ETV Bharat / entertainment

'തോനെ മോഹങ്ങളു'മായി അഹാനയും ഷൈന്‍ ടോം ചാക്കോയും; അടിയിലെ മെലഡി ഗാനം ശ്രദ്ധേയം - അഹാന കൃഷ്‌ണ

ഗോവിന്ദ് വസന്തയുടെ സംഗീതത്തിലാണ് ഈ മനോഹര മെലഡി ഗാനം ഒരുങ്ങിയിരിക്കുന്നത്. അടിയുടെ റിലീസ് തീയതിയും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്.

Shine Tom Chacko Ahaana Krishna starrer Adi  Shine Tom Chacko Ahaana Krishna  Shine Tom Chacko  Ahaana Krishna  Adi movie Thone Mohangal video song released  Adi movie Thone Mohangal video song  Adi movie Thone Mohangal  Thone Mohangal video song released  Adi movie  Thone Mohangal video song  Thone Mohangal  Adi  Adi song  തോനെ മോഹങ്ങളുമായി അഹാനയും ഷൈന്‍ ടോം ചാക്കോയും  മനോഹര മെലഡി ഗാനം ശ്രദ്ധേയം  അഹാനയും ഷൈന്‍ ടോം ചാക്കോയും  അടിയുടെ റിലീസ് തീയതി  അടി  ഷൈന്‍ ടോം ചാക്കോ  അഹാന കൃഷ്‌ണ  ദുല്‍ഖര്‍ സല്‍മാന്‍
തോനെ മോഹങ്ങളുമായി അഹാനയും ഷൈന്‍ ടോം ചാക്കോയും
author img

By

Published : Apr 5, 2023, 7:22 AM IST

Updated : Apr 5, 2023, 9:01 AM IST

പ്രശോഭ്‌ വിജയന്‍ സംവിധാനം ചെയ്യുന്ന 'അടി'യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്‌ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയിലെ 'തോനെ മോഹങ്ങള്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

ഷറഫുവിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ഈ മനോഹര മെലഡി ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് തിയതിയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. വിഷു റിലീസായി ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

നേരത്തെ ചിത്രത്തിന്‍റെ ടീസറും പുറത്തിറങ്ങിയിരുന്നു. പതിവ് റോളുകളില്‍ നിന്നും വളരെ വ്യത്യസ്‌തമാകും ചിത്രത്തില്‍ അഹാനയുടെ വേഷമെന്നാണ് ഇതുവരെ പുറത്തിറങ്ങിയ ടീസറും ഗാനവും നല്‍കുന്ന സൂചന. പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

അഹാനയ്‌ക്ക് പിറന്നാള്‍ സമ്മാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍: പരസ്‌പം മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ഷൈനും അഹാനയും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററില്‍. അഹാന കൃഷ്‌ണയുടെ ജന്മദിനത്തിലാണ് നിര്‍മാതാക്കള്‍ ഫസ്‌റ്റ് ലുക്ക് പുറത്ത് വിട്ടത്. മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനും അഹാനയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

'പിറന്നാളാശംസകള്‍ അഹാന. ഞാനും വേഫാറര്‍ ടീമും ചേര്‍ന്ന് നല്‍കുന്നൊരു ചെറിയ സമ്മാനമാണിത്. അടിയിലെ ഗീതികയെ ഗംഭീരവും ജീവസുറ്റതും ആക്കിയിട്ടുണ്ട് അഹാന. അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായൊരു വര്‍ഷം ആകട്ടെ മുന്നില്‍ ഉള്ളത്' -ഇപ്രകാരമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനാശംസകള്‍.

ഫസ്‌റ്റ് ലുക്ക് പങ്കുവച്ചതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന് നന്ദി പറഞ്ഞ് അഹാനയും രംഗത്തെത്തിയിരുന്നു. 'ഒരുപാട് നന്ദി ദുല്‍ഖര്‍ സല്‍മാന്‍. ഇത് എനിക്കേറെ മൂല്യമുള്ളതാണ്. എന്നെയിത് ഒരുപാട് സന്തോഷിപ്പിക്കുന്നു. ലോകം ഇപ്പോള്‍ നമ്മുടെ സിനിമ കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ്' -ഇങ്ങനെയായിരുന്നു അഹാനയുടെ നന്ദി കുറിപ്പ്.

Also Read: അഹാനയ്‌ക്ക് മാല ചാര്‍ത്തി ഷൈന്‍; 'അടി' ടീസര്‍ ശ്രദ്ധേയം

'അന്വേഷണം', 'ലില്ലി' എന്നീ സിനിമകള്‍ക്ക് ശേഷം പ്രശോഭ്‌ വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'അടി'. വേഫാറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്‍റെ നിര്‍മാണം. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്‍', 'കുറുപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫാറര്‍ ഫിലിംസ് പ്രഖ്യാപിച്ച സിനിമയാണ് അടി.

ശ്രീകാന്ത് ദാസന്‍, ധ്രുവന്‍, ബിറ്റോ ഡേവിഡ്‌ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രതീഷ്‌ രവിയാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ' ഫെയിം നൗഫല്‍ എഡിറ്റിങ്ങും ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

ജോസഫ്‌ മനു ജോസഫ്‌ സംവിധാനം ചെയ്‌ത 'നാന്‍സി റാണി'യാണ് അഹാനയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജീവ് രവിയുടെ 'ഞാന്‍ സ്‌റ്റീവ് ലോപ്‌സ്‌' (2014) എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ സിനിമയിലേയ്‌ക്കുള്ള അരങ്ങേറ്റം. പിന്നീട് നിവിന്‍ പോളിക്കൊപ്പം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', ടൊവിനോ തോമസിനൊപ്പം 'ലൂക്ക', ശങ്കര്‍ രാമകൃഷ്‌ണനൊപ്പമുള്ള 'പതിനെട്ടാം പടി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

അതേസമയം 'ദസറ' ആണ് ഷൈനിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'ഹിഗ്വിറ്റ', 'നീലവെളിച്ചം', 'ലൈവ്', 'വെള്ളേപ്പം', 'ആറാം തിരുകല്‍പ്പന' എന്നിവയാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. 'ജിന്ന്', 'ക്രിസ്‌റ്റഫര്‍', 'ബൂമറാങ്', 'അയ്യര്‍ കണ്ട ദുബൈ' എന്നി ചിത്രങ്ങള്‍ ഷൈന്‍റിന്‍റേതായി ഏറ്റവും റിലീസിനെത്തിയിരുന്നു.

Last Updated : Apr 5, 2023, 9:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.