ETV Bharat / entertainment

'പെണ്ണൊരുമ്പെട്ടാല്‍... ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല തിരുത്തേണ്ടത്‌'; രജിഷയെ ഉപദേശിച്ച്‌ ശ്രീനിവാസന്‍ - Keedam theatre release

Keedam Trailer: 'കീട'ത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Keedam Trailer  Rajisha Vijayan starrer Keedam  രജിഷയെ ഉപദേശിച്ച്‌ ശ്രീനിവാസന്‍  'കീട'ത്തിന്‍റെ ട്രെയ്‌ലര്‍  Rajisha Vijayan Rahul Riji Nair combo  Keedam theatre release  Keedam cast and crew
'പെണ്ണൊരുമ്പെട്ടാല്‍... ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല തിരുത്തേണ്ടത്‌'; രജിഷയെ ഉപദേശിച്ച്‌ ശ്രീനിവാസന്‍
author img

By

Published : May 7, 2022, 6:12 PM IST

Keedam Trailer: രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന 'കീട'ത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. 1.27 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ രജിഷ വിജയന്‍, ശ്രീനിവാസന്‍, വിജയ്‌ ബാബു, മണികണ്ഠന്‍ പട്ടാമ്പി, രഞ്ജിത്‌ ശേഖര്‍ നായര്‍ എന്നിവര്‍ ഹൈലൈറ്റാകുന്നു.

  • " class="align-text-top noRightClick twitterSection" data="">

Keedam theatre release: മെയ്‌ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തില്‍ രാധിക എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്‌. സ്വന്തം സ്‌റ്റാര്‍ട്ടപ്പ്‌ സംരംഭത്തില്‍ സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലായാണ് രാധിക പ്രവര്‍ത്തിക്കുന്നത്‌. രാധികയുടെ അച്ഛനായി ബാലന്‍ എന്ന കഥാപാത്രത്തെ ശ്രീനിവാസനും അവതരിപ്പിക്കുന്നു. വളരെ കാലത്തിന് ശേഷം ഈ ചിത്രത്തിലൂടെ ശ്രീനിവാസന്‍ ഒരു മുഴുനീള വേഷത്തിലെത്തുകയാണ്.

Rajisha Vijayan Rahul Riji Nair combo: സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നതും. രജിഷ നായികയായെത്തിയ 'ഖോ ഖോ'യ്‌ക്ക്‌ ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. ആനന്ദ്‌ മന്‍മഥന്‍, മഹേഷ്‌ എം നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും.

Keedam cast and crew: ഫസ്‌റ്റ്‌ പ്രിന്‍റ്‌ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ സുജിത്‌ വാരിയര്‍, ലിജോ ജോസഫ്‌, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. രാകേഷ്‌ ധരന്‍ ആണ് ഛായാഗ്രഹണം. ക്രിസ്‌റ്റി സെബാസ്‌റ്റ്യന്‍ എഡിറ്റിങും നിര്‍വഹിക്കും. സിദ്ധാര്‍ഥ്‌ പ്രദീപ്‌ ആണ് സംഗീതം. സതീഷ്‌ നെല്ലായ ആണ് കലാസംവിധാനം. രതീഷ്‌ പുല്‍പള്ളി മേക്കപ്പും നിര്‍വഹിക്കും. വിനീത്‌ വേണു, ജോം ജോയ്‌, ഷിന്‍റോ കെ.എസ്‌ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

Also Read: തിക്കിയും തിരക്കിയും യാത്രക്കാർ; വിമർശനവുമായി നടി രജീഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.