ETV Bharat / entertainment

Shane Nigam and Sunny Wayne ത്രില്ലടിപ്പിക്കാന്‍ ഷെയിനും സണ്ണിയും; വേലയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം

author img

By ETV Bharat Kerala Team

Published : Oct 21, 2023, 10:03 AM IST

Vela release നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്‌ത വേല നവംബര്‍ 10നാണ് റിലീസിനെത്തുന്നത്. ഷെയിന്‍ നിഗത്തിന്‍റെയും സണ്ണി വെയിനിന്‍റെയും ക്രൈം ഡ്രാമയാണ് വേല.

Shane Nigam and Sunny Wayne  Shane Nigam  Sunny Wayne  Vela release  ഷെയിനും സണ്ണിയും  വേലയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം  വേല  ഷെയിന്‍ നിഗം  സണ്ണി വെയിന്‍  വേല റിലീസ്  ക്രൈ ഡ്രാമ ചിത്രം  Crime drama movies
Shane Nigam and Sunny Wayne

ക്രൈം ഡ്രാമയുമായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനൊരുങ്ങി ഷെയിന്‍ നിഗവും സണ്ണി വെയിനും (Shane Nigam and Sunny Wayne). 'വേല'യില്‍ (Vela) ഇരുവരും പ്രധാന വേഷങ്ങളിൽ എത്തി ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററിൽ പ്രേക്ഷകരുടെ കയ്യടികള്‍ ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. നവംബര്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Vela Release).

  • " class="align-text-top noRightClick twitterSection" data="">

നവാഗതനായ ശ്യാം ശശി ആണ് സിനിമയുടെ സംവിധാനം. ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. സാം സിഎസ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഷെയിനിന്‍റെ ഏറ്റവും ഒടുവില്‍ റിലീസായ 'ആര്‍ഡിഎക്‌സി'ന് വേണ്ടി സംഗീതം ഒരുക്കിയതും സാം സിഎസ് ആയിരുന്നു.

'വേല'യുടേതായി ഇതിനോടകം തന്നെ റിലീസായ ട്രെയിലറും, ലിറിക്കല്‍ വീഡിയോയും, പോസ്‌റ്ററുകളുമെല്ലാം വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അവയെല്ലാം സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്‌റ്റില്‍ ഇടംപിടിക്കുകയും ചെയ്‌തിരുന്നു.

Also Read: Shane Nigam Vela New Poster പൊലീസ് കുപ്പായത്തില്‍ ഷെയിനും സണ്ണിയും; വേലയിലെ പുതിയ പോസ്‌റ്റര്‍ പുറത്ത്

പൊലീസ് കൺട്രോള്‍ റൂമിന്‍റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷെയിൻ നിഗം (Shane Nigam) ഉല്ലാസ് അഗസ്‌റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും, സണ്ണിവെയിന്‍ (Sunny Wayne) മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രത്തെയും അവതരിപ്പിക്കും. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും ചിത്രത്തിൽ ശ്രദ്ധേയമായൊരു പൊലീസ് വേഷത്തില്‍ എത്തുന്നു. അതിഥി ബാലനും സുപ്രധാന വേഷത്തിലെത്തുന്നു.

സിൻസിൽ സെല്ലുലോയ്‌ഡിന്‍റെ ബാനറിൽ എസ് ജോർജ് ആണ് സിനിമയുടെ നിർമാണം. ബാദുഷ പ്രൊഡക്ഷൻസാണ് സഹ നിർമാതാക്കൾ. എം സജാസിന്‍റേതാണ് തിരക്കഥ. ടി സീരീസാണ് വേലയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

കൊറിയോഗ്രഫി - കുമാർ ശാന്തി, സംഘട്ടനം - പി സി സ്‌റ്റണ്ട്‍സ്, സുരേഷ് രാജൻ- ഛായാഗ്രഹണം. മഹേഷ്‌ ഭുവനേന്ദ്- എഡിറ്റിംഗ്, കലാസംവിധാനം - ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്‍ണൻ, മേക്കപ്പ് - അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രശാന്ത് ഈഴവൻ, അസിസ്‌റ്റന്‍റ് ഡയറക്ടേഴ്‌സ് - അഭിലാഷ് പി ബി, ഷിനോസ്, അദിത്ത് എച്ച് പ്രസാദ്, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - ഷൈൻ കൃഷ്‍ണ, തൻവിൻ നസീർ, പ്രോജക്‌ട് ഡിസൈനർ - ലിബർ ഡേഡ് ഫിലിംസ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഔസേപ്പച്ചൻ, എബി ബെന്നി, ലിജു നടേരി, പ്രൊഡക്ഷൻ മാനേജർ - മൻസൂർ, ഡിസൈൻസ് - ടൂണി ജോൺ, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്‌ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, സ്‌റ്റിൽസ് - ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി - ഓൾഡ് മോങ്ക്‌സ്, പിആർഒ - പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: Shane Nigam Vela Trailer 'ഫേക്ക് കോള്‍സിനെ അവോയ്‌ഡ് ചെയ്യുമ്പോള്‍ ജെനുവിന്‍ കോള്‍സിനെ തിരിച്ചറിയാതെ പോകരുത്'; വേല ട്രെയിലര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.