ETV Bharat / entertainment

Pulimada Movie Alakalil Lyric Video 'അലകളിൽ...' പാടി ഇഷാൻ ദേവ്; 'പുലിമട'യിലെ പുതിയ ഗാനമെത്തി

author img

By ETV Bharat Kerala Team

Published : Oct 14, 2023, 3:23 PM IST

Joju George's 'Pulimada' Movie New Song Out: ജോജു ജോർജ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷും ലിജോ മോളും പ്രധാന വേഷങ്ങളിലുണ്ട്.

പുലിമടയിലെ പുതിയ ഗാനമെത്തി  പുലിമടയിലെ പുതിയ ഗാനം  പുലിമട  Pulimada Movie  Alakalil Lyric Video from Pulimada Movie out  Pulimada Movie Alakalil Lyric Video out  Pulimada Movie  അലകളിൽ  Alakalil Lyric Video  Alakalil song  Joju George new movie  Joju George Pulimada Movie  ഐശ്വര്യ രാജേഷും ലിജോ മോളും  ജോജു ജോർജ് നായകനാകുന്ന പുലിമട
Pulimada Movie Alakalil Lyric Video

ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'പുലിമട'യിലെ പുതിയ ഗാനം പുറത്തിറങ്ങി (Joju George's 'Pulimada' Movie New Song Out). ഇഷാൻ ദേവ് ഈണം പകർന്ന 'അലകളിൽ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത് (Pulimada Movie Alakalil Lyric Video). 'പുലിമട'യിലെ നാലാമത്തെ ഗാനമാണിത്.

എ കെ സാജനാണ് 'പുലിമട'യുടെ സംവിധായകൻ. ലിജോമോളും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമായ എ കെ സാജന്‍റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സംവിധാനത്തിന് പുറമെ 'പുലിമട'യുടെ കഥ, തിരക്കഥ എഡിറ്റിങ് നിർവഹിക്കുന്നതും എ കെ സാജനാണ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഗാനവും ശ്രദ്ധ ആകർഷിക്കുകയാണ്. ഡോ. താരാ ജയശങ്കറാണ് 'അലകളിൽ' എന്ന പുതിയ ഗാനത്തിന്‍റെ വരികൾക്ക് പിന്നിൽ. സംഗീത സംവിധായകൻ ഇഷാൻ ദേവ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടോണിലാണ് ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

അതേസമയം പെണ്ണിന്‍റെ സുഗന്ധം (സെന്‍റ് ഓഫ് എ വുമണ്‍) എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കിയിരിക്കുന്ന 'പുലിമട' ഇങ്ക് ലാബ് സിനിമാസിന്‍റെയും ലാൻഡ് സിനിമാസിന്‍റെയും ബാനറുകളിൽ രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്‌ണപ്രഭ, പൗളി വത്സൻ, ഷിബില തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'വിൻസന്‍റ് സ്‌കറിയ' എന്നാണ് ജോജു ജോർജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒക്‌ടോബർ 26ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

പ്രശസ്‌ത ഛായാഗ്രാഹകൻ വേണുവാണ് 'പുലിമട'യ്‌ക്കായി ക്യാമറ ചലിപ്പിക്കുന്നത്. പത്തു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്വന്തം സംവിധാനത്തിൽ അല്ലാതെ വേണു ഛായാഗ്രാഹണം നിർവഹിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് 'പുലിമട'യ്‌ക്ക്. അനിൽ ജോൺസനാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ - വിനീഷ് ബംഗ്ലാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വർക്കി ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ - ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, ഷമീർ ശ്യാം, കോസ്റ്റ്യൂം - സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്സിങ് - സിനോയ്‌ ജോസഫ്, ഗാനരചന - റഫീഖ് അഹമ്മദ്, ഡോ. താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്‌ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഹരീഷ് തെക്കേപ്പാട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.

READ ALSO: Joju George Pulimada Movie Song 'അരികില്‍ ഒന്ന് വന്നാല്‍'...; ജോജു ജോര്‍ജ് ചിത്രം പുലിമടയിലെ ആദ്യ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.