ETV Bharat / entertainment

സഞ്ജയ് ദത്തിന്‍റെ ഫിറ്റ്നസ് പരിശീലകന്‍ സുനില്‍ ശര്‍മ്മ ഇനി പഞ്ചാബി സിനിമയില്‍ നായകന്‍ - സുനില്‍ ശര്‍മ്മ പുതിയ വാര്‍ത്തകള്‍

സഞ്ജയ് ദത്തിന്‍റെ ഫിറ്റ്നസ് പരിശീലകനായ സുനില്‍ ശര്‍മ്മ വരാനിരിക്കുന്ന പഞ്ചാബി റൊമാന്‍റിക്ക് ചിത്രമായ 'ദില്‍ ലേജാ സോണിയോ' എന്ന ചിത്രത്തില്‍ നായക കഥാപാത്രം അവതരിപ്പിക്കാനൊരുങ്ങുന്നു.

sanjay dutt trainer acting debut  fitness trainer sunil sharma acting debut  fitness trainer acting debut in Dill Leja Soniyo  sanjay dutt fitness trainer  fitness trainer suni sharma who worked with sunjay dutt going to act punjabi movie  fitness trainer suni sharma  fitness trainer of sunjay dutt suni sharma  സഞ്ചയ് ദത്തിന്‍റെ ഫിറ്റ്നസ് പരിശീലകന്‍ സുനില്‍ ശര്‍മ്മ ഇനി പഞ്ചാബി സിനമയുടെ സ്വന്തം നായകന്‍  സഞ്ചയ് ദത്തിന്‍റെ ഫിറ്റ്നസ് പരിശീലകനായ സുനില്‍ ശര്‍മ്മ  സഞ്ചയ് ദത്തിന്‍റെ ഫിറ്റ്നസ് പരിശീലകനായ സുനില്‍ ശര്‍മ്മ പഞ്ചാബി സിനിമയില്‍  സഞ്ജയ് ദത്ത്  സുനില്‍ ശര്‍മ്മ പുതിയ വാര്‍ത്തകള്‍  സുനില്‍ ശര്‍മ്മ ഏറ്റവും പുതിയ വാര്‍ത്തകള്‍
സഞ്ചയ് ദത്തിന്‍റെ ഫിറ്റ്നസ് പരിശീലകന്‍ സുനില്‍ ശര്‍മ്മ ഇനി പഞ്ചാബി സിനമയുടെ സ്വന്തം നായകന്‍
author img

By

Published : Aug 16, 2022, 6:25 PM IST

മുംബൈ: സഞ്ജയ് ദത്തിന്‍റെ ഫിറ്റ്നസ് പരിശീലകനായ സുനില്‍ ശര്‍മ്മ പഞ്ചാബി സിനിമയിലേയ്ക്ക്. വരാനിരിക്കുന്ന പഞ്ചാബി റൊമാന്‍റിക്ക് ചിത്രമായ 'ദില്‍ ലേജാ സോണിയോ' എന്ന ചിത്രത്തിലാണ് സുനില്‍ ശര്‍മ്മ വേഷമിടാനൊരുങ്ങുന്നത്. തനിക്ക് ലഭിച്ച അവസരത്തില്‍ അതീവ സന്തോഷവാനാണെന്ന് സുനില്‍ ശര്‍മ്മ പറഞ്ഞു.

'എനിക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ ദുബായിലേയ്ക്ക് പോയി അവിടെ ബോളിവുഡ്, പഞ്ചാബി താരങ്ങളുടെ ഫിറ്റ്നസ് പരിശീലകനായിരുന്നു. മൂന്ന് മാസം മുമ്പ് പഞ്ചാബ് സിനിമ നിര്‍മ്മാതാവും ഞാന്‍ പരിശീലനം നല്‍കുകയും ചെയ്യുന്ന ഒരാള്‍ എന്‍റെ കഴിവുകള്‍ തിരിച്ചറിയുകയും എനിക്ക് അവസരം നല്‍കുകയുമായിരുന്നു' സുനില്‍ ശര്‍മ്മ പറഞ്ഞു

'പഞ്ചാബി ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. പക്ഷേ എനിക്ക് അവിടുത്തെ ആളുകളുടെ ഭാഷ ശൈലി വഴങ്ങില്ല. ചിത്രത്തിന്‍റെ തിരക്കഥ ഹിന്ദിയിലാണ് എഴുതിയിരിക്കുന്നത്. ഞാന്‍ തുടര്‍ച്ചയായി തിരക്കഥ പഠിച്ചുകൊണ്ടിരിക്കുകയാണ്'

'ഞാന്‍ സഞ്ജയ് ദത്തിന്‍റെ കടുത്ത ആരാധകനാണ്. അദ്ദേഹം ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി ദുബായിലായിരുന്നപ്പോള്‍ ഞാനാണ് പരിശീലനം നല്‍കിയത്. പ്രയാസമേറിയ സമയത്തും അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ സാധിച്ചത് എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു'.

'വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തെ കണ്ടപ്പോഴാണ് എനിക്ക് അഭിനയിക്കണം എന്ന് മോഹമുണ്ടായത്. എന്‍റെ ആഗ്രഹം അറിയിച്ചപ്പോള്‍ എനിക്ക് മികച്ച പ്രോത്സാഹനമാണ് അദ്ദേഹം നല്‍കിയതെന്ന്' സഞ്ജയ് ദത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ സുനില്‍ ശര്‍മ്മ പറഞ്ഞു.

'അഭിനയത്തിന് പുറമെ പാട്ട് പാടാനും ആഗ്രഹമുണ്ട്. പ്രേക്ഷകര്‍ക്ക് എന്‍റെ അഭിനയം ഇഷ്‌ടമാവുകയാണെങ്കില്‍ പ്രേമ ഗാനങ്ങളിലും ഒരു കൈ നോക്കാനാണ് ആഗ്രഹം. അത് ഉറപ്പായും പ്രേക്ഷകര്‍ക്ക് ഇഷ്‌ടമാകുമെന്ന് ഉറപ്പുണ്ടെന്ന്' സുനില്‍ ശര്‍മ്മ കൂട്ടിച്ചര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.