ETV Bharat / entertainment

'പുരുഷന്‍മാരുടെ ലോകത്തെ ധീരയായ സ്‌ത്രീ' ; രാജകുമാരി കുന്ദവൈ ആയി തൃഷ

Thrisha as princess Kundavai: 'പൊന്നിയിന്‍ സെല്‍വനി'ലെ തൃഷയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്

Thrisha character poster in Ponniyin Selvan  രാജകുമാരി കുന്ദവൈ ആയി തൃഷ  പുരുഷന്‍മാരുടെ ലോകത്തെ ധീരയായ സ്‌ത്രീ  Thrisha as princess Kundavai  Ponniyin Selvan character posters  Thrisha as princess Kundavai  Ponniyin Selvan character posters  Mani Ratnam dream project  Ponniyin Selvan novel based movie
'പുരുഷന്‍മാരുടെ ലോകത്തെ ധീരയായ സ്‌ത്രീ'; രാജകുമാരി കുന്ദവൈ ആയി തൃഷ
author img

By

Published : Jul 7, 2022, 9:10 PM IST

Thrisha as princess Kundavai : മണിരത്‌നത്തിന്‍റെ സ്വപ്‌ന പദ്ധതിയായ 'പൊന്നിയിന്‍ സെല്‍വനി'ലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. സിനിമയിലെ തൃഷയുടെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. ചോളരാജകുമാരി കുന്ദവൈയുടെ വേഷത്തിലാണ് 'പൊന്നിയിന്‍ സെല്‍വനി'ല്‍ തൃഷ പ്രത്യക്ഷപ്പെടുന്നത്‌.

ലൈക്ക പ്രൊഡക്ഷന്‍സ്‌ ആണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തൃഷയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്‌. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്‌. 'പുരുഷന്‍മാരുടെ ലോകത്തെ ധീരയായ സ്‌ത്രീ. രാജകുമാരി കുന്ദവൈ!' തമിഴ്, ഹിന്ദി, തെലുങ്ക്‌, മലയാളം, കന്നഡ എന്നീ ഭാഷകളിലായി സെപ്‌റ്റംബര്‍ 30ന് പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും.' -പോസ്‌റ്റര്‍ പങ്കുവച്ച് ലൈക്ക പ്രൊഡക്ഷന്‍സ്‌ കുറിച്ചു.

Ponniyin Selvan character posters: കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പഴുവൂര്‍ രാജ്യത്തിന്‍റെ രാജ്ഞി നന്ദിനിയായി ഐശ്വര്യ റായിയും, ആദിത്യ കരിലാലനായ വിക്രമും വന്തിരയ തേവനായി കാര്‍ത്തിയും വേഷമിട്ടിരിക്കുന്ന പോസ്‌റ്ററുകളാണ് പുറത്തുവിട്ടത്‌.

Mani Ratnam dream project: ചോള സാമ്രാജ്യത്തിന്‍റെ ഇതിഹാസ തുല്യമായ ചരിത്രത്തെ ആധാരമാക്കി മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയില്‍ സെല്‍വന്‍. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. 500 കോടി ബിഗ്‌ ബഡ്‌ജറ്റിലാണ് സിനിമ ഒരുങ്ങുന്നത്‌.

Ponniyin Selvan novel based movie: തമിഴ്‌ സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലാണ് 'പൊന്നിയിന്‍ സെല്‍വന്‍'. അഞ്ച്‌ ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണിത്‌. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ കുറിച്ചുള്ളതാണ്‌ 2400 പേജുള്ള രചന.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടിവന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്‍മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്‌.

വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്‌. വിക്രം, ജയം രവി, കാര്‍ത്തി, സത്യരാജ്‌, ജയറാം, ഐശ്വര്യ റായ്, കീര്‍ത്തി സുരേഷ്‌, അമല പോള്‍, റഹ്മാന്‍, പ്രകാശ്‌ രാജ്‌, ശരത്‌കുമാര്‍, പാര്‍ഥിപന്‍, വിക്രം പ്രഭു, ജയചിത്ര, റിയാസ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.

Also Read: 'പ്രതികാരത്തിന് മനോഹരമായ ഒരു മുഖമുണ്ട് '; പഴുവൂര്‍ രാജ്ഞിയായി ഐശ്വര്യ

ദേശീയ അവാര്‍ഡ്‌ ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മണിരത്‌നവും ഇളങ്കോ കുമാരവേലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങ്ങും നിര്‍വഹിക്കും. എ.ആര്‍ റഹ്മാന്‍റെതാണ് സംഗീതം. മണി രത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.