ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആന്‍റണി' (Antony). 'ആന്‍റണി'യുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് സരിഗമ. സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി (Joshiy) ഒരുക്കിയ 'പാപ്പൻ' (Paappan) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണിത്.
കല്യാണി പ്രിയദർശന്‍ (Kalyani Priyadarshan), ആശ ശരത്ത് (Asha Sharath) എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവരും ആദ്യമായാണ് ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്. കൂടാതെ ചെമ്പൻ വിനോദ് ജോസ് (Chemban Vinod Jose), നൈല ഉഷ (Nyla Usha), വിജയരാഘവൻ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Also Read: Pulimada| റിലീസിനൊരുങ്ങി 'പുലിമട'; ജോജുവിനൊപ്പം മുഖ്യ വേഷത്തിൽ ഐശ്വര്യ രാജേഷും
ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം 'പൊറിഞ്ചു മറിയം ജോസി'ൽ (Porinju Mariam Jose) ജോജു ജോര്‍ജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, വിജയരാഘവൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. അടുത്തിടെ ആന്‍റണിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും (Antony First Look poster) പുറത്തിറങ്ങുകയുണ്ടായി. ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചാണ് സിനിമയുടെ ടൈറ്റിൽ ലോഞ്ചും പൂജയും നടന്നത്.
'പൊറിഞ്ചു മറിയം ജോസ്' ബോക്‌സോഫിസില്‍ വലിയ വിജയം നേടിയിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജോജു ജോർജ് അവതരിപ്പിച്ചത്. ജോജുവിന്‍റെ കരിയറിലെ ഏറ്റവും പവർ ഫുൾ മാസ് കഥാപാത്രം കൂടിയായിരുന്നു കാട്ടാളന്‍ പൊറിഞ്ചു. ഈ കഥാപാത്രത്തിന് ആരാധകരും ഏറെയാണ്.
Also Read: 'ആന്‍റണി' ലോഡിങ്; മേക്കോവറില്‍ ഞെട്ടിച്ച് ജോജു ജോർജ്
'പൊറിഞ്ചു മറിയം ജോസിന്‍റെ' വിജയത്തിന് ശേഷം സംവിധായകൻ ജോഷിയും ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളും വാനോളമാണ്. 'ഇരട്ട' എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ജോജു നായകനായി എത്തുന്ന ചിത്രം കൂടിയാണ് ആന്‍റണി.
ഐന്‍സ്‌റ്റീന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്‌റ്റീന്‍ സാക് പോള്‍ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. രണദിവെ ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം.
ആക്ഷൻ ഡയറക്‌ടർ - രാജശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സിബി ജോസ് ചാലിശ്ശേരി, രചന - രാജേഷ് വർമ്മ, കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വർക്കി ജോർജ്, സഹ നിർമാതാക്കൾ - ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്‌ണരാജ് രാജൻ, മാർക്കറ്റിങ് പ്ലാനിങ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്, സ്‌റ്റില്‍സ് - അനൂപ് പി ചാക്കോ, വിതരണം - അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പിആർഒ - ശബരി.
Also Read: ANTONY Motion Poster | കവചമായും കാവൽനാഥനായും 'ആന്‍റണി' ; ആവേശം ഇരട്ടിയാക്കി മോഷൻ പോസ്റ്റർ