Kunchako Boban remembering John Paul: തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ വിയോഗത്തില്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബന്‍. ശരീരത്തെക്കാള്‍ വലിയ മനസുള്ള അദ്ദേഹത്തിന്‍റെ ഹൃദയവിശാലത അനുഭവിച്ച ഒരുപാടു പേരുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍. ഫേസ്‌ബുക്കിലൂടെയായിരുന്നു ജോണ്‍ പോളിന് അനുശോചന കുറിപ്പുമായി താരം രംഗത്തെത്തിയത്. അദ്ദേഹത്തിന്‍റെ വിയോഗം സിനിമാ മേഖലയ്‌ക്ക് മാത്രമല്ല വ്യക്തിപരമായി തനിക്കും തന്‍റെ കുടുംബത്തിനും സംഭവിച്ച വലിയ നഷ്‌ടമാണെന്നും താരം കുറിച്ചു.
Kunchako Boban's heartfelt note on John Paul: 'അസാമാന്യ പ്രതിഭയായ മനുഷ്യന്‍, മനസിനെ സ്‌പര്‍ശിക്കുന്ന ഒട്ടനവധി സിനിമകള്‍ക്ക് ജന്മം നല്‍കിയ, കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്ന, ഭാഷയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത ആധിപത്യം പുലര്‍ത്തിയ, ഞങ്ങളെല്ലാവരും അങ്കിള്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് എന്‍റെ അപ്പനോട് അദ്ദേഹത്തിനുള്ള ഊഷ്‌മളതയും സ്‌നേഹവും ഞാന്‍ അനുഭവിച്ചറിഞ്ഞ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ശരീരത്തെക്കാള്‍ വലിയ മനസ്സുള്ള അദ്ദേഹത്തിന്‍റെ ഹൃദയവിശാലത അനുഭവിച്ച ഒരുപാടു പേരുണ്ട്. അദ്ദേഹം നമ്മുടെ ഇടയില്‍ ഇല്ലായിരുന്നെങ്കിലും ദൂരത്ത് നിന്നും ആ സ്‌നേഹം അനുഭവിച്ചറിയാമായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ജോണ്‍ പോള്‍ അങ്കിള്‍, അങ്ങയുടെ ശബ്‌ദവും വാക്കുകളും ഞാന്‍ ഒരുപാട് മിസ് ചെയ്യും. പക്ഷേ സിനിമാ മേഖലയ്‌ക്ക് വേണ്ടിയും സാഹിത്യത്തിന് വേണ്ടിയും ബാക്കിവച്ചിട്ടു പോയ സൃഷ്‌ടികളിലൂടെ അങ്ങ് നിരന്തരം ഞങ്ങളോട് സംവദിച്ചു കൊണ്ടേയിരിക്കും. അടുത്ത കാലത്തായി മലയാള സിനിമാ മേഖലയ്‌ക്ക് മാത്രമല്ല വ്യക്തിപരമായി എനിക്കും എന്‍റെ കുടുംബത്തിനും സംഭവിച്ച വലിയ നഷ്‌ടങ്ങള്‍ തന്നെയാണ് നെടുമുടി വേണുച്ചേട്ടന്‍, ലളിത ചേച്ചി, ഇപ്പോള്‍ ജോണ്‍ പോള്‍ അങ്കിള്‍ എന്നിവരുടെ വിയോഗം. നിങ്ങള്‍ എല്ലാവരും സ്വര്‍ഗത്തില്‍ നിങ്ങളുടെ സൗഹൃദം പുനരുജ്ജീവിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.' -കുഞ്ചാക്കോ ബോബന്‍ കുറിച്ചു.