ETV Bharat / entertainment

കോടികള്‍ അമ്മാനമാടി കെജിഎഫ്‌ 2 ; ഒടിടി റൈറ്റ്‌സ്‌ വിറ്റുപോയത് റെക്കോര്‍ഡ്‌ തുകയ്‌ക്ക്‌

KGF 2 digitals rights sold: ഈദിനോടനുബന്ധിച്ച്‌ തിങ്കളാഴ്‌ച ഒറ്റ ദിവസം മാത്രം 'കെജിഎഫ്‌ 2' സ്വന്തമാക്കിയ് 8.25-8.60 കോടി രൂപ

author img

By

Published : May 4, 2022, 3:47 PM IST

KGF 2 digitals rights sold  കെജിഎഫ്‌ 2 ഒടിടി റൈറ്റ്‌സ്‌  KGF 2 OTT release  RRR KGF 2 records  KGF 2 stars  KGF 2 cast and crew  Yash fans
കെജിഎഫ്‌ 2 ഒടിടി റൈറ്റ്‌സ്‌ സ്വന്തമാക്കിയത്‌ റെക്കോര്‍ഡ്‌ തുകയ്‌ക്ക്‌

KGF 2 digitals rights sold: വമ്പന്‍ സിനിമകളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ്‌ 'കെജിഎഫ്‌ 2' തിയേറ്ററുകളില്‍ കുതിപ്പ്‌ തുടരുകയാണ്. 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച്‌ ചിത്രം റെക്കോര്‍ഡിട്ടിരുന്നു. ഈദിനോടനുബന്ധിച്ച്‌ തിങ്കളാഴ്‌ച ഒറ്റ ദിവസം മാത്രം 'കെജിഎഫ്‌ 2' സ്വന്തമാക്കിയ് 8.25 - 8.60 കോടി രൂപയാണ്‌. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ്‌ കൂടി സ്വന്തമാക്കിയിരിക്കുകയാണ് 'കെജിഎഫ്‌ 2'.

KGF 2 OTT release: 320 കോടി രൂപയ്‌ക്കാണ് ആമസോണ്‍ പ്രൈം സിനിമയുടെ ഒടിടി റൈറ്റ്‌സ്‌ വാങ്ങിയതെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ പ്രൈമിലൂടെ മെയ്‌ 27നാണ്‌ 'കെജിഎഫ്‌ 2' ഒടിടി റിലീസിനെത്തുക. മലയാളം, തമിഴ്‌, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും.

RRR KGF 2 records: 'ആര്‍ആര്‍ആര്‍' ആണ് 'കെജിഎഫ്‌ 2'ന്‌ മുമ്പ്‌ ഈ വര്‍ഷം ബോക്‌സ്‌ഓഫീസില്‍ വന്‍ ഹൈപ്പ്‌ സൃഷ്‌ടിച്ച ചിത്രം. 1115 കോടിയാണ്‌ ഇതുവരെ 'ആര്‍ആര്‍ആര്‍' നേടിയത്‌. ദിവസങ്ങള്‍ക്കകം തന്നെ 'ആര്‍ആര്‍ആറി'ന്‍റെ ഈ റെക്കോഡ്‌ 'കെജിഎഫ്‌ 2' തകര്‍ത്തെറിയുമെന്നാണ് നിഗമനം.

Also Read: തമിഴ്‌നാട്ടിലും ചരിത്രം കുറിക്കാന്‍ യഷ് : റോക്കി ഭായിയുടെ പുതിയ നേട്ടം

KGF 2 stars: പിരീഡ്‌ ഡ്രാമ ഗ്യാങ്‌സ്‌റ്റര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങിയത്‌. കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്‌. സഞ്ജയ്‌ ദത്തും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തി. അധീര എന്ന പ്രതിനായക കഥാപാത്രത്തെയാണ്‌ ചിത്രത്തില്‍ സഞ്ജയ്‌ ദത്ത്‌ അവതരിപ്പിച്ചത്‌.

KGF 2 cast and crew: പ്രകാശ്‌ രാജ്‌, ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, മാളവിക അവിനാശ്‌, അച്യുത്‌ കുമാര്‍, അയ്യപ്പ പി ശര്‍മ, ഈശ്വരി റാവു, റാവു രമേശ്‌, അര്‍ച്ചന ജോയ്‌സ്‌, ശരണ്‍, ടിഎസ്‌ നാഗഭരണ, അവിനാശ്‌, വസിഷ്‌ട സിംഹ, സക്കി ലക്ഷ്‌മണ്‍, ദിനേശ്‌ മാംഗളൂര്‍, ഹരീഷ്‌ റായ്‌, തരക്‌, രാമചന്ദ്ര രാജു, അശോക്‌ ശര്‍മ, വിനയ്‌ ബിഡപ്പ, മോഹന്‍ ജുനേജ, ജോണ്‍ കൊക്കന്‍, ഗോവിന്ദ ഗൗഡ, ശ്രീനിവാസ്‌ മൂര്‍ത്തി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. 2018ലാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗം റിലീസിനെത്തിയത്‌.

Yash fans : 'കെജിഎഫി'ലൂടെ കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യഷിന് കഴിഞ്ഞു. കന്നട സിനിമ മേഖലയുടെ തലവര മാറ്റിവരച്ച ചിത്രം കൂടിയാണിത്‌. ഒട്ടുമിക്ക ബിഗ്‌ബഡ്‌ജറ്റ്‌ ചിത്രങ്ങളെയും പിന്നിലാക്കിയാണ് 'കെജിഎഫ്‌ 2' ന്‍റെ തേരോട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.