ETV Bharat / entertainment

'നിങ്ങളുടെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ്'; ലിയോ താരങ്ങളുടെ ചിത്രങ്ങളുമായി സ്‌പൈസ്‌ ജെറ്റ് - ലിയോ

വിജയ്‌യുടെയും തൃഷയുടെയും വിമാന യാത്രയ്‌ക്കിടെയുള്ള ഒരു ചിത്രമാണ് വിമാനക്കമ്പനി പങ്കുവച്ചിരിക്കുന്നത്.

Lokesh Kanagaraj Thalapathy Vijay movie  Thalapathy Vijay Leo new update  SpiceJet shares Vijay Trisha Krishnan picture  Leo Kashmir schedule updates  Leo Chennai schedule will start soon  Thalapathy Vijay Leo shooting wrap soon  Sanjay Dutt will play lead role in Vijay s Leo  Lokesh Kanagaraj Vijay Leo crew members  Leo movie Chennai schedule will start soon  Leo movie  Leo  Vijay Trisha Krishnan picture  Vijay Trisha Krishnan  Vijay  Trisha Krishnan  വിജയ്‌യുടെയും തൃഷയുടെയും വിമാന യാത്രയ്‌ക്കിടെ  വിജയ്‌  തൃഷ  വിജയ്‌യുടെയും തൃഷയുടെയും വിമാന യാത്ര  ലിയോ താരങ്ങളുടെ ചിത്രങ്ങളുമായി സ്‌പൈസ്‌ ജെറ്റ്  ലിയോ  സ്‌പൈസ്‌ ജെറ്റ്
ലിയോ താരങ്ങളുടെ ചിത്രങ്ങളുമായി സ്‌പൈസ്‌ ജെറ്റ്
author img

By

Published : Feb 26, 2023, 1:41 PM IST

Lokesh Kanagaraj Thalapathy Vijay movie: ലോകേഷ് കനകരാജ് ദളപതി വിജയ്‌ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലിയോ'. തൃഷയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ഒന്നിക്കുന്നത്.

Thalapathy Vijay Leo new update: പ്രേക്ഷകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ടുള്ള ഒരു സ്‌റ്റില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിജയ്‌യുടെയും തൃഷയുടെയും വിമാന യാത്രയ്‌ക്കിടെയുള്ള ഒരു ചിത്രമാണ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

Spicejet shares Vijay Trisha Krishnan picture: വിജയ്‌യുടെയും തൃഷയുടെയും യാത്രയില്‍ ഭാഗമായതിന്‍റെ ആവേശത്തിലാണ്‌ തങ്ങളെന്നാണ് വിമാന കമ്പനി പറയുന്നത്. 'പെര്‍ഫക്‌ടായ ഗംഭീര കോമ്പിനേഷന്‍. ഞങ്ങളെ തിരഞ്ഞെടുത്തതിന് വിജയ്‌ സാറിനും തൃഷയ്‌ക്കും നന്ദി. നിങ്ങളുടെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ്' -ഇപ്രകാരമാണ് വിജയ്‌യുടെയും തൃഷയുടെയും ചിത്രം പങ്കുവച്ച് സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി കുറിച്ചത്.

Vijay movie Leo Kashmir schedule updates: അതേസമയം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം ആദ്യമായിരുന്നു 'ലിയോ'യുടെ ചിത്രീകരണം കശ്‌മീരില്‍ ആരംഭിച്ചത്. വിപുലമായ ഷെഡ്യൂളാണ് 'ലിയോ'യ്‌ക്ക് കശ്‌മീരില്‍. മാര്‍ച്ച് നാലാം വാരത്തോടെ സിനിമയുടെ കശ്‌മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leo movie Chennai schedule will start soon: അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് പത്ത് പതിനഞ്ച് ദിവസങ്ങള്‍ വരെ ഇടവേളയ്‌ക്ക് പോകാനാണ് സംവിധായകനും സംഘവും നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ആയിരിക്കും സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുക. ഏപ്രില്‍ രണ്ടാം വാരത്തോടെ 'ലിയോ'യുടെ ചെന്നൈ ഷെഡ്യൂള്‍ ആരംഭിക്കും.

Thalapathy Vijay Leo shooting wrap soon: മെയ്‌ മാസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലോകേഷ് കനകരാജും സംഘവും രണ്ട്, മൂന്ന് മാസത്തിനുള്ളില്‍ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കുമെന്നും ചിത്രത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

Sanjay Dutt will play lead role in Vijay s Leo: ബോളിവുഡ് താരം സഞ്ജയ് ദത്തും ലിയോയില്‍ സുപ്രധാന വേഷത്തിലെത്തും. മലയാളി നടന്‍ മാത്യു തോമസ്, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, മന്‍സൂര്‍ അലിഖാന്‍, ഡാന്‍സ്‌ മാസ്‌റ്റര്‍ സാന്‍ഡി, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

Lokesh Kanagaraj Vijay Leo crew members: ലോകേഷ് കനകരാജിനൊപ്പം രത്‌നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സിനിമയുടെ സംഭാഷണ രചന നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന സംവിധാനം അന്‍പറിവാണ്. ഫിലോമിന്‍ രാജ് എഡിറ്റിംഗും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം.

Also Read: മുന്നറിയിപ്പുമായി ലിയോ നിര്‍മാതാക്കള്‍; ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതിന് വിലക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.