ETV Bharat / entertainment

Suresh Gopi Apologized: 'ക്ഷമ ചോദിക്കുന്നു, ആ കുട്ടിയോട് പെരുമാറിയത് വാത്സല്യത്തോടെ'; മാധ്യമപ്രവര്‍ത്തകയോട് മാപ്പു പറഞ്ഞ് സുരേഷ് ഗോപി

Suresh Gopi apologized to Woman Journalist: ഫേസ്‌ബുക്കിലൂടെ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. തന്‍റെ പെരുമാറ്റം ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് അനുഭവപെട്ടിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Suresh Gopi apologized to Woman Journalist  Suresh Gopi apologized  Suresh Gopi  മാധ്യമപ്രവര്‍ത്തകയോട് മാപ്പു പറഞ്ഞ് സുരേഷ് ഗോപി  മാപ്പു പറഞ്ഞ് സുരേഷ് ഗോപി  സുരേഷ് ഗോപി  ഷിദയോട് പെരുമാറിയത് വാത്സല്യത്തോടെ  ഫേസ്‌ബുക്കിലൂടെ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി
Suresh Gopi apologized
author img

By ETV Bharat Kerala Team

Published : Oct 28, 2023, 10:35 AM IST

Updated : Oct 28, 2023, 5:25 PM IST

തിരുവനന്തപുരം : ഒടുവില്‍ മാധ്യമ പ്രവര്‍ത്തകയോട് മാപ്പു പറഞ്ഞ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി (Suresh Gopi). മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് താരം മാപ്പ് പറഞ്ഞത്.

അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക രംഗത്തെത്തിയ സാഹചര്യത്തിലാണ് നടന്‍റെ മാപ്പപേക്ഷ. ഫേസ്‌ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപി മാപ്പു പറഞ്ഞത് (Suresh Gopi apologized).

മാധ്യമപ്രവര്‍ത്തകയോട് താന്‍ വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ, മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നുമാണ് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: Suresh Gopi Misbehaving With Woman Journalist: മോശം പെരുമാറ്റം; സുരേഷ്‌ ഗോപിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മാധ്യമ പ്രവര്‍ത്തക

കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകയോട് സുരേഷ്‌ ഗോപി അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ്‌ ഗോപി കൈ വയ്‌ക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞു മാറിയെങ്കിലും താരം വീണ്ടും ഇത് ആവര്‍ത്തിച്ചു.

ഇതോടെ മാധ്യമപ്രവര്‍ത്തക നടന്‍റെ കൈ എടുത്ത് മാറ്റുകയായിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിക്കുകയുണ്ടായി. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മാധ്യമ സ്ഥാപനം പൂര്‍ണ പിന്തുണ നല്‍കുമെന്ന് മാനേജ്മെന്‍റും അറിയിച്ചിരുന്നു.

Also Read: Hareesh Peradi Against Suresh Gopi: 'മകളെ പോലെയാണ് കാണുന്നതെങ്കില്‍ ക്ഷമ ചോദിക്കുന്നത് രാഷ്‌ട്രീയമായി ശരിയാണ്'; സുരേഷ് ഗോപിക്കെതിരെ ഹരീഷ് പേരടി

വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു (Suresh Gopi Misbehaves Woman Journalist). ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം (Hareesh Peradi against Suresh Gopi). ഒരു തവണ തൊട്ടപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തക തന്‍റെ ഇഷ്‌ടക്കേട് പരസ്യമായി പ്രകടിപ്പിച്ചുവെന്നും മകളെ പോലെയാണ് കാണുന്നതെങ്കില്‍ മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്‌ട്രീയമായി ശരിയാണെന്നുമാണ് ഹരീഷ് പേരടി ഫേസ്‌ബുക്കില്‍ കുറിച്ചത് (Hareesh Peradi Facebook Post).

'സുരേഷ് ഗോപി ചേട്ടാ... അറിയാതെ ആണെങ്കിൽ.. ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്‌ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു... വീണ്ടും അറിഞ്ഞു കൊണ്ട് തൊട്ടത് താങ്കളെ പോലെ ഒരാൾക്ക് ചേർന്നതായില്ല... അപ്പോഴും ആ പെൺകുട്ടി കൈ തട്ടിമാറ്റി... മകളെ പോലെ ആണെങ്കിൽ... മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രീയമായി ശരിയാണ്... ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ...' -ഹരീഷ് പേരടി കുറിച്ചു.

Also Read: Case Against Suresh Gopi: സഹകരണ കൊള്ളയ്‌ക്കെതിരെ പദയാത്ര, നടൻ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്

Last Updated : Oct 28, 2023, 5:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.