Ntikkakkakkoru Premondarnnu release: മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും മലയാളത്തിലേയ്‌ക്ക് തിരികെ എത്തിയിരിക്കുകയാണ്. നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് താരം മലയാള സിനിമയില്‍ തിരിച്ചെത്തുന്നത്. ഭാവനയുടെ ഏറ്റവും പുതിയ ചിത്രം 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ഇന്നാണ് (ഫെബ്രുവരി 24) തിയേറ്ററുകളില്‍ എത്തിയത്. ഈ സിനിമയിലൂടെയാണ് മലയാളത്തിലേയ്‌ക്കുള്ള ഭാവനയുടെ മടങ്ങിവരവ്.
Welcome Back Wishes to Bhavana: ചിത്രം തിയേറ്ററുകളിലെത്തിയ സാഹചര്യത്തില്‍ താരത്തിന് ആശംസകള്‍ അറിയിച്ച് സിനിമാ രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, എ.എ റഹീം എംപി, എഴുത്തുകാരി ശാരദക്കുട്ടി ഭാരതിക്കുട്ടി തുടങ്ങിയവരാണ് താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.
Ntikkakkakkoru Premondarnnu cast congrats to Bhavana: 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയില്‍ ഭാവയ്‌ക്കൊപ്പം അഭിനയിക്കുന്ന അനില്‍ ആന്‍റോയും താരത്തെ അഭിനന്ദിച്ച് ഫേസ്‌ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വെല്‍ക്കം ബാക്ക് ഭാവന എന്ന ഹാഷ്‌ടോഗുകളോട് കൂടിയുള്ളതാണ് പോസ്‌റ്റുകള്‍. ഇപ്പോള്‍ വെല്‍ക്കം ബാക്ക് ഭാവന സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.
KK Shailaja Teacher congrats to Bhavana: ഭാവനയുടെ തിരിച്ചു വരവില്‍ സന്തോഷമുണ്ടെന്നാണ് ശൈലജ ടീച്ചര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. 'നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാ വിഷമ ഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തൻ്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണ്. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയിൽ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും.'-കെകെ ശൈലജ ടീച്ചര്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
AA Rahim s welcome back wishes to Bhavana: ഫീനിക്‌സ് പക്ഷികളുടേതാണ് ചരിത്രം എന്നാണ് ഭാവനയുടെ തിരിച്ചുവരവിനെ എഎ റഹീം ഉപമിച്ചിരിക്കുന്നത്. 'അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവർ, ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും. ഫീനിക്‌സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങൾ'. -എഎ റഹീം കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Saradakutty Bharathikutty Facebook post about Bhavana: അല്‍പം സാഹിത്യപരമായിരുന്നു ശാരദക്കുട്ടി ഭാരതിക്കുട്ടിയുടെ കുറിപ്പ്. 'ഞാനെന്‍റെ വല്‌മീകത്തിലിത്തിരിനേരം ധ്യാനലീനമായിരുന്നത് മൗനമായ് മാറാനല്ല!'... എറിഞ്ഞാലുടയില്ല.. അറിയില്ലെങ്കിൽ ചെന്നു ചോദിയ്ക്കൂ.. മനസ്സിലെ മറവിയുറക്കിയ മൗനത്തോടെന്നെ പറ്റി.. ചരിത്രത്തോടൊരു ചെറിയ പ്രതികാരം കൂടിയാണിത്. വെല്‍ക്കം ബാക്ക് ഭാവന.'- ശാരദക്കുട്ടി ഭാരതിക്കുട്ടി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Welcome Back Bhavana: വെല്‍ക്കം ബാക്ക് ഭാവന എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു അനില്‍ ആന്‍റോയുടെ കുറിച്ച്. ഭാവനയ്‌ക്കൊപ്പം അനിലിന്‍റെ തിരിച്ചുവരവ് കൂടിയാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഇതേകുറിച്ചും അനില്‍ കുറിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Anil Anto Facebook post about Bhavana: 'തിരിച്ചു വരവുകൾ പ്രതീക്ഷയാണ്, പ്രോത്സാഹനമാണ്, പ്രചോദനമാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇരിഞ്ഞാലക്കുടയിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് വളരെ പ്രസന്നതയും ചുറുചുറുക്കുമുള്ള ഭാവനയെ ഞാൻ ആദ്യമായി കാണുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഭാവനയെ ഞാൻ കാണുന്നത് ഭാവനയുടെ തിരിച്ചു വരവിലെ ആദ്യ സിനിമയായ 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന, ഞാൻ കൂടി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്.
2013ൽ 'ഇമ്മാനുവൽ' എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം നീണ്ട എട്ട് വർഷത്തെ ഇടവേള, സിനിമയിൽ നിന്ന് വിട്ടുനിന്ന് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയെന്ന നിലയിൽ, തിരിച്ചു വരാൻ ശ്രമിക്കുന്ന ഒരു കലാകാരന്‍റെ ആത്മ സംഘര്‍ഷങ്ങളും ആശങ്കകളും എത്രമാത്രം കലുഷിതമാണെന്നും, നിരുത്സാഹപ്പെടുത്തലുകളും അവഗണനകളും എത്ര മാത്രം വേദന നിറഞ്ഞതുമാണ്.
അതേസമയം എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ഒരു കലാകാരന്‍റെ മനസില്‍ പ്രതിഫലിപ്പിക്കാനാകാതെ അവനെ അസ്വസ്ഥനാക്കി കൊണ്ടിരിക്കുന്ന അലയടിക്കുന്ന അടങ്ങാത്ത ആഗ്രഹങ്ങൾ അവനെ എന്നെങ്കിലും തിരശീലയ്‌ക്ക് മുമ്പിലേയ്‌ക്ക് കൊണ്ടുവരുക തന്നെ ചെയ്യുമെന്നും അങ്ങനെയുള്ള തിരിച്ചു വരവുകൾ ഒരുപാടു പേർക്ക് പ്രതീക്ഷയും പ്രചോദനവുമാണെന്നും ഞാൻ മനസിലാക്കുന്നു.
Anil Anto Welcome Back wishes to Bhavana: 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ ഇങ്ങനെയൊരു അവസരമുണ്ടാക്കിയ ബോൺഹോമി എന്‍റര്‍ടെയിന്‍മെന്‍റ്‌സ്, ലണ്ടൻ ടാക്കീസ്, പ്രൊഡ്യൂസേഴ്‌സ് റെനീഷ് അബ്‌ദുല്‍ ഖാദര്‍, രാജേഷ് കൃഷ്‌ണ, സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ്, എനിക്കീ സിനിമയിലേക്ക് വഴികാട്ടിയായ കാസ്‌റ്റിംഗ് ഡയറക്‌ടര്‍ അബു വളയംകുളം എന്നിവരെ നന്ദിയോടെ ഓർക്കുന്നു. കൂടുതൽ പ്രസരിപ്പോടെ ആർജവത്തോടെ ഒരുപാടു നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ജീവിക്കാൻ തിരിച്ചു വരവിൽ നമുക്കു രണ്ടു പേർക്കുമാകട്ടെ എന്നുള്ള പ്രാർത്ഥനയോടെ ഏല്ലാവിധ ആശംസകളും. സ്നേഹപൂർവ്വം.' -അനില്‍ ആന്‍റോ കുറിച്ചു.
Also Read: മറ്റൊരു ഇന്നിംഗ്‌സ് ആരംഭിക്കുകയാണെന്ന് ഭാവന ; ആശംസകളുമായി മാധവന്‍ മുതല്‍ മഞ്ജു വാര്യര്‍ വരെ