ETV Bharat / entertainment

Womens Commission Serial Industry Public Hearing : ആത്മഹത്യ വര്‍ധിക്കുന്നു, പ്രാഥമിക ആവശ്യങ്ങൾക്കുപോലും സൗകര്യമില്ല : ടിവി സീരിയൽ പ്രവർത്തകർ - ഷൂട്ടിംഗ് സെറ്റിലെ അതിക്രമങ്ങൾ

Problems Faced By Women In Serial Industry : വേതനം ചോദിച്ചാൽ പുറത്താക്കുന്ന അവസ്ഥയാണെന്നും കടുത്ത സമ്മർദത്തിലാണ് എല്ലാവരും ജോലി ചെയ്യുന്നതെന്നും വനിത സീരിയൽ പ്രവർത്തകർ

Womens Commission serial industry Public hearing  Problems Faced By Women In Serial Industry  Women In Serial Industry  Serial Industry  Malayalam Serial Industry  Malayalam Serial  Serial  ആത്മഹത്യ പതിവാകുന്നു  ടിവി സീരിയൽ പ്രവർത്തകർ  വനിത ടിവി സീരിയൽ പ്രവർത്തകർ  ടിവി സീരിയൽ  സീരിയൽ താരം ഗായത്രി സുരേഷ്  Serial artist Gayathri Suresh  മന്ത്രി സജി ചെറിയാൻ  Saji Cherian  Public hearing  problems faced by women in the serial industry  ഷൂട്ടിംഗ് സെറ്റിലെ അതിക്രമങ്ങൾ  Atrocities on shooting sets
Womens Commission Serial Industry Public Hearing
author img

By ETV Bharat Kerala Team

Published : Sep 11, 2023, 7:31 PM IST

Updated : Sep 11, 2023, 9:53 PM IST

ആത്മഹത്യ വര്‍ധിക്കുന്നു, പ്രാഥമിക ആവശ്യങ്ങൾക്കുപോലും സൗകര്യമില്ല : ടിവി സീരിയൽ പ്രവർത്തകർ

ലയാളം ടെലിവിഷൻ സീരിയൽ രംഗത്ത് നടക്കുന്നത് കടുത്ത ചൂഷണവും നീതി നിഷേധവും ആണെന്ന് വനിതകളായ അണിയറ പ്രവർത്തകർ. വനിത കമ്മിഷൻ സംഘടിപ്പിച്ച സീരിയൽ രംഗത്തെ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച പബ്ലിക് ഹിയറിങ്ങിലാണ് സീരിയൽ പ്രവർത്തകര്‍ തങ്ങളുടെ പ്രശ്‌നങ്ങൾ എണ്ണിപ്പറഞ്ഞത് (Womens Commission Serial Industry Public Hearing). പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യം ഇല്ലാതെ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

നല്ല ഭക്ഷണമോ വൃത്തിയുള്ള താമസമോ ചൂടുവെള്ളമോ പോലും ലഭിക്കാത്ത അവസ്ഥയാണ്. തുച്ഛമായ വേതന വ്യവസ്ഥയാണുള്ളത്, അതുപോലും കൃത്യമായി ലഭിക്കുന്നില്ല. ഇതിനെതിരെ ഏതെങ്കിലും തരത്തിൽ പ്രതിഷേധിച്ചാൽ സീരിയലില്‍ നിന്ന് പുറത്താക്കുകയാണെന്നും നടി ഗായത്രി സുരേഷ് പറഞ്ഞു (Problems Faced By Women In Serial Industry).

സഹപ്രവർത്തകന് വേതനം നൽകാത്തതിനെതിരെ സംസാരിച്ചതിന് ഒരു സീരിയലിൽ നിന്ന് പുറത്താക്കിയ അനുഭവം പങ്കുവച്ചാണ് ഗായത്രി ഇക്കാര്യം പറഞ്ഞത്. കടുത്ത സമ്മർദത്തിലാണ് എല്ലാവരും ജോലി ചെയ്യുന്നതെന്നും അതുകൊണ്ടാണ് സീരിയൽ രംഗത്ത് ആത്മഹത്യ പെരുകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ഒരു സീരിയൽ സെറ്റിൽ പോലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വേണമെന്ന നിയമം പാലിച്ചിട്ടില്ല. അതിനാൽ ഒരു പരാതിയും ഉന്നയിക്കപ്പെടാതെ പോവുകയാണ്. 160 രൂപയുടെ ഭക്ഷണമാണ് ഒരു ദിവസം നൽകുന്നത്. അതുപോലും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നൽകുന്നതെന്നും ഗായത്രി വ്യക്തമാക്കി.

കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പോലും പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലെന്നും സീരിയൽ പ്രവർത്തകർ പരാതി പറഞ്ഞു. പരാതിപ്പെട്ടാൽ പുറത്താക്കുന്ന അവസ്ഥയുള്ളതിനാൽ സീനിയർ താരങ്ങൾ പോലും ഒന്നും മിണ്ടാതിരിക്കുകയാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി പറഞ്ഞു. ഈ ചൂഷണത്തിന് അറുതി വരുത്താനുള്ള നടപടി സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്‌മി വനിത കമ്മിഷനോട് ആവശ്യപ്പെട്ടു.

ഡബ്ബിങ് സ്റ്റുഡിയോയുടെ പരിതാപകരമായ അവസ്ഥയും വൃത്തിയില്ലായ്‌മയും മൂലം പലരും രോഗാവസ്ഥയിലാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ ചൂണ്ടിക്കാട്ടി. ഒരു സ്റ്റുഡിയോയിൽ പോലും സ്‌ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വൃത്തിയായ ടോയ്‌ലറ്റുകൾ ഇല്ല. ഇതുവരെയായി ഒരു തവണ പോലും വൃത്തിയാക്കിയിട്ടില്ലാത്ത സ്റ്റുഡിയോകളിലാണ് പണിയെടുക്കുന്നതെന്ന് പറഞ്ഞ അവർ പൊടിയും ഫംഗസും മൂലം ഗുരുതരമായ ശ്വാസകോശ അസുഖങ്ങൾ ഉണ്ടാവുകയാണെന്നും വ്യക്തമാക്കി. സ്‌ത്രീകൾക്ക് പോലും വാഹന സൗകര്യം നൽകാറില്ല. അതുകാരണം പാതിരാത്രി വരെ നീളുന്ന ഡബ്ബിങ് കഴിഞ്ഞ് വീട്ടിലേക്ക് ബസുകളിൽ പോകുന്ന സ്‌ത്രീകൾ കടുത്ത സമ്മർദം അനുഭവിക്കുകയാണെന്നും ശ്രീജ കൂട്ടിച്ചേർത്തു.

വനിത കമ്മിഷൻ അധ്യക്ഷ സതീദേവിയുടെ അധ്യക്ഷതയിലാണ് പബ്ലിക് ഹിയറിംഗ് നടന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഹിയറിംഗ് ഉദ്ഘാടനം ചെയ്‌തു. സിനിമ - സീരിയൽ മേഖലയിൽ സ്‌ത്രീ വിരുദ്ധമായ നിരവധി സംഭവങ്ങളുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തുടച്ചുമാറ്റേണ്ട കുറേയേറെ അനീതികൾ നിലനിൽക്കുന്നുണ്ട്. നിയമങ്ങൾ ഉണ്ടെങ്കിലും നടപ്പാക്കുന്നതിൽ പരിമതിയുണ്ട്. ഷൂട്ടിങ് സെറ്റിലെ അതിക്രമങ്ങളിൽ പരാതി പറയാൻ പോലും പലർക്കും ഭയമാണ്. ഭാവി എന്താകുമെന്ന ആശങ്ക കൊണ്ടാണിത്. ഇതിൽ മാറ്റം വരണം. അതിനായി സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയ മന്ത്രി സിനിമാനയം അവസാന ഘട്ടത്തിലാണെന്നും അത് നടപ്പാക്കുമ്പോൾ
മാറ്റം ഉണ്ടാകുമെന്നും വ്യക്തമാക്കി.

Last Updated : Sep 11, 2023, 9:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.