കലാഭവന്‍ ഷാജോൺ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം വരുന്നു (Kalabhavan Shajohn starring CID Ramachandran Retd SI). നവാഗതനായ സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന 'സിഐഡി രാമചന്ദ്രന്‍ റിട്ട. എസ്ഐ' എന്ന ചിത്രത്തിലാണ് താരം ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവന്നു (CID Ramachandran Retd SI New Poster).
എ.ഡി. 1877, സെന്‍സ് ലോഞ്ച് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ് എന്നിവയുടെ ബാനറില്‍ ഷിജു മിസ്‌പാ, സംവിധായകൻ സനൂപ് സത്യന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. പൊലീസായി ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ച ശേഷവും ആ തൊഴിലിനോടുള്ള താത്‌പര്യവും കൂറും നിലനില്‍ക്കുന്നതിനാല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന് സഹായകരമായി പ്രവര്‍ത്തിക്കാൻ ഒരു ഡിറ്റക്‌ടീവ് സ്ഥാപനം തുടങ്ങുന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയാണ് 'സിഐഡി രാമചന്ദ്രന്‍ റിട്ട. എസ്ഐ' എന്ന ഈ ചിത്രം പറയുന്നത്.
![CID Ramachandran Retd SI New Poster CID Ramachandran Retd SI ഷാജോൺ ഷാജോൺ നായകനാകുന്ന സിഐഡി രാമചന്ദ്രന്‍ റിട്ട എസ്ഐ സിഐഡി രാമചന്ദ്രന്‍ റിട്ട എസ്ഐ സിഐഡി രാമചന്ദ്രന്‍ റിട്ട എസ്ഐ പുതിയ പോസ്റ്റർ സിഐഡി രാമചന്ദ്രന്‍ റിട്ട എസ്ഐ പോസ്റ്റർ CID Ramachandran Retd movie CID Ramachandran Retd SI Poster CID Ramachandran Retd SI Poster out Kalabhavan Shajohn Kalabhavan Shajohn new movie malayalam new movie malayalam upcoming movie ബൈജു സന്തോഷ് സുധീര്‍ കരമന അനുമോള്‍ നവാഗതനായ സനൂപ് സത്യന്‍ സിഐഡി രാമചന്ദ്രന്‍](https://etvbharatimages.akamaized.net/etvbharat/prod-images/28-08-2023/19376786_cid-ramachandran-retd-si-new-poster.png)
ബൈജു സന്തോഷ്, സുധീര്‍ കരമന, അനുമോള്‍, പ്രേംകുമാര്‍, അസീസ് നെടുമങ്ങാട്, പൗളി വില്‍സണ്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (CID Ramachandran Retd SI cast). കലാഭവന്‍ ഷാജോണിനൊപ്പം ബൈജു സന്തോഷും അനുമോളും അണിനിരക്കുന്നതാണ് പുതിയ പോസ്റ്റർ. വക്കീലായാണ് ബൈജു സന്തോഷ് ചിത്രത്തിൽ വേഷമിടുന്നത്.
സിനിമയുടെ സംവിധായകനും സഹനിർമാതാവുമായ സനൂപ് സത്യനും ഒപ്പം അനീഷ് വി ശിവദാസനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജോ ക്രിസ്റ്റോ സേവ്യര്‍ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങും നിർവഹിക്കുന്നു. അനു വി. ഐവർ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ദീപക് ചന്ദ്രനാണ് ഗാനരചയിതാവ്.
സുധന്‍ രാജ്, ലക്ഷ്‌മി ദേവന്‍, പ്രവീണ്‍ എസ്, ശരത്ത് എസ്, അനീഷ് കൂട്ടോത്തറ, അജോ സാം, അനൂപ് സത്യൻ എന്നിവർ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാരാണ്. കലാസംവിധാനം - മനോജ് മാവേലിക്കര, മേക്കപ്പ് - ഒക്കല്‍ ദാസ്, കോസ്റ്റ്യൂം ഡിസൈന്‍ - റാണാ പ്രതാപ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ഉണ്ണി സി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് - സജി കുണ്ടറ, രാജേഷ് ഏലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുനില്‍ പേട്ട എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (CID Ramachandran Retd SI crew).
കയ്യടി നേടി 'മുകൾപ്പരപ്പ്' ട്രെയിലർ: സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന, മലബാറിലെ തെയ്യങ്ങളുടെ കഥ പശ്ചാത്തലമാക്കുന്ന 'മുകള്‍പ്പരപ്പ്' ചിത്രത്തിന്‍റെ ട്രെയിലർ കയ്യടി നേടുന്നു (Mukalparappu Official Trailer). സുനിൽ സൂര്യയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് (Sunil Surya starring Mukalparappu). അപർണ ജനാർദ്ദനൻ ആണ് ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത്.
അന്തരിച്ച പ്രശസ്‌ത നടൻ മാമുക്കോയയുടെ അവസാന ചിത്രമായ 'മുകള്‍പ്പരപ്പ്' ജയപ്രകാശൻ കെകെയാണ് നിർമിക്കുന്നത്. ചിത്രത്തിന്‍റെ സഹരചയിതാവും ഗാനരചയിതാവും കൂടിയാണ് ജയപ്രകാശൻ കെകെ. ചിത്രം തിയേറ്ററുകളിലൂടെ സെപ്റ്റംബർ ഒന്നിന് പ്രദർശനത്തിനെത്തും.