനിമ താരങ്ങള്‍ ഉള്‍പ്പെടെ ആരാധകരും ഏറ്റെടുത്തിരുന്നു. 'ഹൃദയ'ത്തിലെ 'ദര്‍ശന' ഗാനം, 'ഭീഷ്‌മപര്‍വ'ത്തിലെ 'പറുദീസ' ഗാനം, 'കടുവ'യിലെ 'പാലാ പല്ലി തിരുപ്പള്ളി' ഗാനം, 'തല്ലുമാല'യിലെ 'തല്ലുമാല പാട്ട്', 'ഓള മെലഡി' എന്നീ ഗാനങ്ങള്‍, 'ചട്ടമ്പി'യിലെ 'ഇങ്ങാട്ട് നോക്ക്', 'കുടുക്ക് 2025'ലെ 'തേയ്‌തക' ഗാനം തുടങ്ങിയവയാണ് ഈ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മലയാള ഗാനങ്ങള്‍.

6(2). മികച്ച ബോളിവുഡ് ഗാനങ്ങള്‍: 'പഠാനി'ലെ 'ബേഷരം രംഗ്' ഗാനം, 'ബ്രഹ്മാസ്‌ത്ര'യിലെ 'കേസരിയ' ഗാനം, 'ഭൂല്‍ ഭുലയ്യ'യിലെ ടൈറ്റില്‍ ട്രാക്ക്, 'ഗെഹ്രൈയാനി'ലെ 'ഡൂബി' ഗാനം, 'ജഗ് ജഗ് ജീയോ'യിലെ പാര്‍ട്ടി നമ്പര്‍ 'രംഗിസാരി', 'ലൈഗറി'ലെ 'ആഫത്', 'ഗോവിന്ദ മേര നാമി'ലെ 'ക്യാ ബാത്ത് ഹായ്‌ 2.0', 'ഗംഗുഭായി'ലെ 'മേരി ജാന്‍' തുടങ്ങിയവയാണ് ഈ വര്‍ഷത്തെ മികച്ച ബോളിവുഡ് ഗാനങ്ങള്‍. ഭൂബന്‍ ബദ്യകറുടെ 'കച്ച ബദാം' ഗാനവും ഈ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഗാനങ്ങളിലൊന്നായിരുന്നു.

7. താര വിവാഹങ്ങള്‍: ആഡംബരപൂര്‍ണമായും ലളിതമായുമുള്ള നിരവധി താര വിവാഹങ്ങള്‍ക്കാണ് 2022 സാക്ഷ്യം വഹിച്ചത്. ആകര്‍ഷണീയമായ പരമ്പരാഗത വസ്‌ത്രങ്ങള്‍ അണിഞ്ഞും വിവാഹ ലുക്കുകള്‍ കൊണ്ടും പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ താര വിവാഹങ്ങള്‍ പരിശോധിക്കാം. പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നടന്ന താര വിവാഹമായിരുന്നു രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും. ഏപ്രില്‍ 14നായിരുന്നു വിവാഹം. ജൂണ്‍ 9ന് നടന്ന നയന്‍താര വിഘ്‌നേഷ് ശിവന്‍ വിവാഹമായിരുന്നു ഈ വര്‍ഷത്തില്‍ രണ്ടാമതെത്തിയ മികച്ച താര വിവാഹം.

മൗനി റോയി-സൂരജ്‌ നമ്പ്യാര്‍ വിവാഹം, ഷിബാനി ദണ്ഡേക്കര്‍-ഫര്‍ഹാന്‍ അക്തര്‍ വിവാഹം, കരിഷ്‌മ- വരുണ്‍ ബംഗേരിയ വിവാഹം, നിക്കി ഗല്‍റാണിയും തെലുഗു നടന്‍ ആദി പിനിഷെട്ടിയുമായുള്ള വിവാഹം, മഞ്ജിമ മോഹന്‍- തമിഴ് താരം ഗൗതം കാര്‍ത്തിക് വിവാഹം, 'ആനന്ദം' താരം വൈശാഖ് നായര്‍ വിവാഹം, മൈത്തിലി-സമ്പത്ത് വിവാഹം, ഷംന കാസിം വിവാഹം, ലുക്ക്‌മാന്‍ അവറാന്‍-ജൂമൈമ വിവാഹം, റേബ ജോണ്‍- ജോമോന്‍ വിവാഹം തുടങ്ങിയവരാണ് ഈ വര്‍ഷം വിവാഹിതരായ താരങ്ങള്‍.

