ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് 'കുറുക്കന്‍'. 'കുറുക്കന്‍റെ' സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. പുതിയ പോസ്‌റ്ററിനൊപ്പമാണ് 'കുറുക്കന്' ക്ലീന്‍ യു കിട്ടിയ വിവരം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
വിനീത് ശ്രീനിവാസനും തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. തംസ് അപ്പുമായി നില്‍ക്കുന്ന വിനീതും, ശ്രീനിവാസനും, ഷൈനുമാണ് പുതിയ പോസ്‌റ്ററിലുള്ളത്. നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'കുറുക്കന്‍'. ജൂലൈ 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
അടുത്തിടെയാണ് 'കുറുക്കന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങിയത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വളരെ രസകരമായ ട്രെയിലറായിരുന്നു 'കുറുക്കന്‍റേ'ത്. ശ്രീനിവാസന്‍റെ കഥാപാത്രം കോടതിയില്‍ സാക്ഷി പറയുന്ന രംഗത്തോട് കൂടിയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. സ്ഥിരം കള്ളസാക്ഷി പറയുന്ന കൃഷ്‌ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേസമയം, കൃഷ്‌ണന്‍ കള്ള സാക്ഷി പറയുന്ന അതേ കേസിന്‍റെ അന്വേഷണവുമായി മകന്‍ വിനീത് ശ്രീനിവാസന്‍റെ പൊലീസ് കഥാപാത്രവും ട്രെയിലറിലുണ്ട്.
നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് സിനിമയുടെ സംവിധാനം. കൊച്ചിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ലോക്‌നാഥ് ബഹ്‌റ ഐപിഎസ് ആണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. സംവിധായകന്‍ എം മോഹനന്‍ ഫസ്‌റ്റ് ക്ലാപ്പും അടിച്ചു.
അച്ഛനും മകനും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'കുറുക്കന്‍' തിയേറ്ററുകളില്‍ എത്തുന്നത്. കൂടാതെ ഒരിടവേളയ്‌ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയ ജീവിതത്തിലേയ്‌ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ 'കുറുക്കന്‍റെ' സെറ്റില്‍ മകന്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്‍ എത്തിയത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ശ്രീനിവാസന്‍ 'കുറുക്കന്‍' സെറ്റില്‍ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ശ്രീനിവാസന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്.
മാളവിക മേനോന്‍, അന്‍സിബ ഹസ്സന്‍, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശര്‍മ, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, നന്ദന്‍ ഉണ്ണി, ഗൗരി നന്ദ, അഞ്ജലി സത്യനാഥ്, ശ്രുതി ജയൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് 'കുറുക്കന്‍റെ' നിര്‍മാണം. മനോജ് റാംസിങ് ആണ് കുറുക്കന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിബു ജേക്കബ് ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
അസോസിയേറ്റ് ഡയറക്‌ടര്‍ - അനീവ് സുകുമാരന്‍, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജോസഫ് നെല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, പരസ്യ കല - കോളിൻസ് ലിയോഫിൽ, സ്‌റ്റിൽസ് - പ്രേംലാൽ പട്ടാഴി, വിതരണം - വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, പിആർഒ - എഎസ് ദിനേശ്.
Also Read: ആര് ജയിക്കും ?, കോടതി മുറിയില്‍ ചിരി പടര്‍ത്തി ശ്രീനിവാസന്‍ ; കേസന്വേഷണവുമായി വിനീത്