ലോസ് ഏഞ്ചല്‍സ് : അക്കാദമി അവാർഡുകളിൽ മികച്ച സഹനടനുള്ള അവാർഡ് സ്വീകരിക്കുന്ന എഷ്യന്‍ വംശജനായ രണ്ടാമത്തെ നടനാണ് കീ ഹൂ ക്വാന്‍. അഡ്വഞ്ചർ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ‘എവരിത്തിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് കീ ഹൂ ക്വാന്‍ അക്കാദമി അവാർഡ് നേടിയെടുത്തത്. ക്വാൻ്റെ ഈ വിജയത്തോടെ, അക്കാദമി അവാർഡുകളിൽ മികച്ച സഹനടനുള്ള അവാർഡ് നേടുന്ന ഏഷ്യൻ വംശജനായ രണ്ടാമത്തെ അഭിനേതാവായി അദ്ദേഹം മാറി. അവാർഡ് വേദിയിൽ തൻ്റെ പേര് പ്രഖ്യാപിച്ചപ്പോൾ സിനിമയിലെ തൻ്റെ സഹതാരങ്ങളായ മിഷേൽ യോയെയും, ജാമി ലീ കർട്ടിസിനെയും കെട്ടിപിടിച്ചുകൊണ്ടാണ് കീ ഹൂ ക്വാന്‍ എഴുന്നേറ്റത്. വേദിയിലുള്ള ഏവരും ആഗ്രഹിച്ച വിജയം പോലെയായിരുന്നു ഏവരും അദ്ദേഹത്തിന് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയടിച്ചത്.
അമ്മേ ഞാൻ ഇതാ ഓസ്‌കർ നേടിയിരിക്കുന്നു: വേദിയിൽ കയറി അവാർഡ് സ്വീകരിച്ച ക്വാന്‍റെ കണ്ണുകള്‍ നിറഞ്ഞു. ശേഷം കരച്ചിലടക്കിയ ക്വാന്‍ ‘എൻ്റെ അമ്മക്ക് 84 വയസുണ്ട് അമ്മ ഇത് വീട്ടിൽ ഇരുന്ന് കാണുന്നുണ്ടാകും. അമ്മേ ഞാൻ ഇതാ ഓസ്‌കർ നേടിയിരിക്കുന്നു’ എന്നു ഉറക്കെ വികാരം അടക്കാനാകാതെ കരഞ്ഞുകൊണ്ട് പറയുകയായിരുന്നു. വേദി ഒന്നടങ്കം ആർപ്പുവിളികളോടെയാണ് ഈ വാക്കുകൾക്ക് കൈയടിച്ചത്. എൻ്റെ യാത്ര ആരംഭിച്ചത് ഒരു ബോട്ടിലാണ്, ഞാൻ എൻ്റെ ഒരു വർഷം അഭയാർഥി ക്യാമ്പിലായിരുന്നു. പിന്നെ എങ്ങിനെയൊക്കെയോ ഞാൻ ദാ ഇവിടെ എത്തി നിൽക്കുന്നു.
- " class="align-text-top noRightClick twitterSection" data="
">
അതും ഹോളിവുഡിലെ ഏറ്റവും വലിയ വേദിയിൽ നിൽക്കുന്നു. ആളുകൾ പറയുന്നത് ഇതുപോലെയുള്ള രംഗങ്ങൾ സിനിമകളിൽ മാത്രമേ നടക്കൂ എന്നാണ്. എന്നാൽ അത് എനിക്ക് സംഭവിച്ചു എന്നത് എനിക്ക് വിശ്വസിക്കാനാകുന്നില്ല. എനിക്ക് ഈ ആദരണീയമായ അവാർഡ് നൽകിയ അക്കാദമിക്കും, എന്നെ ഇവിടെ എത്തിക്കാൻ ഒരുപാട് ത്യാഗങ്ങൾ സഹിച്ച എൻ്റെ അമ്മക്കും എൻ്റെ അനിയൻ ഡേവിഡിനും ഞാൻ ഒരുപാട് നന്ദി പറയുന്നു. സ്വപ്‌നങ്ങൾ നമ്മൾ വിശ്വാസമർപ്പിക്കേണ്ട ഒന്നാണ്. ഞാൻ എൻ്റെ സ്വപ്‌നം ഏതാണ്ട് ഉപേക്ഷിക്കാൻ ഇരിക്കുകയായിരുന്നു. ഞാൻ നിങ്ങളോടേവരോടുമായി പറയുന്നു നിങ്ങളുടെ സ്വപ്‌നങ്ങളെ ഉപേക്ഷിക്കരുത്. എന്നെ സ്വീകരിച്ച ഏവർക്കും ഞാൻ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു’, ക്വാൻ കൂട്ടിച്ചേർത്തു.
-
"My journey started on a boat. I ended up in a refugee camp ... They say stories like this only happen in the movies. I cannot believe this is happening to me. This is the American dream!"
— Lights, Camera, Barstool (@LightsCameraPod) March 13, 2023 " class="align-text-top noRightClick twitterSection" data="
- Oscar Winner, Ke Huy Quanpic.twitter.com/ljXycSQtkr
">"My journey started on a boat. I ended up in a refugee camp ... They say stories like this only happen in the movies. I cannot believe this is happening to me. This is the American dream!"
— Lights, Camera, Barstool (@LightsCameraPod) March 13, 2023
- Oscar Winner, Ke Huy Quanpic.twitter.com/ljXycSQtkr"My journey started on a boat. I ended up in a refugee camp ... They say stories like this only happen in the movies. I cannot believe this is happening to me. This is the American dream!"
— Lights, Camera, Barstool (@LightsCameraPod) March 13, 2023
- Oscar Winner, Ke Huy Quanpic.twitter.com/ljXycSQtkr
ഏഷ്യൻ ജനതയ്ക്ക് കാര്യമായ വേഷങ്ങൾ ലഭിക്കുന്നില്ല: കീ ഹൂ ക്വാന്‍ 1980കളിലെ രണ്ട് വലിയ സിനിമകളിൽ ബാലതാരമായിരുന്നെങ്കിലും അദ്ദേഹത്തിന് അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. 1984-ലെ ഇൻഡ്യാന ജോൺസ് ആൻഡ് ടെംപിൾ ഓഫ് ഡൂമിലും 1985-ലെ ദ ഗൂണീസ് എന്ന സിനിമയിലും ക്വാന്‍ അഭിനയിച്ചിരുന്നു. എന്നിരുന്നാലും ഏഷ്യൻ ജനതയ്ക്ക് കാര്യമായ രീതിയിൽ ഹോളിവുഡ് സിനിമയില്‍ വേഷങ്ങൾ ലഭിക്കില്ലെന്ന് മനസിലാക്കിയതിനാൻ താമസിയാതെ അദ്ദേഹം അഭിനയം ഉപേക്ഷിക്കുകയായിരുന്നു. ഓസ്‌കറിന് പുറമെ ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ്, എസ്എജി അവാർഡുകൾ എന്നിവയും ക്വാൻ സ്വന്തമാക്കിയിട്ടുണ്ട്.