ETV Bharat / entertainment

'ഏറെ ദൂരം പോകാനുണ്ട്' ; റാംപ് വാക്കില്‍ തിളങ്ങി സുസ്‌മിത സെൻ, നൃത്തച്ചുവടുകളും - അതിസുദ്ധരിായി സുസ്‌മിത

മഞ്ഞയും വെള്ളയും നിറമുള്ള ലെഹങ്കയില്‍ അതിസുന്ദരിയായി സുസ്‌മിത. വസ്‌ത്രത്തിന് അനുയോജ്യമായ മഞ്ഞ ഷെയ്‌ഡുള്ള ലളിതമായ മേക്കപ്പാണ് താരം തെരഞ്ഞെടുത്തിരുന്നത്.

Sushmita Sen slays ramp walk after suffering  Sushmita Sen slays ramp walk  Sushmita Sen  റാംപ് വാക്കില്‍ തിളങ്ങി സുസ്‌മിത സെൻ  ലാക്‌മെ ഫാഷൻ വീക്കിൽ റാംപ്‌ വാക്കി നടത്തി സുസ്‌മിത  അതിസുദ്ധരിായി സുസ്‌മിത  സുസ്‌മിത സെന്‍
ഹൃദയാഘാതത്തിന് ശേഷം റാംപ് വാക്കില്‍ തിളങ്ങി സുസ്‌മിത സെൻ
author img

By

Published : Mar 12, 2023, 10:46 AM IST

ലാക്‌മെ ഫാഷൻ വീക്കിൽ റാംപ്‌ വാക്ക് നടത്തി ആരാധകരെ അമ്പരപ്പിച്ച് സുസ്‌മിത സെന്‍. ഹൃദയാഘാതം സംഭവിച്ച് ഒരാഴ്‌ച പിന്നിടുമ്പോഴാണ് ആരാധകരെ വിസ്‌മയിപ്പിച്ച് സുസ്‌മിത സെന്‍ രംഗത്തെത്തിയിരിക്കുന്നത്. റാംപ് വാക്കില്‍ ഡിസൈനര്‍ അനുശ്രീ റെഡ്ഡി ഡിസൈന്‍ ചെയ്‌ത മഞ്ഞയും വെള്ളയും നിറമുള്ള ലെഹങ്കയില്‍ സുസ്‌മിത അതിമനോഹരിയായി കാണപ്പെട്ടു.

ലെഹങ്കയ്‌ക്ക് അനുയോജ്യമായ ഒരു നെറ്റ് ദുപ്പട്ടയും സുസ്‌മിത സെന്‍ ധരിച്ചിരുന്നു. ഒരു ചെറിയ പച്ച പൊട്ടാണ് താരം ഉപയോഗിച്ചിരുന്നത്. വസ്‌ത്രത്തിന് അനുയോജ്യമായ മഞ്ഞ ഷെയ്‌ഡുള്ള ലളിതമായ മേക്കപ്പും അതിന് യോജിച്ച നെക്‌ലേസും കമ്മലുമാണ് താരം തിരഞ്ഞെടുത്തത്.

കയ്യിലൊരു പൂച്ചെണ്ടും ചുണ്ടില്‍ പുഞ്ചിരിയോടും കൂടി സദ്ദസ്സില്‍ ഉണ്ടായിരുന്ന ഏവരെയും അഭിവാദ്യം ചെയ്‌തുകൊണ്ടാണ് സുസ്‌മിത സെന്‍ റാംപ് വാക്ക് നടത്തിയത്. ഇതിനിടെ തന്‍റെ മുന്നിലിരിക്കുന്ന പ്രേക്ഷകരുമായി താരം ആശയവിനിമയം നടത്തി. 'തൂ ജൂം' എന്ന ട്രാക്കിന് മനോഹരമായ നൃത്തച്ചുവടുകളും വച്ചു. അവിടെ ഉണ്ടായിരുന്നതില്‍ സുസ്‌മിത എത്രമാത്രം സന്തോഷവതിയാണ് എന്നത് താരത്തിന്‍റെ മുഖത്ത് നിന്ന് തന്നെ പ്രകടമാണ്.

മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിനിടെ, 'ഇപ്പോള്‍ എന്താണ് തോന്നുന്നതെന്ന്' നടിയുടെ നേര്‍ക്ക് ചോദ്യമുയര്‍ന്നു. 'ഞാന്‍ കാണുന്നതിനേക്കാള്‍ മെച്ചമായി എനിക്ക് തോന്നുന്നു. ആ നിമിഷം മുതൽ ഇന്നു വരെയുള്ള സമയം വളരെ മനോഹരമായിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്‌. അതൊരു മനോഹരമായ വികാരമാണ്. ഇതെന്നെ മുന്നോട്ടുകൊണ്ടു പോകുന്നു' - സുസ്‌മിത പറഞ്ഞു.

തനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ആഴ്‌ചയാണ് സുസ്‌മിത ഏവരെയും ഞെട്ടിച്ചത്. 'നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തുക. അത് നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം നിൽക്കും (എന്‍റെ പിതാവ് സുബീർ സെന്നിന്‍റെ വിവേക പൂർണമായ വാക്കുകൾ).

'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആൻജിയോപ്ലാസ്‌റ്റി ചെയ്‌തു. സ്‌റ്റെന്‍റ്‌ സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, എനിക്ക് വലിയ ഹൃദയമുണ്ടെന്ന് എന്‍റെ കാർഡിയോളജിസ്‌റ്റ് വീണ്ടും സ്ഥിരീകരിച്ചു.

ആരോഗ്യ വിദഗ്‌ധരുടെ സമയോചിതമായ സഹായത്തിനും ക്രിയാത്മകമായ പ്രവർത്തനത്തിനും ഒരുപാട് ആളുകൾ നന്ദി പറയുന്നു... അത് മറ്റൊരു പോസ്‌റ്റിൽ പറയാം. ഈ പോസ്‌റ്റ് നിങ്ങളെ (എന്‍റെ അഭ്യുദയകാംക്ഷികളെയും പ്രിയപ്പെട്ടവരെയും) സന്തോഷ വാർത്ത അറിയിക്കാൻ വേണ്ടി മാത്രമാണ്. എല്ലാം ശുഭം, ഞാൻ വീണ്ടും ജീവിതത്തിന് തയ്യാറാണ്' - ഇപ്രകാരമായിരുന്നു സുസ്‌മിതയുടെ കുറിപ്പ്.

ഹൃദയാഘാതം സംഭവിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം, സുസ്‌മിത ഇന്‍സ്‌റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു. തന്‍റെ മെയിന്‍ ആര്‍ട്ടെറിയില്‍ 95 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് താരം ലൈവില്‍ അറിയിച്ചു.

Also Read: 'ഹൃദയാഘാതമുണ്ടായി, ആൻജിയോപ്ലാസ്റ്റി ചെയ്‌തു' ; വെളിപ്പെടുത്തി സുസ്‌മിത സെൻ

അതേസമയം വെബ്‌ സീരീസ് 'താലി' ആണ് സുസ്‌മിതയുടെ പുതിയ പ്രൊജക്‌ട്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്‌ടിവിസ്‌റ്റ് ഗൗരി സാവന്തിന്‍റെ വേഷമാണ് സീരീസില്‍ താരം അവതരിപ്പിക്കുക. 'ആര്യ 3' ആണ് സുസ്‌മിതയുടെ മറ്റൊരു പ്രൊജക്‌ട്.

ഷോയുടെ ആദ്യ രണ്ട് സീസണുകൾക്കും നിരൂപകരിൽ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. സുസ്‌മിത സെൻ നയിക്കുന്ന ഈ ഷോയില്‍ സിക്കന്ദർ ഖേര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുസ്‌മിതയുടെ ഓണ്‍ സ്‌ക്രീനിലേയ്‌ക്കുള്ള തിരിച്ചു വരവായിരുന്നു 'ആര്യ'. സുസ്‌മിതയുടെ ഡിജിറ്റല്‍ അരങ്ങേറ്റം കൂടിയായിരുന്നു ഇത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.