സുരേഷ് ഗോപിയും ബിജു മേനോനും (Suresh Gopi Biju Menon movie) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 'ഗരുഡന്‍' ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു (Garudan on OTT Release). നവംബര്‍ 3ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 29-ാം ദിവസം സര്‍പ്രൈസ് ആയാണ് ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്‌ത ചിത്രം ഇന്ന് (ഡിസംബര്‍ 1) മുതലാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‌ട്രീമിംഗ് തുടങ്ങിയത് (Garudan movie on Amazon Prime).
ലീഗല്‍ ത്രില്ലറായെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 'ഗരുഡന്‍റെ' വിജയത്തെ തുടര്‍ന്ന് സംവിധായകൻ അരുൺ വർമയ്‌ക്ക് സിനിമയുടെ നിർമാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ സമ്മാനം നല്‍കിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. അരുൺ വർമയ്‌ക്ക് കിയ സെൽറ്റോസ് ആണ് ലിസ്‌റ്റിന്‍ സമ്മാനമായി നൽകിയത് (Listin Stephen gifted Kia Seltos to Arun Verma).
20 ലക്ഷം വില വരുന്ന കാര്‍ ആണ് കിയ സെൽറ്റോസ്. സിനിമയുടെ ലാഭ വിഹിതത്തിൽ നിന്നാണ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ സംവിധായകന് സമ്മാനം നല്‍കിയത്. ഇതോടെ മലയാളത്തിൽ പുതിയൊരു പ്രതീക്ഷയ്‌ക്കാണ് ലിസ്‌റ്റിന്‍ തുടക്കമിട്ടത്.
മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥ എന്ന നിലയിലും നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള സുരേഷ് ഗോപി - ബിജു മേജോന്‍ കൂട്ടുകെട്ട് എന്ന നിലയിലും ചിത്രം റിലീസിന് മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും 'ഗരുഡനി'ലൂടെ ഒന്നിക്കുന്നത്. അഭിരാമി ആണ് ചിത്രത്തില്‍ നായികയായി എത്തിയത്.
കൂടാതെ സിദ്ദിഖ്, ദിലീഷ് പോത്തൻ, മേജർ രവി, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ, മാളവിക, രഞ്ജിത്ത് കാങ്കോൽ, ജെയ്‌സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും ചിത്രത്തില്‍ അണിനിരന്നു.
വന്‍ മുതല്‍ മുടക്കില്‍ മാജിക് ഫ്രെയിംസിന്‍റെ ബാനറിലായിരുന്നു സിനിമയുടെ നിര്‍മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും ഒരുക്കി. ജനഗണമന, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ജേക്‌സ് ബിജോയ് വീണ്ടും സംഗീതം ഒരുക്കിയ ചിത്രം കൂടിയാണിത്. ജിനേഷ് എം ആണ് സിനിമയുടെ കഥ ഒരുക്കിയത്.
കല - സുനിൽ കെ ജോർജ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, കോസ്റ്റ്യൂം - സ്റ്റെഫി സേവ്യർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്‌ണൻ, കോ പ്രൊഡ്യൂസർ ജസ്‌റ്റിൻ സ്‌റ്റീഫൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി തോമസ്, അഡ്‌മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്‌സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, ഡിസൈൻസ് - ആന്‍റണി സ്‌റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ, മാർക്കറ്റിങ് കൺസൾട്ടന്‍റ് - ബിനു ബ്രിങ് ഫോർത്ത്, സറ്റിൽസ് - ശാലു പേയാട്, പിആർഒ - മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
Also Read: ഗരുഡന്‍ സംവിധായകന് സമ്മാനമായി കിയ സെൽറ്റോസ്; മലയാളത്തില്‍ വെറൈറ്റി ആയി ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