ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തത്തില്‍ പ്രതികരിച്ച് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ മഞ്ജു വാര്യര്‍. കൊച്ചിയും നമ്മുടെ മനസ്സും നീറി പുകയുകയാണെന്ന് നടി. ഫേസ്‌ബുക്കിലൂടെയായിരുന്നു മഞ്ജുവിന്‍റെ പ്രതികരണം.
ഈ ദുരവസ്ഥയ്‌ക്ക് എന്ന് അവസാനമുണ്ടാകുമെന്ന് അറിയില്ലെന്നും താരം ഫേസ്‌ബുക്കില്‍ കുറിച്ചു. തീ അണയ്‌ക്കാന്‍ പെടാപ്പാടു പെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട് അടിക്കാനും മഞ്ജു മറന്നില്ല. കൊച്ചി എത്രയും വേഗം സ്‌മാര്‍ട്ട് ആയി മടങ്ങി വരട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.
'ഈ ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട് ആയി മടങ്ങി വരും!' -മഞ്ജു വാര്യര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
വിഷയത്തില്‍ പ്രതികരിച്ച് നടി ഗ്രേസ് ആന്‍റണിയും രംഗത്തെത്തിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഫേസ്‌ബുക്കിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു ഗ്രേസ് ആന്‍റണി.
'കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങള്‍. ഒന്ന് ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മളെ ഈ നിലയില്‍ ആരാണ് എത്തിച്ചത് നമ്മളൊക്കെ തന്നെ അല്ലേ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലത് ഞാനെന്‍റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്നു മുതല്‍ എനിക്കും എന്‍റെ വീട്ടില്‍ ഉള്ളവര്‍ക്കും ചുമ തുടങ്ങി. പിന്നെ ശ്വാസം മുട്ടലായി. കണ്ണ് നീറി വെള്ളം വന്ന് തുടങ്ങി. തല പൊളിയുന്ന വേദനയാണ്.
- " class="align-text-top noRightClick twitterSection" data="">
നീണ്ട 10 ദിവസമായി ഞങ്ങള്‍ അനുഭവിക്കുന്നതാണ്. അപ്പോള്‍ തീ അണയ്‌ക്കാന്‍ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതല്ലേ.
ലോകത്ത് എന്ത് പ്രശ്നം ഉണ്ടായാലും പൊളിറ്റിക്കല്‍ കറക്‌ട്‌നെസ് എന്ന് പറഞ്ഞ് പ്രതികരിക്കുന്ന നമുക്കെന്താ ഇതിനെ പറ്റി ഒന്നും പറയാന്‍ ഇല്ലേ? അതോ പുകയടിച്ച് ബോധം കെട്ടിരിക്കുകയാണോ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ച് കൊല്ലില്ലെന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോള്‍ അതും പോയി കിട്ടി' -ഗ്രേസ് ആന്‍റണി കുറിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം കേരള ചരിത്രത്തില്‍ ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ദുരന്തം എന്നാണ് നടന്‍ രണ്‍ജി പണിക്കര്‍ പ്രതികരിച്ചത്. വിഷയത്തില്‍ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ജാഗ്രത എക്‌സിക്യൂട്ടീവില്‍ നിന്നും ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും ലക്ഷക്കണക്കിന് ജനങ്ങളുടെ നേര്‍ക്കുണ്ടായ കുറ്റമാണ് ഇതെന്നും നടന്‍ പറഞ്ഞു.
വിഷയത്തില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങള്‍ പ്രതികരിച്ചിരുന്നു. കൊച്ചി നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയത്. ദയവായി എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കുക എന്നാണ് പൃഥ്വിരാജിന്‍റെ പ്രതികരണം.
Also Read:'കൊച്ചി നിവാസികള്‍ ജാഗ്രത പാലിക്കണം'; അഭ്യര്‍ഥനയുമായി പൃഥ്വിരാജും ഉണ്ണി മുകുന്ദനും