ETV Bharat / entertainment

'ഉടൽ' ഒടിടിയിൽ, 'തങ്കമണി' തിയേറ്ററുകളിലേക്ക് ; മനസുതുറന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ - സംവിധായകൻ രതീഷ് രഘുനന്ദൻ

Director Ratheesh Raghunandan Interview : 'ഉടൽ', 'തങ്കമണി' സിനിമകളുടെ സംവിധായകൻ രതീഷ് രഘുനന്ദൻ ഇടിവി ഭാരതിനൊപ്പം

Udal Thankamani movies  Ratheesh Raghunandan  സംവിധായകൻ രതീഷ് രഘുനന്ദൻ  ഉടൽ തങ്കമണി സിനിമകൾ
Director Ratheesh Raghunandan
author img

By ETV Bharat Kerala Team

Published : Jan 9, 2024, 2:01 PM IST

സംവിധായകൻ രതീഷ് രഘുനന്ദൻ ഇടിവി ഭാരതിനോട്

ന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്‌ണ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ഉടൽ', റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം 'തങ്കമണി' തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രതീഷ് രഘുനന്ദൻ. 2018ൽ 'മിഠായിത്തെരുവ്' എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തന്‍റെ പുതിയ സിനിമ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് അദ്ദേഹം (Udal Thankamani Director Ratheesh Raghunandan).

തിയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു 'ഉടൽ'. റിലീസിന് മുന്നേയും 'ഉടൽ' സംസാരവിഷമായിരുന്നു. പിന്നീട് ചിത്രത്തിന്‍റെ ഒടിടി റിലീസിനായി പ്രേക്ഷകരുടെ കാത്തിരിപ്പ്. തിയേറ്റർ റിലീസിന് ശേഷം ഏകദേശം ഒരു വർഷം കഴിഞ്ഞാണ് 'ഉടൽ' ഒടിടിയിൽ എത്തിയത്.

സൈന പ്ലേയിലൂടെ 'ഉടൽ' സ്‌ട്രീമിംഗ് ആരംഭിച്ചുകഴിഞ്ഞു. മികച്ച പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ഉടൽ' ഹിന്ദി ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാലാണ് സിനിമയുടെ ഒടിടി റിലീസ് വൈകിയതെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ വ്യക്തമാക്കി. അധികം വൈകാതെ തന്നെ 'ഉടൽ' ഹിന്ദിയിൽ സംസാരിച്ചുതുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: 'ഇന്ദ്രന്‍സ് ചേട്ടന് പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു, 'ഉടല്‍' മത്സരിച്ചത് അറിഞ്ഞില്ല', തുറന്നുപറഞ്ഞ് ദുര്‍ഗ കൃഷ്‌ണ

'ഉടലി'ന് മുന്നേ എഴുതി പൂർത്തിയാക്കിയ തിരക്കഥയായിരുന്നു 'തങ്കമണി'യുടേത്. നടൻ ദിലീപുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തിന്‍റെ പുറത്താണ് 'തങ്കമണി' സാധ്യമാകുന്നതെന്നും രതീഷ് രഘുനന്ദൻ പറഞ്ഞു. ഇടുക്കി ജില്ലയിലെ തങ്കമണി എന്ന സ്ഥലത്ത് നടന്ന അപലപനീയമായ വിഷയങ്ങളെ കോർത്തിണക്കി തന്നെയാണ് ഈ സിനിമയുടെ രൂപകൽപ്പന.

ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ചിത്രം ഒരുക്കുമ്പോൾ നേരിടേണ്ടി വരാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒരിക്കൽപ്പോലും ആശങ്ക ഉണ്ടായിരുന്നില്ല. തങ്കമണി സംഭവം നടന്ന സ്ഥലത്ത് തന്നെയാണ് സിനിമയുടെ ചിത്രീകരണവും നടന്നത്. സെറ്റിലേക്ക് ഓരോ ദിവസവും അക്കാലത്ത് തങ്കമണി സംഭവം നേരിട്ട് അനുഭവിച്ചറിഞ്ഞ പലരും കടന്നുവന്നിരുന്നുവെന്ന് അദ്ദേഹം ഓർത്തു.

ഒരു സിനിമാ സംവിധായകൻ എന്നുള്ള നിലയിൽ അതൊരു വേറിട്ട അനുഭവം തന്നെ ആയിരുന്നുവെന്നും രതീഷ് രഘുനന്ദൻ പറയുന്നു. ഒരു ദിവസം സെറ്റിലേക്ക് ഷൂട്ടിംഗ് കാണാനായി വൃദ്ധനായ ഒരു മനുഷ്യൻ എത്തുകയുണ്ടായി. തങ്കമണി സംഭവം നടക്കുന്ന കാലത്ത് മുഴങ്ങിക്കേട്ട നാലുവരി മുദ്രാവാക്യം അദ്ദേഹം തന്നോട് പറഞ്ഞു. ആ മുദ്രാവാക്യത്തിന്‍റെ രണ്ടുവരികളാണ് 'പെണ്ണിന്‍റെ പേരല്ല തങ്കമണി വെന്ത നാടിന്‍റെ പേരല്ലോ തങ്കമണി' എന്നത്.

ALSO READ: പെണ്ണിന്‍റെ പേരല്ല, വെന്ത നാടിന്‍റെ പേര്...; 'തങ്കമണി'യുടെ പാട്ട് വിശേഷങ്ങളുമായി അണിയറപ്രവര്‍ത്തകര്‍

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിയ ഈ ഗാനം തങ്കമണി സംഭവം എന്താണെന്ന് ധാരണയില്ലാത്തവരുടെ മനസിൽ കൂടി അക്കാലത്തെ അരാജക രാഷ്‌ട്രീയത്തിന്‍റെ രൂപം വരച്ചുകാണിച്ച് കൊടുത്തു. ഫെബ്രുവരിയിൽ 'തങ്കമണി' തിയേറ്ററുകളിലേക്ക് എത്തുമെന്നും സംവിധായകൻ രതീഷ് രഘുനന്ദൻ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.