Manju Warrier remembering John Paul: തിരക്കഥാകൃത്ത് ജോണ്‍ പോളിന് അനുശോചനം രേഖപ്പെടുത്തി മഞ്ജു വാര്യര്‍. ജോണ്‍ പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് മഞ്ജു വാര്യര്‍. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തെ അനുസ്‌മരിച്ച് മഞ്ജു വാര്യര്‍ രംഗത്തെത്തിയത്.
Manju Warrier's heart felt note on John Paul: ആശുപത്രിയില്‍ നേരിട്ട് കാണാന്‍ പോയ തന്നോട് ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞിരുന്നതായും താരം പറയുന്നു. അദ്ദേഹത്തിന്‍റെ ആ വാക്കുകള്‍ക്ക് അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നുവെന്നും താരം കുറിച്ചു. 'യാത്ര.. മിഴിനീര്‍ പൂവുകള്‍.. ഇനിയും കഥ തുടരും... വിടപറയും മുമ്പേ... ഞാന്‍ ഞാന്‍ മാത്രം.... ഓർമ്മയ്ക്കായി... ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ!
- " class="align-text-top noRightClick twitterSection" data="">
കുറച്ചു ദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നു തന്നെയാണ് അല്‍പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി..' -മഞ്ജു വാര്യര്‍ കുറിച്ചു.
Also Read: 'ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം'; ജോണ്‍ പോളിനെ അനുസ്‌മരിച്ച് മോഹന്‍ലാല്‍