ETV Bharat / entertainment

Vicky Kaushal's Sam Bahadur Teaser : വിക്കി കൗശലിന്‍റെ 'സാം ബഹാദുർ' ടീസര്‍ വരുന്നു ; ലോകകപ്പിനിടെയും പ്രദര്‍ശിപ്പിക്കും - സാം ബഹദൂർ ടീസര്‍

Vicky Kaushal With Meghna Gulzar : 'റാസി'ക്ക് ശേഷം മേഘ്‌ന ഗുല്‍സാറും വിക്കി കൗശലും ഒന്നിക്കുന്ന ചിത്രമാണ് 'സാം ബഹാദുർ'

Vicky Kaushals Sam Bahadur Teaser Release  Vicky Kaushals Sam Bahadur Teaser  Vicky Kaushals Sam Bahadur  Sam Bahadur Teaser Release  Sam Bahadur  Sam Bahadur directed by Meghna Gulzar  Vicky Kaushal as Sam Manekshaw in Sam Bahadur  വിക്കി കൗശല്‍  വിക്കി കൗശലിന്‍റെ സാം ബഹദൂർ  സാം ബഹദൂർ  സാം ബഹദൂർ ടീസര്‍  സാം ബഹദൂർ ടീസര്‍ ഒക്‌ടോബര്‍ 13ന്
Vicky Kaushal's Sam Bahadur Teaser Release
author img

By ETV Bharat Kerala Team

Published : Oct 10, 2023, 8:59 PM IST

ബോളിവുഡ് യുവതാരനിരയിൽ ശ്രദ്ധേയനായ താരമാണ് വിക്കി കൗശൽ. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാം ബഹാദുർ'. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് (Vicky Kaushal's Sam Bahadur Teaser Release).

ഒക്‌ടോബര്‍ 13ന് ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. തീർന്നില്ല, തൊട്ടടുത്ത ദിവസം ലോകകപ്പ് ടൂര്‍ണമെന്‍റിലെ ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മത്സര വേദിയിലും 'സാം ബഹാദുർ' സിനിമയുടെ ടീസര്‍ പ്രദര്‍ശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.

മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് (Sam Bahadur directed by Meghna Gulzar). 'റാസി'ക്ക് ശേഷം മേഘ്‌ന ഗുല്‍സാറുമായി വിക്കി കൗശല്‍ കൈകോർക്കുന്ന ചിത്രമാണിത്. സാം മനേക്‌ ഷാ ആയാണ് ഈ ചിത്രത്തില്‍ വിക്കി കൗശല്‍ പ്രത്യക്ഷപ്പെടുന്നത് (Vicky Kaushal as Sam Manekshaw in Sam Bahadur). ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യ വ്യക്തിയാണ് സാം മനേക്‌ ഷാ.

1971ൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു സാം മനേക്‌ ഷാ. അദ്ദേഹത്തിന്‍റെ കഥ പറയുന്ന 'സാം ബഹാദുർ', ഈ വർഷം ചലച്ചിത്ര പ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.

വിവിധ ലൊക്കേഷനുകളിൽ രണ്ട് വർഷത്തിലേറെ സമയമെടുത്താണ് 'സാം ബഹാദുർ' സിനിമയുടെ ചിത്രീകരണം അണിയറക്കാർ പൂർത്തിയാക്കിയത്. 'തൽവാർ, റാസി, ഛപക്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മേഘ്‌ന ഗുൽസാറിന്‍റെ പുതിയ സിനിമയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

സാന്യ മല്‍ഹോത്രയാണ് (Sanya Malhotra) ചിത്രത്തിൽ നായികയായി എത്തുന്നത്. ഫാത്തിമ സന ഷെയ്‌ഖും (Fatima Sana Shaikh) ചിത്രത്തിൽ സുപ്രധാന സാന്നിധ്യമായുണ്ട്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാകും ചിത്രത്തില്‍ ഫാത്തിമ സന ഷെയ്‌ഖ് പ്രത്യക്ഷപ്പെടുക.

ജസ്‍കരൺ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രി, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്‌സാണ്ടര്‍ ബോബ്‍കോവ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ALSO READ: Ganapath Movie Trailer : 'ഒരു ഹീറോ ജനിക്കുന്നു' ; 'ഗണപത്' ട്രെയിലർ പുറത്ത്, ഞെട്ടിച്ച് ടൈഗർ, കൃതി ഒപ്പം അമിതാഭ് ബച്ചൻ

റോണി സ്‍ക്ര്യൂവാലയാണ് ചിത്രത്തിന്‍റെ നിര്‍മാണം. അങ്കിത്, ബന്‍റു ഖന്ന, വിക്കി മഖു, അമിത് മെഹ്‍ത എന്നിവർ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസര്‍മാരാണ്. പഷണ്‍ ജാല്‍ ആണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. പോസ്റ്റര്‍ പ്രൊഡ്യൂസര്‍ - സഹൂര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - പ്രഫുല്‍ ശര്‍മ, രവി തിവാരി. ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ജയ് ഐ പട്ടേലാണ് ഛായാഗ്രാഹകൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.