SS Rajamouli s Hollywood dreams: ഏതൊരു സിനിമ സംവിധായകനെയും പോലെ എസ് എസ് രാജമൗലിക്കും ഉണ്ട് ഹോളിവുഡ് സ്വപ്‌നങ്ങള്‍. ഒരു ഹോളിവുഡ് ചിത്രം ഒരുക്കുക എന്ന ആഗ്രഹത്തില്‍ നിന്നും ഒട്ടും പിന്നിലല്ല രാജമൗലിയും.
SS Rajamouli about Hollywood dreams: എന്നാല്‍ ഹോളിവുഡിലേക്ക് കടക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. നിരവധി പ്രേക്ഷക പ്രശംസ നേടിയ രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' യുഎസിലെ വിവിധ പുരസ്‌കാര ചടങ്ങുകളില്‍ തിളങ്ങിയിരുന്നു. അവാര്‍ഡ് നേട്ടങ്ങള്‍ക്ക് ശേഷമാണ് തന്‍റെ ആഗ്രഹം വെളിപ്പെടുത്തി സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്.
SS Rajamouli ready to open experimentation: 'ഹോളിവുഡില്‍ ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്‍റെയും സ്വപ്‌നമാണെന്ന് ഞാന്‍ കരുതുന്നു. അതില്‍ ഞാനും വ്യത്യസ്‌തനല്ല. പരീക്ഷണങ്ങള്‍ക്ക് ഞാന്‍ തയ്യാറാണ്' -അമേരിക്കന്‍ ന്യൂസ് ഔട്ട്ലെറ്റ് ആയ എന്‍റര്‍ടെയ്‌ന്‍മെന്‍റ് വീക്കിലിയുടെ അവാര്‍ഡ് പോഡ്‌കാസ്‌റ്റില്‍ സംസാരിക്കുകയായിരുന്നു രാജമൗലി.
SS Rajamouli have bit confusion of Hollywood movie: 'മഗധീര', 'ഈഗ', 'ബാഹുബലി 1', 'ബാഹുബലി 2' തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ രാജമൗലി ഹോളിവുഡിന്‍റെ കാര്യത്തില്‍ അല്‍പം ആശയക്കുഴപ്പത്തിലാണ്. തെലുഗു സിനിമയില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം ഹോളിവുഡില്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയാലുവാണ് സംവിധായകന്‍.
Rajamouli compares Telugu Hollywoood film making: 'തെലുഗു സിനിമകള്‍ സംവിധാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന സൃഷ്‌ടിപരമായ സ്വാതന്ത്ര്യം ഇഷ്‌ടപ്പെടുന്നതിനാല്‍ ഞാന്‍ ആശയക്കുഴപ്പത്തിലാണ്. അതേസമയം ഇന്ത്യയില്‍ ഞാന്‍ ഏകാധിപതിയാണ്. എങ്ങനെ സിനിമ ചെയ്യണമെന്ന് ആരും എന്നോട് പറയില്ല' -രാജമൗലി പറഞ്ഞു.
SS Rajamouli about Hollywood directorial debut: ഒരു കോ-ക്രെഡിറ്റിനുള്ള അവസരമായിരിക്കും ഒരു ഹോളിവുഡ് പ്രോജക്‌ട് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഒരു പക്ഷേ ഹോളിവുഡിലേക്കുള്ള തന്‍റെ ആദ്യ ചുവടുവയ്‌പ്പ് ഏതെങ്കിലും ഒരു സംവിധായകനുമായി സഹകരിച്ചായിരിക്കുമെന്നാണ് രാജമൗലി പറയുന്നത്.
Rajamouli is currently in the US: ഹോളിവുഡ് അവാര്‍ഡ് ചടങ്ങുകളുമായി ബന്ധപ്പെട്ട് രാജമൗലി ഇപ്പോൾ യുഎസിലാണ്. ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡില്‍ രണ്ട് പുരസ്‌കാരങ്ങളാണ് 'ആര്‍ആര്‍ആറി'ന് ലഭിച്ചത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരവും, 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിനുമാണ് ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരം ലഭിച്ചത്.
RRR won International awards: 'ആര്‍ആര്‍ആറി'ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് 'നാട്ടു നാട്ടു'വിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. 'നാട്ടു നാട്ടു' ഗാനം ഓസ്‌കര്‍ ലോഗ് ലിസ്‌റ്റിലും ഇടംപിടിച്ചിട്ടുണ്ട്.
More about RRR: 1920കളിലെ രണ്ട് ഇന്ത്യന്‍ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരെ കേന്ദ്രീകരിച്ചുള്ള സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് 'ആര്‍ആര്‍ആര്‍'. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീം ആയി ജൂനിയര്‍ എന്‍ടിആറുമാണ് വേഷമിട്ടത്. അജയ് ദേവ്‌ഗണ്‍, ആലിയ ഭട്ട്, ശ്രിയ ശരണ്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷം അലങ്കരിച്ചിരുന്നു.