ETV Bharat / entertainment

ആര്‍ച്ചിയും കൂട്ടരും ഇനി നെറ്റ്‌ഫ്ലിക്‌സില്‍; വിസ്‌മയമായി ഷാരൂഖിന്‍റെ മകളും ശ്രീദേവിയും മകളും - The Archies actors

The Archies teaser: ലോക പ്രശസ്‌ത കോമിക്‌സ്‌ പരമ്പര ആര്‍ച്ചി കോമിക്‌സ്‌ സിനിമയാകുന്നു. 'ദ്‌ ആര്‍ച്ചീസ്‌' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്കും ടീസറും റിലീസ്‌ ചെയ്‌തു.

ആര്‍ച്ചിയും കൂട്ടരും ഇനി നെറ്റ്‌ഫ്ലിക്‌സില്‍  ഷാരൂഖിന്‍റെ മകളും ശ്രീദേവിയും മകളും  The Archies first look  The Archies comic  The Archies teaser  The Archies release  Amitabh Bachchan shares The Archies post  The Archies actors  ലോക പ്രശസ്‌ത കോമിക്‌സ്‌ പരമ്പര ആര്‍ച്ചി കോമിക്‌സ്‌
ആര്‍ച്ചിയും കൂട്ടരും ഇനി നെറ്റ്‌ഫ്ലിക്‌സില്‍; വിസ്‌മയമായി ഷാരൂഖിന്‍റെ മകളും ശ്രീദേവിയും മകളും
author img

By

Published : May 14, 2022, 2:39 PM IST

The Archies teaser: കിങ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍റെ മകള്‍ സുഹാന ഖാന്‍, ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്‌തര്‍ ഒരുക്കുന്ന ചിത്രമാണ് 'ദ്‌ ആര്‍ച്ചീസ്‌'. ചിത്രത്തിന്‍റെ ടീസര്‍ റിലീസ്‌ ചെയ്‌തു. ആര്‍ച്ചി എന്ന ലോക പ്രശസ്‌തമായ കോമിക്ക്‌ പുസ്‌തകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണിത്‌.

The Archies release | The Archies first look: സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ദ്‌ ആര്‍ച്ചീസ്‌' ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്‌.

Amitabh Bachchan shares The Archies post: ടീനേജ്‌ റൊമാന്‍റിക്‌ കോമഡി വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്‌. അമിതാഭ്‌ ബച്ചന്‍റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകന്‍ അഗസ്‌ത്യ നന്ദയാണ് സിനിമയില്‍ ടൈറ്റില്‍ റോളിലെത്തുക. 'ദ്‌ ആര്‍ച്ചീസ്‌' പോസ്‌റ്റര്‍ പങ്കുവച്ച്‌ അമിതാഭ്‌ ബച്ചന്‍ കൊച്ചുമകന് ആശംസകള്‍ അറിയിച്ചു. 'മറ്റൊരു പുത്രോദയം.. എന്‍റെ ചെറുമകൻ.. എല്ലാ അനുഗ്രഹങ്ങളും അഗസ്‌ത്യ... നിന്നെ സ്നേഹിക്കുന്നു'- അമിതാഭ്‌ ബച്ചന്‍ കുറിച്ചു.

The Archies actors: ആര്‍ച്ചി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അഗസ്‌ത്യ അവതരിപ്പിക്കുക. വെറോനിക്ക എന്ന കഥാപാത്രത്തെ ഖുഷിയും ബെറ്റി എന്ന കഥാപാത്രത്തെ സുഹാനയും അവതരിപ്പിക്കും. മിഹിര്‍ അഹൂജ, വേദങ്‌ റെയ്‌ന, ഡോട്ട്‌, യുവ്‌രാജ്‌ മെന്ദ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

The Archies comic: ലോക പ്രശസ്‌ത കോമിക്‌സ്‌ പരമ്പരയാണ് ആര്‍ച്ചി കോമിക്‌സ്‌. ആര്‍ച്ചി ആന്‍ഡ്രൂസ്‌, ബെറ്റി കൂപ്പര്‍, വെറോണിക്ക ലോഡ്‌ജ്‌, റെഗ്ഗി മാന്‍റില്‍, ജഗ്ഗ് ഹെഡ്‌ എന്ന ഫോര്‍സിത്ത്‌ ജോണ്‍സ്‌ എന്നീ കൗമാരക്കാരാണ്‌ ആര്‍ച്ചി കോമിക്‌സിലെ പ്രധാന കഥാപാത്രങ്ങള്‍.

Also Read: ഷാരൂഖ് ഖാന്‍റെ മകള്‍ അമ്മയ്ക്ക് നല്‍കിയ സമ്മാനം കണ്ടോ, മനോഹരമെന്ന് ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.