ETV Bharat / entertainment

അഭ്യൂഹങ്ങള്‍ക്ക് വിരാമം! കിയാര അദ്വാനി സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹ തീയതി പുറത്ത് - കിയാര സിദ്ധാര്‍ഥ് വിവാഹം

Sidharth Kiara wedding: ജയ്‌സാല്‍മീറിലെ സൂര്യാഗഡ് ഹോട്ടലില്‍ വച്ചാകും കിയാര സിദ്ധാര്‍ഥ് വിവാഹം. സിനിമ മേഖലയിലെ ഏതാനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക.

Kiara Advani and Sidharth Malhotra wedding  Kiara Advani and Sidharth Malhotra  Sidharth Malhotra  Kiara Advani  കിയാര അദ്വാനി സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹ തീയതി  കിയാര അദ്വാനി സിദ്ധാര്‍ഥ് മല്‍ഹോത്ര  കിയാര അദ്വാനി  സിദ്ധാര്‍ഥ് മല്‍ഹോത്ര  Kiara Advani and Sidharth Malhotra wedding dates  Kiara Advani Sidharth Malhotra wedding  Sidharth Kiara wedding celebrations  Sidharth Malhotra Kiara Advani affair  Sidharth Kiara movies  Kiara Sidharth upcoming movies  കിയാര സിദ്ധാര്‍ഥ് വിവാഹം  Sidharth Kiara wedding
കിയാര അദ്വാനി സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹ തീയതി പുറത്ത്
author img

By

Published : Feb 2, 2023, 4:22 PM IST

Kiara Advani and Sidharth Malhotra wedding dates: ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരാകുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വച്ചാകും വിവാഹം. ജയ്‌സാല്‍മീറിലെ സൂര്യാഗഡ് ഹോട്ടലില്‍ വച്ച്‌ ഫെബ്രുവരി 4, 5 തീയതികളിലാണ് വിവാഹം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Kiara Advani Sidharth Malhotra wedding: പഞ്ചാബി ആചാര പ്രകാരമാകും വിവാഹം നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രശസ്‌ത ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങളായിരിക്കും സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും ധരിക്കുക. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക.

Sidharth Kiara wedding celebrations: സിനിമ മേഖലയില്‍ നിന്നും ഏതാനും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണം ലഭിച്ചിട്ടുള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന് മുന്നോടിയായി മെഹന്ദി, ഹല്‍ദി, സംഗീത വിരുന്ന് തുടങ്ങിയ ചടങ്ങുകളും നടക്കും. അത്യധികം സുരക്ഷ ക്രമീകരണങ്ങളോടെയുള്ള ആഡംബര വിവാഹമാകും ഇത്.

Kiara Advani Sidharth Malhotra marriage: വിവാഹം നടക്കുന്ന സൂര്യഗര്‍ഹ് ഹോട്ടല്‍ താരങ്ങള്‍ നാല് ദിവസത്തേയ്‌ക്ക് ബുക്ക് ചെയ്‌തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നവ ദമ്പതികള്‍ക്കായി ഡെസേര്‍ട്ട് സഫാരിയും ഒരുക്കിയിട്ടുണ്ട്. വിവാഹ സത്ക്കാരത്തില്‍ പരമ്പരാഗത രാജസ്ഥാനി വിഭവങ്ങളായിരിക്കും ഉണ്ടാവുക. വിവാഹ ശേഷം ഡല്‍ഹിയിലും മുംബൈയിലുമായി വിവാഹ വിരുന്നും നടക്കും.

Sidharth Malhotra Kiara Advani affair: വര്‍ഷങ്ങളായി കിയാരയും സിദ്ധാര്‍ഥും തമ്മില്‍ ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് 'മിഷന്‍ മജ്‌നു'. 'മിഷന്‍ മജ്‌നു'വിന്‍റെ റിലീസിന് മുമ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും വിവാഹത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സിദ്ധാര്‍ഥ് മൗനം പാലിക്കുകയായിരുന്നു.

Sidharth Kiara movies: 2020ല്‍ പുറത്തിറങ്ങിയ 'ഷേര്‍ഷാ' എന്ന ചിത്രത്തിലൂടെ കിയാരയും സിദ്ധാര്‍ഥും ആദ്യമായി ഒന്നിച്ചഭിനയിച്ചിരുന്നു. പരമവീര ചക്ര പുരസ്‌കാര ജേതാവ് ക്യാപ്‌റ്റന്‍ വിക്രം ബത്രയുടെ ജീവിത കഥ പറഞ്ഞ ചിത്രം 'ഷേര്‍ഷാ' ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. സിനിമയ്‌ക്ക് മികച്ച സീകാര്യതയാണ് ലഭിച്ചത്.

Kiara Sidharth upcoming movies: 'മിഷന്‍ മജ്‌നു' ആണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമെങ്കില്‍ കിയാര അദ്വാനിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത് 'ഗോവിന്ദ നാം മേര' ആണ്‌. വിക്കി കൗശല്‍ നായകനായെത്തിയ ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. കാര്‍ത്തിക് ആര്യനൊപ്പമുള്ള 'സത്യപ്രേം കി കഥ'യാണ് കിയാരുടെ അടുത്ത പ്രോജക്‌ട്. അതേസമയം റാഷി ഖന്ന, ദിശ പട്ടാനി എന്നിവര്‍ക്കൊപ്പമുള്ള 'യോദ്ധ' ആണ് സിദ്ധാര്‍ഥിന്‍റെ പുതിയ പ്രോജക്‌ട്‌.

Also Read: സിദ്ധാര്‍ഥ് മല്‍ഹോത്ര -കിയാര അദ്വാനി വിവാഹം ജയ്‌സാല്‍മീറിലെ സുവര്‍ണ കൊട്ടാരത്തില്‍?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.