ബിഗ്‌ബോസ് സീസൺ 13ലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ താരം ഷെഹ്‌നാസ് ഗില്ലിന്‍റെ ആരാധകരുമൊത്തുള്ള പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്വന്തം ആരാധകരോട് എപ്പോഴും സ്‌നേഹത്തോടെ പെരുമാറുകയും അവരെ പരിഗണിക്കാൻ കഴിയുന്ന സാഹചര്യങ്ങളിൽ ഒരു മടിയും കാണിക്കാത്ത താരം വെള്ളിയാഴ്‌ച ഒരു ഫാഷൻ ഷോയ്‌ക്കായി എത്തിയപ്പോൾ ഒരു ആരാധകന് നൽകിയ സെൽഫിയുടെ വീഡിയോയാണ് പ്രേഷകർ ഏറ്റെടുത്തത്. സൽമാൻ ഖാൻ നായകനായ 'കിസി കാ ഭായ് കിസി കി ജാനി'ലൂടെയാണ് ഷെഹ്‌നാസ് ഗിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ഫാഷൻ ഷോയ്‌ക്കെത്തിയ ഷെഹ്‌നാസിനൊപ്പം ചിത്രമെടുക്കാൻ ഏറെനേരം കാത്തിരുന്ന ആരാധകനെ ചിത്രമെടുക്കാൻ അനുവദിക്കാൻ താരം സുരക്ഷ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. ശേഷം, സുരക്ഷ ഗാർഡുകളിൽ ഒരാളാണ് ഷെഹ്‌നാസിനൊപ്പമുള്ള ആരാധകന്‍റെ ചിത്രം ഫോണിൽ പകർത്തിയത്. വളരെ ക്ഷമയോടെ ആരാധകരെ തൃപ്‌തിപ്പെടുത്തിയ ഷെഹ്‌നാസിന്‍റെ പ്രതികരണം താരത്തിന്‍റെ ആരാധകവൃന്ദത്തിന് വലിയ ആവേശമാണ് നല്‍കിയത്.
- " class="align-text-top noRightClick twitterSection" data="
">
റാംപിൽ തിളങ്ങി ഷെഹ്‌ന്സ്: താരത്തിനൊപ്പം സെൽഫിയെടുക്കാൻ പ്രയാസപ്പെടുന്ന യുവാവിന്‍റേയും അതിന് അനുവാദം നൽകുന്ന ഷെഹ്‌നാസിന്‍റേയും വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത ഉടൻ തന്നെ നിരവധി ആരാധകരാണ് കമന്‍റുകളുമായി ഒഴുകിയെത്തിയത്. ഷെഹ്‌നാസിന്‍റെ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ടാണ് കൂടുതൽ പേരും കമന്‍റുകൾ എഴുതിയത്. കെൻ ഫേർൺസ് ഡിസൈൻ ചെയ്‌ത പ്രിന്‍റഡ് ഫ്ലോക്കിലാണ് താരം റാംപിലെത്തിയത്. സാജിദ് ഖാന്‍റെ '100 പേർസെന്‍റാണ്' ഷെഹ്‌നാസിന്‍റെ അടുത്ത ചിത്രം.
also read: ഷെഹ്‌നാസ് സന്തോഷത്തോടെ ജീവിക്കണം; ആരാധകരോട് 'സിദ്‌നാസ്' വിളി നിര്‍ത്താന്‍ സല്‍മാന്‍ ഖാന്‍
ഷെഹ്‌നാസിനെ പിന്തുണച്ച് സൽമാൻ ഖാൻ: അടുത്തിടെ, ഡാൻസറും നടനുമായ രാഘവ് ജുയാലും ഷെഹ്‌നാസും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. ഈ വാർത്തകൾക്ക് പുറമെ ഷെഹ്‌നാസിനെ 'സിദ്‌നാസ്' എന്ന് വിളിക്കുന്നത് താരത്തിന്‍റെ ഭൂതകാല ഓർമകളിൽ നിന്ന് മുന്നോട്ട് നീങ്ങാൻ അനുവദിക്കാത്തതാണെന്ന് ബോളിവുഡ് സൂപ്പർ താരം സല്‍മാന്‍ ഖാൻ അടുത്തിടെ പരാമർശിച്ചു. അന്തരിച്ച നടൻ സിദ്ധാർഥ് ശുക്ലയുടെ പേരിൽ താരത്തെ വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മരണപ്പെട്ടതിനാൽ മറ്റൊരു ജീവിതം ഷെഹ്‌നാസ് കണ്ടെത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും സൽമാൻ ഖാൻ പ്രേഷകരോട് പറഞ്ഞിരുന്നു.
ALSO READ | കുതിച്ചുചാടി 'കിസി കാ ഭായ് കിസി കി ജാൻ'; സല്‍മാന്‍ ചിത്രത്തിന്‍റെ രണ്ടാംദിന കലക്ഷന്‍ പുറത്ത്
'കിസി കാ ഭായ് കിസി കി ജാനി'ൽ ഷെഹ്‌നാസ്: ബിഗ് ബോസ് സീസൺ 13ലെ പ്രേക്ഷകരുടെ ഇഷ്‌ട ജോഡിയായിരുന്നു ഷെഹ്‌നാസ് ഗില്ലും സിദ്ധാർഥ് ശുക്ലയും. ഹൃദയാഘാതത്തെ തുടർന്നാണ് സിദ്ധാർഥ് മരണപ്പെട്ടത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം പ്രേക്ഷകർക്ക് മുൻപിൽ എത്തിയ ഷെഹ്‌നാസിന്‍റെ ഫർഹാദ് സാംജി സംവിധാനത്തിലുള്ള ചിത്രത്തിൽ പ്രധാനവേഷത്തിലാണ് എത്തുന്നത്.
also read: സൽമാൻ ഖാന്‍റെ നമ്പർ ബ്ലോക്ക് ചെയ്‌ത് ഷെഹ്‌നാസ് ഗില്‍, സത്യം ഇതാണ് ; തുറന്ന് പറഞ്ഞ് താരം