ETV Bharat / entertainment

Rashmika Mandanna Starrer The Girlfriend First Look: 'ഗേൾ ഫ്രണ്ടാ'യി തിളങ്ങാൻ രശ്‌മിക; പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് - രശ്‌മിക മന്ദാന

The Girlfriend first look Out: പ്രണയത്തിന്‍റെയും ബന്ധങ്ങളുടെയും ഇരുണ്ടതും ഭയാനകവുമായ മറ്റൊരു വശം അനാവരണം ചെയ്യുന്ന ചിത്രമാകും 'ദി ഗേൾഫ്രണ്ട്'

Rashmika Mandanna  Rashmika Mandanna film The Girlfriend  Rashmika Mandanna The Girlfriend first look  Rashmika Mandanna latest news  Rashmika Mandanna upcoming films  The Girlfriend first look  ഗേൾ ഫ്രണ്ടായി തിളങ്ങാൻ രശ്‌മിക  ദി ഗേൾഫ്രണ്ട്  ദി ഗേൾഫ്രണ്ട് ഫസ്റ്റ് ലുക്ക് പുറത്ത്  ദി ഗേൾഫ്രണ്ട് ഫസ്റ്റ് ലുക്ക്  രശ്‌മിക മന്ദാന  രശ്‌മിക മന്ദാന നായികയായി ദി ഗേൾഫ്രണ്ട്
Rashmika Mandanna Starrer The Girlfriend first look
author img

By ETV Bharat Kerala Team

Published : Oct 23, 2023, 1:34 PM IST

ഹൈദരാബാദ് : ബോളിവുഡിലേക്കും ചുവടുവച്ച തെന്നിന്ത്യയുടെ പ്രിയ താരം രശ്‌മിക മന്ദാന പുതിയ സിനിമയുമായി പ്രേക്ഷകർക്കരികിലേക്ക്. ദേശീയ അവാർഡ് ജേതാവായ രാഹുൽ രവീന്ദ്രൻ (Rahul Ravindran) സംവിധാനം ചെയ്യുന്ന 'ദി ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലാണ് രശ്‌മിക പ്രധാന വേഷത്തിൽ എത്തുന്നത് (Rashmika Mandanna in The Girlfriend). ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ഏറെ കൗതുകമുണർത്തുന്ന വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പങ്കുവച്ചത് (Rashmika Mandanna Starrer The Girlfriend first look).

  • " class="align-text-top noRightClick twitterSection" data="">

സ്‌ത്രീ കേന്ദ്രീകൃതമായി ഒരുക്കുന്ന 'ദി ഗേൾഫ്രണ്ട്' പ്രണയത്തിന്‍റെ വിവിധ തലങ്ങൾ അനാവരണം ചെയ്യുന്ന ചിത്രമാകുമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. വീഡിയോയിൽ രശ്‌മികയെയും കാണാം. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രശ്‌മികയുടെ ദൃശ്യത്തിന്‍റെ പശ്ചാത്തലത്തിൽ വോയിസ് ഓവറും കേൾക്കാം.

തീവ്രമായ 'പൊസസീവ്' സ്‌നേഹം വ്യക്തമാകുന്ന ഈ ശബ്‌ദത്തിനൊപ്പം നടിയുടെ മുഖത്തും ഭാവ വ്യത്യാസം പ്രകടമാകുന്നു. പുഞ്ചിരി നിറഞ്ഞ മുഖം പൊടുന്നനെ വിഷാദത്തിലേക്ക് തെന്നിമാറുന്നു. സിനിമയുടെ രസകരമായ ആഖ്യാനത്തിലേക്ക് കൂടിയാണ് ഈ വീഡിയോ വെളിച്ചം വീശുന്നത്. പ്രണയത്തിന്‍റെയും ബന്ധങ്ങളുടെയും ഇരുണ്ടതും ഭയാനകവുമായ മറ്റൊരു വശം ചിത്രം അനാവരണം ചെയ്യുമെന്ന സൂചന ഇത് നൽകുന്നുണ്ട്.

'മൻമധുഡു 2' (Manmudhudu 2) എന്ന ചിത്രത്തിന് ശേഷം, നാല് വർഷത്തെ ഇടവേള അവസാനിപ്പിച്ചാണ് സംവിധായകൻ രാഹുൽ രവീന്ദ്രൻ രശ്‌മികയ്‌ക്കൊപ്പം തിരിച്ചു വരവിനൊരുങ്ങുന്നത്. 'ചി ല സോ' (Chi La Sow) എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ രാഹുൽ രവീന്ദ്രൻ സംവിധായകന്‍റെ കസേരയിലേക്ക് തിരിച്ചെത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. വിദ്യ കോപ്പിനീഡിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് 'ദി ഗേൾഫ്രണ്ട്' നിർമിക്കുന്നത്.

പ്രശസ്‌ത പ്രൊഡക്ഷൻ ഹൗസ് ഗീത ആർട്‌സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അതേസമയം ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് പ്രൊഡക്ഷൻ ടീം നൽകുന്ന വിവരം.

മലയാളിയായ ഹിഷാം അബ്‌ദുൾ വഹാബ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. കൃഷ്‌ണൻ വസന്ത് ഛായാഗ്രാഹകനായ ദി ഗേൾഫ്രണ്ടിന്‍റെ പ്രൊഡക്ഷൻ ഡിസൈനർമാർ എസ് രാമകൃഷ്‌ണ, മോണിക്ക നിഗോത്രെ എന്നിവരാണ്.

അതേസമയം 2019ൽ പുത്തിറങ്ങിയ രാഹുൽ രവീന്ദ്രന്‍റെ അവസാന സംവിധാന സംരംഭമായ മൻമധുഡു 2വിൽ നാഗാർജുനയാണ് നായകനെ അവതരിപ്പിച്ചത്. ഇതിനിടെ മലയാള ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന്‍റെ (The Great Indian Kitchen) തമിഴ് പതിപ്പിൽ അഭിനേതാവായും അദ്ദേഹം തിളങ്ങിയിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് ഗംഭീരമാക്കിയ കഥാപാത്രത്തെയാണ് രാഹുൽ രവീന്ദ്രൻ അവതരിപ്പിച്ചത്.

'മിഷൻ മജ്‌നു' (Mission Majnu) എന്ന ചിത്രത്തിലാണ് രശ്‌മിക മന്ദാന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. രൺബീർ കപൂറിനൊപ്പം അനിമൽ (Animal co-starring Ranbir Kapoor), ദേവ് മോഹനൊപ്പം റെയിൻബോ (Rainbow with Dev Mohan), അല്ലു അർജുനൊപ്പം 'പുഷ്‌പ: ദി റൂൾ' (Pushpa: The Rule alongside Allu Arjun) എന്നിവയാണ് താരത്തിന്‍റെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.