Dulquer Salmaan facebook post: ദുല്‍ഖര്‍ സല്‍മാന്‍റെ തെലുഗു ചിത്രം 'സീതാ രാമം' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ വേളയില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഫേസ്‌ബുക്കിലൂടെ ദീര്‍ഘമായ വികാരനിര്‍ഭരമായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.
Dulquer Salmaan thanks to Telegu audience:'സീതാ രാമം' റിലീസ് ദിനം താന്‍ കരഞ്ഞു പോയെന്ന് താരം പറയുന്നു. ഒപ്പം തെലുഗു സിനിമ പ്രേമികളോട് നന്ദി പറയാനും ദുല്‍ഖര്‍ മറന്നില്ല. ഒട്ടനവധി കലാകാരന്‍മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്‌നമാണ് 'സീതാ രാമ'മെന്നും താരം കുറിച്ചു.
Dulquer Salmaan heartfelt note: 'തെലുഗുവില്‍ ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്‌ത എന്‍റെ ആദ്യ ചിത്രം 'ഓകെ ബംഗാരം' (ഒകെ കണ്‍മണി) ആണ്. ആ ചിത്രത്തില്‍ അവസരം നല്‍കിയതിന് മണി സാറിന് നന്ദി, നിങ്ങള്‍ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നല്‍കി. അതിലൂടെ എനിക്ക് മറ്റൊരു ഭാഷയില്‍ നിന്ന് അളവുറ്റ സ്‌നേഹവും ലഭിച്ചു.
- " class="align-text-top noRightClick twitterSection" data="">
പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. 'മഹാനടി'യില്‍ ജെമിനിയായി അഭിനയിക്കാന്‍. ഗ്രേ ഷേഡുകള്‍ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങള്‍ എനിക്ക് സ്‌നേഹവും ബഹുമാനവും നല്‍കി. സിനിമ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്‌തമായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം. 'അമ്മഡി' എന്ന വിളികള്‍ സ്ഥിരമായി. 'കണ്ണും കണ്ണും കൊള്ളയടിത്താല്‍', 'കുറുപ്പ്' എന്നീ സിനിമകള്‍ ഡബ്ബ് ചെയ്‌ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്.
സ്വപ്‌നയും ഹനുവും 'സീതാ രാമം' എന്ന സിനിമയുമായി എന്നെ സമീപിച്ചപ്പോള്‍, ഞാന്‍ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു. അവര്‍ ഒരു നിലവാരമുള്ള സിനിമ നല്‍കുമെന്ന് എനിക്കറിയാമായിരുന്നു. മാത്രമല്ല എപ്പോഴും അതുല്യവും വഴിത്തിരിവാകുന്നതുമായ തെലുഗു സിനിമകള്‍ മാത്രമേ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
ഒട്ടനവധി കലാകാരന്‍മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്‌നമാണ് 'സീതാ രാമം'. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും കാരണമാണ് അത് മനോഹരമായി മാറിയത്. റിലീസായ ദിവസം ഞാന്‍ കരഞ്ഞു പോയി. കാരണം സിനിമയുടെ അമിതഭാരം തോന്നിയതിനാലും ആളുകള്‍ എങ്ങനെ സിനിമ സ്വീകരിക്കും എന്ന ചിന്തയിലുമായിരുന്നു അത്.
ഹനു, മൃണാല്‍, രഷ്‌മിക, സുമന്ത് അണ്ണ, വിശാല്‍, പി.എസ് വിനോദ് സാര്‍, പിന്നെ എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തെലുഗുവിലെ സിനിമ പ്രേമികളായ പ്രേക്ഷകരെ നിങ്ങള്‍ക്ക് നന്ദി. സിനിമയെന്ന കലയിലെ ഏറ്റവും വലിയ വിശ്വാസികള്‍ക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ റാം (ദുല്‍ഖര്‍ സല്‍മാന്‍)', ദുല്‍ഖര്‍ കുറിച്ചു.
Also Read: വിലക്ക് നീങ്ങി; സീതാ രാമം നാളെ യുഎഇയില്‍