പ്രശസ്‌ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു (Serial Director Adithyan dies). 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം (Serial Director Adithyan died due to heart attack). ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്നതിനിടെ അന്ത്യം സംഭവിക്കുകയായിരുന്നു (Serial Director Adithyan Passes Away).
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്ന് കൊല്ലത്തേയ്‌ക്ക് കൊണ്ടുപോകും. അവിടെയാണ് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക (Serial Director Adithyan funeral rites).
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'സാന്ത്വനം' സീരിയലിന്‍റെ സംവിധായകനാണ് ആദിത്യന്‍ (Santhwanam Serial Director Adithyan). അദ്ദേഹത്തിന്‍റെ വിയോഗ വാർത്ത അറിഞ്ഞ് ഒരുനോക്ക് കാണാന്‍ നിരവധി പേര്‍ ആശുപത്രിയില്‍ എത്തി. സിനിമ സീരിയൽ രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു (Serial actors Condolences to Adithyan).
പ്രിയ സംവിധായകന്‍റെ അകാല വിയോഗത്തിന്‍റെ ഞെട്ടലിലാണ് സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ (Serial industry shocked by Adithyan s death). സഹപ്രവര്‍ത്തകര്‍ക്ക് ആദിത്യന്‍റെ മരണം ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് സെറ്റില്‍ നിന്നും നാളെ കാണാം എന്ന് പറഞ്ഞുപോയ ആളാണ് ആദിത്യന്‍ എന്ന് 'സാന്ത്വനം' താരങ്ങള്‍ പ്രതികരിച്ചു.
തമിഴ് സീരിയലിന്‍റെ റീമേക്കാണ് 'സാന്ത്വനം'. സീരിയല്‍ ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളായ 'അമ്മ' (Amma), 'വാനമ്പാടി' (Vanambadi), 'ആകാശദൂത്' (Akashadoothu) തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളുടെ സംവിധായകനുമാണ് ആദിത്യന്‍. അദ്ദേഹത്തിന്‍റെ സീരിയലുകള്‍ റേറ്റിംഗില്‍ എന്നും മുന്നിലാണ്.
Also Read: Actor Kundara Johny Passed Away : നടൻ കുണ്ടറ ജോണി അന്തരിച്ചു
അത്തരത്തില്‍ കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായിരുന്നു അദ്ദേഹം (Family audience favorite director). കൊല്ലം അഞ്ചല്‍ സ്വദേശിയാണ്. കഴിഞ്ഞ ഏതാനും നാളുകളായി തിരുവനന്തപുരം പേയാടാണ് താമസം.