ETV Bharat / entertainment

500 കോടി കടക്കുമോ? കെജിഎഫ്‌ 2 മൂന്നാം ദിന കലക്ഷന്‍ പുറത്ത്‌ - KGF 2 breaks records

KGF 2 three days collection: ചരിത്ര നേട്ടത്തിലേക്കാണ് കെജിഎഫിന്‍റെ കുതിപ്പ്‌. ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ എക്കാലത്തെയും സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടികയിലേക്ക്‌ ഇടംപിടിക്കാനുള്ള കുതിപ്പിലാണ് കെജിഎഫ്‌ 2.

KGF 2 three days collection  KGF 2 third day box office collection  കെജിഎഫ്‌ 2 മൂന്നാം ദിന കലക്ഷന്‍  KGF 2 breaks records  KGF 2 first day collection
500 കോടി കടക്കുമോ? കെജിഎഫ്‌ 2 മൂന്നാം ദിന കലക്ഷന്‍ പുറത്ത്‌
author img

By

Published : Apr 18, 2022, 11:07 AM IST

KGF 2 three days collection: ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ എക്കാലത്തെയും സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടികയിലേക്ക്‌ ഇടംപിടിക്കാനുള്ള കുതിപ്പിലാണ് യാഷ്‌ നായകനായ പ്രശാന്ത്‌ നീല്‍ ചിത്രം 'കെജിഎഫ്‌ 2'. അഞ്ച്‌ ഭാഷാ പതിപ്പുകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ രണ്ട്‌ ദിനത്തെ ആഗോള ഗ്രോസ്‌ കലക്ഷന്‍ 240 കോടി രൂപയാണ്. ഇപ്പോഴിതാ മൂന്നാം ദിനം ചിത്രം 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

KGF 2 breaks records: ചരിത്ര നേട്ടത്തിലേക്കാണ് 'കെജിഎഫി'ന്‍റെ ഈ കുതിപ്പ്‌. ഈ കുതിപ്പ്‌ തുടര്‍ന്നാല്‍ ഒരാഴ്‌ച കൊണ്ട്‌ തന്നെ ചിത്രം 500 കോടി കടക്കുമെന്നാണ് സിനിമാ നിരൂപകരുടെ നിഗമനം. ഇതിനോടകം തന്നെ 143 കോടി രൂപ കെജിഎഫിന്‍റെ ഹിന്ദി പതിപ്പ്‌ നേടി.

KGF 2 first day collection: ഇന്ത്യയില്‍ നിന്നു മാത്രം ആദ്യ ദിനം 134.5 കോടി കലക്ഷനാണ് ചിത്രം നേടിയത്‌. പൃഥ്വിരാജാണ് കെജിഎഫ്‌ 2 കേരളത്തില്‍ വിതരണത്തിനെത്തിച്ചത്‌. ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടതും പൃഥ്വിരാജാണ്. മലയാളം, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നഡ ഉള്‍പ്പടെയുള്ള ഭാഷകളിലെല്ലാം ചിത്രം കണ്ടിറങ്ങിയവര്‍ക്ക്‌ 'കെജിഎഫ്‌ 2' ഇഷ്‌ടമായി.

Also Read: 'കെജിഎഫ്‌ 2 ബോളിവുഡ്‌ സിനിമയ്‌ക്ക്‌ ഒരു പേടിസ്വപ്‌നം': രാം ഗോപാല്‍ വര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.