8. വിട്ടൊഴിയാതെ വിവാദങ്ങള്‍: ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് എക്കൊല്ലത്തെ പോലെയും വിവാദങ്ങളും, കിംവദന്തികളും, ഗോസിപ്പുകളും നിറഞ്ഞ ഒരു വര്‍ഷമായിരുന്നു 2022. ഈ ഒരു വർഷത്തില്‍ ഇന്ത്യന്‍ സിനിമയെ പിടിച്ചുലച്ച വിവാദങ്ങള്‍ നിരവധിയാണ്. 'കാശ്‌മീര്‍ ഫയല്‍സ്' മുതല്‍ 'കാന്താര' വരെ വിവാദ പട്ടികയില്‍ ഇടംപിടിച്ച സിനിമകള്‍ ഏതൊക്കെയന്ന് നോക്കാം.

8(1). 2022ലെ വിവാദ സിനിമകള്‍: 'പഠാന്‍', 'ലാല്‍ സിങ്‌ ഛദ', 'കാശ്‌മീര്‍ ഫയല്‍സ്', 'ബ്രഹ്മാസ്‌ത്ര', 'കാളി', 'ലക്ഷ്‌മി' തുടങ്ങി നിരവധി സിനിമകള്‍ ഈ വര്‍ഷം വിവാദ കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 'പഠാനി'ലെ 'ബേഷരം രംഗ്' ഗാനം പുറത്തിറങ്ങിയത് മുതല്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തിന് ഈ വര്‍ഷം അവസാനിക്കുമ്പോഴും അറുതി വന്നിട്ടില്ല. ഗാന രംഗത്തിലെ ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സിനിമയുടെ റിലീസ് തടയുമെന്ന ഭീഷണിയും രാജ്യത്തിന്‍റെ നാനാ ഭാഗത്ത് നിന്നുള്ള ഹിന്ദുത്വ സംഘടനകള്‍ മുഴക്കിയിരുന്നു.

അസഹിഷ്‌ണുതയെ കുറിച്ചുള്ള ആമിര്‍ ഖാന്‍റെ പഴയ അഭിപ്രായങ്ങളെ തുടര്‍ന്ന് 'ലാല്‍ സിങ്‌ ഛദ്ദ'യ്‌ക്കെതിരെയും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നടന്നിരുന്നു. ഇത് സിനിമയുടെ കലക്ഷനെ സാരമായി ബാധിച്ചിരുന്നു. കോപ്പിയടിച്ചെന്ന തൈക്കുടം ബ്രിഡ്‌ജിന്‍റെ ആരോപണത്തെ തുടര്‍ന്ന് 'കാന്താര'യിലെ 'വരാഹ രൂപം' ഗാനവും വിവാദത്തില്‍ ഇടംപിടിച്ചിരുന്നു. ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ ഒന്നിച്ചെത്തിയ 'ബ്രഹ്മാസ്‌ത്ര'യുടെ ട്രെയിലറില്‍ ഷൂസ്‌ ധരിച്ച് അമ്പലത്തിലെത്തിയ രണ്‍ബീര്‍ കപൂറിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലീല മണിമേഖലയുടെ 'കാളി' സിനിമയുടെ പോസ്‌റ്ററും വന്‍ വിവാദമായിരുന്നു. എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ പ്രതീകപ്പെടുത്തുന്ന മഴവില്ല് പശ്ചാത്തലത്തില്‍ പുകവലിക്കുന്ന കാളി ദേവി ആയിരുന്നു പോസ്‌റ്ററില്‍.

2022ല്‍ ഏറ്റവും കൂടുതല്‍ വിവാദത്തില്‍ പെട്ട ചിത്രമാണ് വിവേക് അഗ്നിഹോത്രിയുടെ 'കാശ്‌മീര്‍ ഫയല്‍സ്'. പ്രഖ്യാപനം മുതല്‍ വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നിന്ന ചിത്രം റിലീസ് കഴിഞ്ഞും വിവാദം വിട്ടൊഴിഞ്ഞില്ല. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ജൂറി അധ്യക്ഷനായിരുന്ന ഇസ്രായേലി സംവിധായകന്‍ നദവ് ലാപിഡ് 'കശ്‌മീര്‍ ഫയല്‍സി'നെ 'അശ്ലീലം' എന്ന് വിളിച്ചതും വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബോളിവുഡിലെ ബഹിഷ്‌കര പ്രവണതയെ കുറിച്ച് സത്യസന്ധമായ അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ വിജയ്‌ ദേവരകൊണ്ടയ്‌ക്ക് തന്‍റെ അരങ്ങേറ്റ ബോളിവുഡ് ചിത്രമായ 'ലൈഗറി'ന് വലിയ വില കൊടുക്കേണ്ടി വന്നു. ദേവരകൊണ്ടയുടെ വീക്ഷണങ്ങള്‍ പ്രേക്ഷകരെ പ്രകോപിച്ചിരുന്നു.

