Superhit movie Pushpa The Rise: സൂപ്പര്‍ഹിറ്റ് ബോക്‌സ്‌ഓഫീസ് ചിത്രമാണ് അല്ലു അര്‍ജുന്‍റെ 'പുഷ്‌പ ദി റൈസ്'. അല്ലു അര്‍ജുന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രമായി തിയേറ്ററുകളിലെത്തിയ സിനിമ മിക്ക ഭാഷകളിലും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. കേരളത്തിലും വലിയ വിജയം നേടിയ ചിത്രം ബോക്‌സ്‌ഓഫീസില്‍ നിന്നും 342 കോടിയാണ് നേടിയത്.
- " class="align-text-top noRightClick twitterSection" data="">
Pushpa The Rise VFX video: 'പുഷ്‌പ'യുടെ വിഎഫ്‌എക്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. മകുത വിഷ്വല്‍ ഇഫക്‌ട്‌സ് ആണ് 'പുഷ്‌പ ദി റൈസി'ന്‍റെ വിഎഫ്‌എക്‌സിന് പിന്നില്‍. 3.34 മിനിറ്റാണ് വിഎഫ്‌എക്‌സ് വീഡിയോയുടെ ദൈര്‍ഘ്യം. സിനിമയില്‍ അല്ലു അര്‍ജുന്‍ ലോറിയില്‍ നിന്നും ചാടുന്ന ഒരു രംഗമുണ്ട്. വാസ്‌തവത്തില്‍ ലോറിക്ക് പകരം ഡമ്മിയാണ് ഈ രംഗത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ സിനിമയില്‍ കാണിക്കുന്ന പാമ്പും യാഥാര്‍ഥ്യമല്ല. വിഎഫ്‌എക്‌സ് എഫക്‌ടാണ്.
Pushpa The Rise release: അല്ലു അര്‍ജുന്‍റെ പഞ്ച് ഡയലോഗുകളാലും ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമായിരുന്നു 'പുഷ്‌പ ദി റൈസ്'. തെന്നിന്ത്യന്‍ ഭാഷകളേക്കാള്‍ കൂടുതല്‍ ചിത്രം ഹിന്ദിയില്‍ തരംഗമായി മാറിയിരുന്നു. തിയേറ്റര്‍ റിലീസിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും സിനിമയ്‌ക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചു.
Allu Arjun look in Pushpa: സുകുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ലുക്കിലാണ് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടത്. രശ്‌മിക മന്ദാനയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച പ്രതിനായക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Pushpa The Rule in progress: രക്തചന്ദനം കടത്തുന്ന പുഷ്‌പ രാജ് എന്ന കളളക്കടത്തുകാരന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. 'പുഷ്‌പ'യിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് 'പുഷ്‌പ' ആദ്യ ഭാഗത്തിന്‍റെ ക്ലൈമാക്‌സ് രംഗം. 'പുഷ്‌പ 2' വിനായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ ബിഗ് ബഡ്‌ജറ്റിലാണ് 'പുഷ്‌പ ദി റൂള്‍' ഒരുക്കുന്നത്.
Pushpa The Rule OTT rights: 'പുഷ്‌പ' രണ്ടാം ഭാഗത്തിന്‍റെ സ്ട്രീമിംഗ് അവകാശത്തിനായി ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും വമ്പന്‍ ഓഫര്‍ ആണ് ലഭിച്ചത്. 'പുഷ്‌പ 2' വിന്‍റെ എല്ലാ ഭാഷകളിലെയും സ്ട്രീമിംഗ് അവകാശത്തിനായി 300 കോടി രൂപയാണ് നിര്‍മാതാക്കള്‍ക്ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ അണിയറയില്‍ ഒരുങ്ങവേ മറ്റു റൈറ്റ്സുകള്‍ വിറ്റതിലൂടെ 'പുഷ്‌പ 2' ഇതുവരെ 700 കോടി നേടിയതായും പറയപ്പെടുന്നു. തെന്നിന്ത്യന്‍ ഭാഷകളുടെ തിയേറ്റര്‍ വിതരണാവകാശം 200 കോടി രൂപയ്ക്കും ഹിന്ദി ഭാഷയുടെ മാത്രം 200 കോടിക്കും വിറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: കത്തുന്ന തീവണ്ടി.. ജീവന്‍ പണയപ്പെടുത്തി കുട്ടിയെ രക്ഷിച്ചു; വീഡിയോ ട്രെന്‍ഡിംഗില്‍