Prithviraj reacts on Pathaan controversy: ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' വിവാദങ്ങളില്‍ പ്രതികരിച്ച് പൃഥ്വിരാജ്. ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും 'പഠാന്‍' വിഷയത്തില്‍ വിഷമമുണ്ടെന്നുമാണ് പൃഥ്വിരാജ് പ്രതികരിച്ചത്. പഠാന്‍ വിവാദത്തില്‍ കലാകാരന്‍ എന്ന നിലയില്‍ വലിയ ദു:ഖമാണ് തനിക്കുള്ളതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
പൃഥ്വിരാജിന്‍റെ റിലീസിനൊരുങ്ങുന്ന 'കാപ്പ'യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു താരം ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 'പഠാനി'ലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയത് മുതലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിനിമയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി വസ്‌ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
ദീപികയുടെ വസ്‌ത്രധാരണത്തെ വിമര്‍ശിച്ച് ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎല്‍എ രാം കദമും നടന്‍ മുകേഷ് ഖന്നയും രംഗത്തെത്തിയിരുന്നു. സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് ഉലമ ബോര്‍ഡും രംഗത്തെത്തിയിരുന്നു. 'പഠാന്‍' വിവാദത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ദീപികയുടെയും ഷാരൂഖിന്‍റെയും കോലങ്ങളും കത്തിച്ചിരുന്നു.
'ബേഷരം രംഗ്' ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ചാണ് 'പഠാന്‍' ബഹിഷ്‌കരണ ആഹ്വാനങ്ങളുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. പഠാന്‍ സിനിമയ്‌ക്കെതിരെ മുംബൈ പൊലീസും കേസെടുത്തിരുന്നു.
ഡിസംബര്‍ 22നാണ് പൃഥ്വിരാജിന്‍റെ 'കാപ്പ' റിലീസിനെത്തുക. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഇന്ദുഗോപന്‍റെ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് 'കാപ്പ' ഒരുക്കിയിരിക്കുന്നത്.
Also Read: ദുര്‍ഗ ദേവിയുടെ രൂപമായാണ് സ്‌ത്രീകളെ കണക്കാക്കുന്നത്; അതിരു കടന്ന സ്‌ത്രീ വിരുദ്ധതക്കെതിരെ രമ്യ