ETV Bharat / entertainment

Vijay Varma calls Tamannaah Bhatia his 'Jaane Jaan' പ്രണയിനിയായ തമന്നയെ 'ജാനെ ജാൻ' എന്ന് വിശേഷിപ്പിച്ച് വിജയ് വർമ്മ - Vijay relationship with Tamannaah Bhatia

Vijay Varma on Tamannaah Bhatia : ഒരു നല്ല പങ്കാളിയുടെ സാന്നിധ്യത്തോടൊപ്പം വീട്ടിൽ സമാധാനം തോന്നുന്നതിനെ മറികടക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന് താരം അഭിപ്രായപ്പെട്ടു

Vijay Varma calls Tamannaah Bhatia his Jaane Jaan  വിജയ് വർമ്മ  Vijay Varma  Tamannaah Bhatia  തമന്ന ഭാട്ടിയ  Vijay Varma opens up on his idea of love  Vijay and Tamannaahs budding romance  Jaane Jaan movie  Vijay relationship with Tamannaah Bhatia  വിജയ് വർമ്മ തമന്ന ഭാട്ടിയ പ്രണയത്തില്‍
Vijay Varma calls Tamannaah Bhatia his 'Jaane Jaan'
author img

By ETV Bharat Kerala Team

Published : Sep 17, 2023, 11:10 PM IST

ഹൈദരാബാദ്: നടൻ വിജയ് വർമ്മയുടെ പുതിയ ചിത്രമായ ജാനേ ജാൻ റിലീസിന് ഒരുങ്ങുകയാണ് (Vijay Varma's new film Jaane Jaan is gearing up for release). ജയ്‌ദീപ് അഹ്ലാവത്, കരീന കപൂർ ഖാൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് താരം. പ്രമോഷൻ വേളകളില്‍ തമന്ന ഭാട്ടിയയുമായുള്ള ബന്ധത്തെക്കുറിച്ച് വിജയ് പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. ജീവിതത്തിൽ പ്രത്യേകിച്ചൊരാളുടെ സാന്നിധ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ആളല്ല താനെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടെ പ്രണയത്തെക്കുറിച്ചുള്ള തന്‍റെ ആശയം താരം പങ്കുവച്ചിരുന്നു.

തന്‍റെ വരാനിരിക്കുന്ന ജാനേ ജാൻ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി വിജയ് വർമ്മ അടുത്തിടെ ഡേസി വൈബ്‌സ് എന്ന ടോക്ക് ഷോയിൽ ഷെഹ്‌നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. സ്‌നീക്കേഴ്‌സുകളോടുള്ള അദ്ദേഹത്തിന്‍റെ അറിയപ്പെടുന്ന ഇഷ്‌ടം മുതൽ കരീനയുമായി കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത് വരെയുള്ള വ്യത്യസ്‌ത വിഷയങ്ങളിൽ സംസാരിച്ചു. തമന്നയുമായുള്ള ബന്ധം ഔദ്യോഗികമാക്കിയതുമുതൽ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അനിവാര്യമായി മാറി.

ഷോയിൽ ഷെഹ്‌നാസ് ഗില്ലുമായുള്ള സംഭാഷണത്തിനിടെ വിജയിയോട് പ്രണയത്തെക്കുറിച്ചുള്ള ആശയത്തെക്കുറിച്ച് ചോദിച്ചു. തനിക്ക് പ്രണയം ഒരു പ്രണയ ബന്ധത്തിനപ്പുറമാണെന്ന് തന്‍റെ കാഴ്‌ചപ്പാടുകൾ താരം പങ്കുവെച്ചു. ഒരു നല്ല പങ്കാളിയുടെ സാന്നിധ്യത്തോടൊപ്പം വീട്ടിൽ സമാധാനം തോന്നുന്നതിനെ മറികടക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന് താരം അഭിപ്രായപ്പെട്ടു. ഷോയിലെ രസകരമായ ഒരു റൗണ്ടിനിടെ കരീനയ്ക്കും യഥാർഥ കാമുകി തമന്നയ്ക്കും ഇടയിൽ തന്‍റെ "ജാനെ ജാൻ" തിരഞ്ഞെടുക്കാൻ വിജയ്‌യോട് ആവശ്യപ്പെട്ടു ഒരു നിമിഷം പോലും ചിന്തിക്കാതെ തമന്ന എന്നായിരുന്നു മറുപടി (Vijay Varma calls Tamannaah Bhatia his 'Jaane Jaan').

കഴിഞ്ഞ വർഷം അവസാനം ഗോവയിൽ നടന്ന ഒരു ന്യൂ ഇയർ പരിപാടിയിക്കിടെ ഇരുവരും ചുംബിക്കുന്ന വീഡിയോ വൈറലായതോടെ വിജയുടെയും തമന്നയുടെയും വളർന്നുവരുന്ന പ്രണയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമായിരുന്നു. കുറച്ച് മാസങ്ങളായി തങ്ങളുടെ പ്രണയം മൂടിവെച്ച ശേഷം ഈ വർഷം ജൂണിൽ നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്‌ത ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ പ്രമോഷനുകൾക്കിടയിൽ ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് പറയുകയായിരുന്നു.

നെറ്റ്ഫ്ലിക്‌സ് ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ സ്‌ട്രീമിങ് ആരംഭിച്ചപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ താരം നേരിട്ടിരുന്നു. അതീവ ഗ്ലാമറസായാണ് ‘ലസ്റ്റ് സ്റ്റോറീസ് 2’വിൽ നടി പ്രത്യക്ഷപ്പെട്ടിരുന്നത്. കാമുകനായ വിജയ് വർമയുമായി ഏറെ അടുത്തിടപഴകുന്ന രംഗങ്ങളുമുണ്ട് ചിത്രത്തില്‍. ഇതെല്ലാമാണ് ചിലരെ ചൊടിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ, മുൻപ് ചുംബന രംഗങ്ങളിലും ഇന്‍റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്നു പറഞ്ഞ തമന്ന തന്നെയാണോ ഇതെന്നും ചോദിക്കുന്നു.

ALSO READ: തമന്നയ്‌ക്ക് നേരേ വീണ്ടും വിമർശനങ്ങൾ ; കംഫർട്ട് സോണിൽനിന്ന് പുറത്തുകടക്കുകയാണെന്ന് താരം

ALSO READ: തമന്നയുടെ ആദ്യ ഓൺസ്‌ക്രീൻ ചുംബനത്തെ കുറിച്ച് പ്രതികരിച്ച് കാമുകന്‍ വിജയ് വർമ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.