Pushpa The Rise has a massive popularity: ലോകമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച വന്‍ ജനപ്രീതി നേടിയ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രമാണ് അല്ലു അര്‍ജുന്‍ രശ്‌മിക മന്ദാന ടീമിന്‍റെ 'പുഷ്‌പ ദി റൈസ്'. ബോക്‌സോഫിസില്‍ മികച്ച വിജയം നേടിയ സിനിമയ്‌ക്ക് ദശലക്ഷക്കണക്കിനാണ് ആരാധകര്‍. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്.
Pushpa The Rise Russian release: ഇന്ത്യയില്‍ റിലീസ് ചെയ്‌ത് ഏകദേശം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചിത്രം റഷ്യയിലും റിലീസ് ചെയ്യുകയാണ്. ഡിസംബര്‍ എട്ടിനാണ് 'പുഷ്‌പ: ദി റൈസ്' റഷ്യന്‍ തിയേറ്ററുകളിലെത്തുക. റഷ്യന്‍ റിലീസിന് ഇനി ദിവസങ്ങള്‍ ശേഷിക്കവെ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Russian ladies Saami Saami dance: 'പുഷ്‌പ'യിലെ തരംഗമായ 'സാമി സാമി'ക്ക് ഒരു കൂട്ടം റഷ്യന്‍ വനിതകള്‍ നൃത്തം ചെയ്യുകയാണ്. ഇതിന്‍റെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. മോസ്‌കോയിലെ റെഡ് സ്‌ക്വയറിലെ സ്‌റ്റേറ്റ് ഹിസ്‌റ്റോറിക്കല്‍ മ്യൂസിയത്തിന് മുന്നില്‍ നിന്നാണ് റഷ്യന്‍ വനിതകള്‍ 'സാമി' പാട്ടിന് ചുവടുവയ്‌ക്കുന്നത്. ഇന്ത്യന്‍ ഡാന്‍സറും കൊറിയോഗ്രാഫറുമായ നടലിയ ഒഡിഗോവയാണ് വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തത്.
-
PUSHPA 🇮🇳 IN RUSSIA 🇷🇺 pic.twitter.com/otf4opQ6ZJ
— Allu Arjun (@alluarjun) November 30, 2022 " class="align-text-top noRightClick twitterSection" data="
">PUSHPA 🇮🇳 IN RUSSIA 🇷🇺 pic.twitter.com/otf4opQ6ZJ
— Allu Arjun (@alluarjun) November 30, 2022PUSHPA 🇮🇳 IN RUSSIA 🇷🇺 pic.twitter.com/otf4opQ6ZJ
— Allu Arjun (@alluarjun) November 30, 2022
Allu Arjun and Rashmika Mandanna at Moscow: സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അല്ലുവും രശ്‌മികയും ഇപ്പോള്‍ മോസ്‌കോയിലാണ്. റഷ്യയില്‍ നിന്നുള്ള ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'പുഷ്‌പ ഇന്‍ റഷ്യ', 'പുഷ്‌പ ദ റൈസ് മോസ്‌കോയിലെ ആദ്യ ദിനം' എന്നീ തലക്കെട്ടുകളില്‍ അല്ലു അര്‍ജുനും രശ്‌മികയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.
-
Privyet from Russia ❤️🌸
— Rashmika Mandanna (@iamRashmika) November 30, 2022 " class="align-text-top noRightClick twitterSection" data="
Pushpa the rise
Day 1- Moscow! @alluarjun @aryasukku @ThisIsDSP @MythriOfficial pic.twitter.com/HAOjMsVEfo
">Privyet from Russia ❤️🌸
— Rashmika Mandanna (@iamRashmika) November 30, 2022
Pushpa the rise
Day 1- Moscow! @alluarjun @aryasukku @ThisIsDSP @MythriOfficial pic.twitter.com/HAOjMsVEfoPrivyet from Russia ❤️🌸
— Rashmika Mandanna (@iamRashmika) November 30, 2022
Pushpa the rise
Day 1- Moscow! @alluarjun @aryasukku @ThisIsDSP @MythriOfficial pic.twitter.com/HAOjMsVEfo
Rashmika Mandanna wrote on Russian: റഷ്യന്‍ ഭാഷയിലും രശ്‌മിക അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. 'പ്രിവ്യറ്റ് ഫ്രം റഷ്യ' എന്നാണ് രശ്‌മിക കുറിച്ചിരിക്കുന്നത്. പ്രിവ്യറ്റ് എന്നാല്‍ റഷ്യയില്‍ ഹായ് അല്ലെങ്കില്‍ ഹലോ എന്നാണ് അര്‍ഥമാക്കുന്നത്. റഷ്യന്‍ കാഴ്‌ചകള്‍ ആസ്വദിക്കുകയാണ് അല്ലു അര്‍ജുനും രശ്‌മികയും.
Also Read: ബോളിവുഡ് ഹിറ്റ് ഗാനങ്ങള്‍ക്ക് ചുവടുവച്ച് നോര്‍വീജിയന്‍ സംഘം ക്വിക്ക് സ്‌റ്റൈല്‍ ; വീഡിയോ വൈറല്‍