Shamshera teaser: രണ്‍ബീര്‍ കപൂറിന്‍റെ ഏറ്റവും പുതിയ പീരിഡ് ചിത്രം ഷംഷേരയുടെ ടീസര്‍ പുറത്തിറങ്ങി. 1.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരകൃത്യങ്ങളാണ് ദൃശ്യമാവുക. രണ്‍ബീറും സഞ്ജയ് ദത്തും ടീസറില്‍ മിന്നി മറയുന്നുണ്ട്.
Sanjay Dutt as Ranbir Kapoor enemy: ചിത്രത്തില്‍ കൊള്ളക്കാരന്‍റെ വേഷമാണ് രണ്‍ബീര്‍ കപൂറിന്. സഞ്‌ജയ് ദത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായും വേഷമിടുന്നു. രണ്‍ബീറിന്‍റെ ബദ്ധവൈരിയായാണ് ചിത്രത്തില്‍ സഞ്‌ജയ് ദത്ത് എത്തുക. നിര്‍ദയനായ, കരുണയില്ലാത്ത വില്ലന്‍റെ വേഷമാണ് സിനിമയില്‍ സൂപ്പര്‍താരം അവതരിപ്പിക്കുന്നത്.
Shamshera first look poster | Ranbir Kapoor look in Shamshera: അടുത്തിടെ ഷംഷേരയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തി കയ്യില്‍ ആയുധവുമായി നില്‍ക്കുന്ന രണ്‍ബീറിന്‍റെ പോസ്‌റ്റര്‍ ആലിയ ഭട്ടാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. രണ്‍ബീറും പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
Also Read: രണ്‍ബീറിന്‍റെ പുത്തന്‍ ലുക്ക് ആലിയയുടെ പ്രഭാതത്തെ മികച്ചതാക്കി, പോസ്‌റ്റര്‍ പങ്കുവച്ച് താരസുന്ദരി
Alia Bhat shares Ranbir poster: 'ഇപ്പോള്‍ ഇതൊരു ചൂടുള്ള പ്രഭാതമാണ്.. അതായത് മികച്ച പ്രഭാതം' -ഇപ്രകാരമാണ് ഷംഷേര പോസ്‌റ്റര്‍ പങ്കുവച്ച് ആലിയ കുറിച്ചത്. ചിത്രത്തിലെ രണ്‍ബീറിന്‍റെ ഗംഭീര മേക്കോവര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പോസ്‌റ്റര്‍ ഇറങ്ങിയതിന് പിന്നാലെ ടീസര്‍ പുറത്തുവന്നതോടുകൂടി ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിച്ചു.
Shamshera release: 150 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. വാണി കപൂര്‍, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരും ചിത്രത്തിലുണ്ട്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. 2022 ജൂലൈ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുക. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ഐമാക്‌സ് ഫോര്‍മാറ്റിലും ഷംഷേര എത്തുന്നുണ്ട്.