അക്ഷയ്‌ കുമാര്‍ ആണ് ഈ വര്‍ഷം വിവാദങ്ങളില്‍ അകപ്പെട്ട മറ്റൊരു താരം. എഴുത്തുകാരി കനിക ധില്ലണിന്‍റെ പഴയ ഹിന്ദുഫോബിക് ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്‍റെ 'രക്ഷാബന്ധന്‍' ബഹിഷ്‌കരണത്തിന് ഇരയായിരുന്നു. രാഘവ ലോറന്‍സിന്‍റെ ഹൊറര്‍ കോമഡി ചിത്രം 'ലക്ഷ്‌മി'യും വിവാദ കോളത്തില്‍ ഇടംപിടിച്ചിരുന്നു. 'ലക്ഷ്‌മി ബോംബ്‌' എന്നായിരുന്നു സിനിമയ്‌ക്ക് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ ദേവിയെ നികൃഷ്‌ടമായി കണക്കാക്കുന്നു എന്ന് ചൂണ്ടികാട്ടി ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് 'ലക്ഷ്‌മി ബോംബില്‍' നിന്നും 'ലക്ഷ്‌മി'യിലേക്ക് സിനിമയുടെ പേര് മാറ്റിയത്.

8(2). 2022ലെ വിവാദ നായകന്‍മാര്‍: തൊണ്ണൂറ്റി നാലാമത് ഒസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ ക്രിസ് റോക്കിനെ വില്‍ സ്‌മിത്ത് കരണത്തടിച്ച സംഭവം ഈ വര്‍ഷത്തെ വന്‍ വിവാദങ്ങളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് വില്‍ സ്‌മിത്തിനെ 10 വര്‍ഷത്തേയ്ക്ക് ഒസ്‌കറില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്നു. പേപ്പര്‍ മാഗസീന്‍ കവര്‍ ചിത്രത്തിനായി രണ്‍വീര്‍ സിങ്‌ നടത്തിയ നഗ്ന ഫോട്ടോഷൂട്ടും വിവാദത്തില്‍ പെട്ടിരുന്നു. അമേരിക്കന്‍ നടന്‍ ബട്ട് റേനല്‍ഡിന്‍റെ പ്രസിദ്ധമായ ചിത്രം പുനരാവിഷ്‌കരിച്ച് രണ്‍വീര്‍ നഗ്നനായി ഒരു പരവതാനിയില്‍ കിടക്കുന്നതായിരുന്നു വിവാദ ഫോട്ടോഷൂട്ട്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസും വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു. 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാക്വില്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ട്‌റേറ്റ് പ്രതിയാക്കിയിരുന്നു. തെലുഗു സൂപ്പര്‍ താരം വിജയ്‌ ദേവരകൊണ്ടയെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. 'ലൈഗര്‍' സിനിമയുമായി ബന്ധപ്പെട്ട് രാജ്യാന്തര ഇടപാടുകളിലെ ക്രമക്കേട് സംബന്ധിച്ചായിരുന്നു നടനെ ഇഡി ചോദ്യം ചെയ്‌തത്. വിവാഹിതരായി നാല് മാസങ്ങള്‍ക്ക് ശേഷം ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ താര ദമ്പതികള്‍ നയന്‍ താരയും വിഘ്‌നേഷ് ശിവനും മാധ്യമശ്രദ്ധ നേടിയിരുന്നു.

8(3) മലയാള സിനിമയിലെ വിവാദ നായകര്‍: മലയാള സിനിമയെ സംബന്ധിച്ച് വിവാദങ്ങളുടെ ഒരു വര്‍ഷമായിരുന്നു 2022. പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ പോയ വര്‍ഷത്തെ മികച്ച വിവാദ നായകന്‍മാരെ കുറിച്ചും വിവാദ സിനിമകളെ കുറിച്ചും പരിശോധിക്കാം. ഷൈന്‍ ടോം ചാക്കോ ആണ് ഈ വര്‍ഷത്തെ വിവാദ നായകന്‍മാരുടെ പട്ടികയില്‍ മുന്നില്‍. വിജയ്‌ ബാബു, ലിജു കൃഷ്‌ണ, ശ്രീനാഥ് ഭാസി രഞ്ജിത്, ദുര്‍ഗ കൃഷ്‌ണ തുടങ്ങിയവരാണ് ഈ വര്‍ഷത്തെ മലയാള സിനിമയിലെ വിവാദ നായകര്‍.

