ETV Bharat / entertainment

ബിലാല്‍ വീണ്ടും വരും; ചിത്രീകരണം വിദേശത്ത് - മമ്മൂട്ടി ആരാധകര്‍

മമ്മൂട്ടി -അമല്‍ നീരദ് കൂട്ടുകെട്ടില്‍ ബിലാല്‍ വീണ്ടും വരുന്നു. 2023ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി അമല്‍ നീരദ്  മമ്മൂട്ടി  അമല്‍ നീരദ്  ബിലാല്‍ 2023ല്‍  ബിലാല്‍  മമ്മൂട്ടി ആരാധകര്‍  Bilal will go on floors
ബിലാല്‍ 2023ല്‍; ചിത്രീകരണം വിദേശ രാജ്യങ്ങളില്‍
author img

By

Published : Oct 29, 2022, 8:13 PM IST

മമ്മൂട്ടി ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണ് 'ബിലാല്‍'. മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തെ കുറിച്ച് വാനോളമാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ 'ബിലാലി'നെ കുറിച്ചുള്ള പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

2023ല്‍ 'ബിലാലി'ന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ബിലാലി'ന്‍റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിക്കുന്നത് വിദേശത്തായിരിക്കും. അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ 'ഭീഷ്‌മപര്‍വ്വം' വന്‍ വിജയമായപ്പോഴും 'ബിലാല്‍' എന്ന് വരുമെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം.

'റോഷാക്ക്' ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ലൂക്ക് ആന്‍റണിയെന്ന നിഗൂഡത നിറഞ്ഞ മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നു സിനിമയുടെ മുഖ്യ ആകര്‍ഷണം. 'റോഷാക്ക്' ഇപ്പോഴും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Also Read: ഇന്‍ മൈ ആംസ്‌ ഗംഭീരം; റോഷാക്ക് ടൈറ്റില്‍ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.