വിമാനത്തിന്‍റെ കോക്‌പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയും, വിജയ്‌ ബാബുവിനെതിരെയുള്ള യുവ നടിയുടെ ലൈംഗികാരോപണവും, വനിത അവതാരകയെ അധിക്ഷേപിച്ച കേസില്‍ ശ്രീനാഥ്‌ ഭാസിയും, 'പടവെട്ട്' സംവിധായകന്‍ ലിജു കൃഷ്‌ണയ്‌ക്കെതിരെയുള്ള ലൈംഗിക ആരോപണവും, 'ഉടല്‍' സിനിമയിലെ ചുംബന രംഗങ്ങളെ തുടര്‍ന്ന് ദുര്‍ഗ കൃഷ്‌ണയും, സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നിരുന്നു.

9. 2022ലെ വിയോഗങ്ങള്‍: നിരവധി പ്രതിഭകളെയാണ് 2022ല്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് നഷ്‌ടമായത്. പ്രശസ്‌ത പിന്നണി ഗായിക ലതാ മങ്കേഷ്‌കര്‍ ആയിരുന്നു ഈ വര്‍ഷം പൊലിഞ്ഞ പ്രമുഖരില്‍ പ്രധാനി.

9(1). മലയാള സിനിമയിലെ വിയോഗങ്ങള്‍: മുതിര്‍ന്ന താരം കെപിഎസി ലളിത, പ്രതാപ്‌ പോത്തന്‍, കോട്ടയം പ്രദീപ്, കൊച്ചു പ്രേമന്‍, കൈനകരി തങ്കരാജ്, ഡി ഫിലിപ്പ്, വി പി ഖാലിദ്, നെടുബ്രം ഗോപി, സജീദ് പട്ടാളം, സംവിധായകന്‍ കെ പി ശശി, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, പിന്നണി ഗായകന്‍ ഇടവ ബഷീര്‍ എന്നിവരെയാണ് ഈ വര്‍ഷം മലയാള സിനിമയ്‌ക്ക് നഷ്‌ടമായത്.

9(2). സംഗീത ലോകത്തെ വിയോഗങ്ങള്‍: ഗായിക ലതാ മങ്കേഷ്‌കര്‍, പ്രമുഖ പിന്നണി ഗായകന്‍ കെകെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്‌, ഇന്ത്യന്‍ ഗായകന്‍ ബാപ്പി ലാഹിരി, പ്രശസ്‌ത സന്തൂര്‍ വാദകനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ശിവ്‌കുമാര്‍, ഇന്ത്യന്‍ കതക് നര്‍ത്തകനും ഗായകനുമായ പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, മുതിര്‍ന്ന ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി, പഞ്ചാബി ഗായകന്‍ സിദ്ധു മൂസെ വാല തുടങ്ങിയ സംഗീത പ്രതിഭകളെയാണ് ഇന്ത്യന്‍ സിനിമയ്‌ക്ക് 2022ല്‍ നഷ്‌ടമായത്.

9(3). 2022ലെ തീരാനഷ്‌ടങ്ങള്‍: ഹാരി പോട്ടര്‍ താരം റോബി കോള്‍ട്രാന്‍, ബോളിവുഡ് നടനും കൊമേഡിയനുമായ രാജു ശ്രീവാസ്‌തവ്, ബോളിവുഡ് ടോളിവുഡ് സംവിധായകന്‍ ടി രാമ റാവു, ബോളിവുഡ് നടന്‍ മിഥിലേഷ് ചതുര്‍വേദി, ബോളിവിഡ് നടന്‍ ജിതേന്ദ്ര ശാസ്‌ത്രി, തമിഴ് താരം ശിവ നാരായണ മൂര്‍ത്തി, തെലുഗു സൂപ്പര്‍താരം കൃഷ്‌ണ, തെലുഗു നടന്‍ ചലപതി റാവു, തെലുഗു താരം കൈകല സത്യനാരായണ, കന്നഡ നടന്‍ കൃഷ്‌ണ ജി റാവു, മറാത്തി നടന്‍ വിക്രം ഗോഖലെ, മറാത്തി നടന്‍ സുനില്‍ ഷിന്‍ഡെ, നടനും സംവിധായകനും മാര്‍ഷ്യല്‍ ആര്‍ട്ടിസ്‌റ്റുമായ സലിം അഹ്മദ് ഘൗസ്, നിര്‍മാതാവ് കെ. മുരളീധരന്‍, പഞ്ചാബി നടി ദല്‍ജിത് കൗര്‍, ബംഗാളി നടി ആന്‍ഡ്രില ശര്‍മ, ബംഗാളി നടി സൊണാലി ചക്രബര്‍ത്തി, ഒഡിയ നടി ഝരണ ദാസ് എന്നിവരാണ് ഈ വര്‍ഷം യാത്ര പറഞ്ഞുപോയ പ്രമുഖ താരങ്ങള്‍.

Last Updated : Dec 30, 2022, 11:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.