ETV Bharat / entertainment

സിദ്ധാര്‍ഥ് കിയാര വിവാഹം ജയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത് - സിദ്ധാര്‍ഥ് മല്‍ഹോത്ര കിയാര അദ്വാനി

Kiara Advani wedding: രാജസ്ഥാനിലെ പ്രൗഡ ഗംഭീര കൊട്ടാരത്തില്‍ വച്ച് രാജകീയമായ വിവാഹത്തിനൊരുങ്ങി സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും...

Sidharth Malhotra Kiara Advani wedding  Sidharth Malhotra  Kiara Advani wedding  Kiara Advani  Sidharth Malhotra wedding  Sidharth Malhotra Kiara Advani  Sidharth Malhotra Kiara Advani wedding venue  Sidharth Malhotra Kiara Advani affair  Royal venue for Sidharth Kiara wedding  Sidharth Malhotra Kiara Advani Sangeeth prep  Sidharth Kiara wedding outfits  Sidharth Kiara wedding reception  Kiara about Sidharth in Karan Johar Chat show  Sidharth Kiara upcoming movies  ജയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വിവാഹം  സിദ്ധാര്‍ഥ് കിയാര വിവാഹം കൂടുതല്‍ വിവരങ്ങള്‍  സിദ്ധാര്‍ഥ് കിയാര വിവാഹം  രാജസ്ഥാനിലെ പ്രൗഡ ഗംഭീര കൊട്ടാരത്തില്‍  സിദ്ധാര്‍ഥും കിയാരയും വിവാഹിതരാകും  സിദ്ധാര്‍ഥ് മല്‍ഹോത്ര  കിയാര അദ്വാനി  സിദ്ധാര്‍ഥ് മല്‍ഹോത്ര കിയാര അദ്വാനി  സിദ്ധാര്‍ഥ് കിയാര
ജയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വിവാഹം
author img

By

Published : Feb 3, 2023, 1:39 PM IST

Sidharth Malhotra Kiara Advani wedding: ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹത്തിനായി. ഇരുവരുടെയും വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി ആറിന് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വച്ച് സിദ്ധാര്‍ഥും കിയാരയും വിവാഹിതരാകും.

Sidharth Malhotra Kiara Advani wedding venue: ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ചാകും വിവാഹം നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ഫെബ്രുവരി 4, 5 തീയതികളില്‍ നടക്കും. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സിനിമ മേഖലയിലെ ഏതാനും സുഹൃത്തുക്കളും മാത്രമാകും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. ഷാഹിദ് കപൂർ, മീരാ കപൂർ, കരൺ ജോഹർ, വരുൺ ധവാൻ തുടങ്ങിയവരാകും സിനിമ മേഖലയില്‍ നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

Sidharth Malhotra Kiara Advani affair: പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവരെയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോഴും തങ്ങളുടെ ബന്ധം ഇനിയും താരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം താരങ്ങളില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം.

സിദ്ധാര്‍ഥ് മല്‍ഹോത്ര കിയാര അദ്വാനി വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാം-

Royal venue for Sidharth Kiara wedding: രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ച് ഫെബ്രുവരി ആറിനാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുക. ആഡംബര കോട്ടയ്ക്ക് പഴയ രാജസ്ഥാനി മനോഹാരിതയുണ്ട്. താർ മരുഭൂമിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആഡംബര ഫോർട്ട് ഹോട്ടലിന് മനോഹരമായ ലാൻഡ്സ്കേപ്പ് കാഴ്‌ചയുണ്ട്. രാജകീയ വിവാഹ വേദി, ദമ്പതികളെയും അതിഥികളെയും നഗരത്തിന്‍റെ ബഹളത്തിൽ നിന്നും അകറ്റി നിര്‍ത്തും.

Sidharth Malhotra Kiara Advani Sangeeth prep: സിദ്ധാര്‍ഥും കിയാരയും തങ്ങളുടെ ഇഷ്‌ട ചിത്രമായ 'ഷേര്‍ഷാ'യിലെ ചാര്‍ട്ട്ബസ്‌റ്റര്‍ ഗാനങ്ങള്‍ ആസ്വദിക്കും. അത്തരത്തിലുള്ളതായിരിക്കും സംഗീത വിരുന്ന്. 'രാതന്‍ ലംബിയാന്‍', 'രാഞ്ജന' തുടങ്ങി ഗാനങ്ങള്‍ ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കും. സിദ്ധാര്‍ഥുമായും കിയാരയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കരണ്‍ ജോഹറാകും സംഗീത വിരുന്നിന്‍റെ അവതാരകന്‍.

Sidharth Kiara wedding outfits: ബോളിവുഡിന്‍റെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി വളരെ അടുത്ത ബന്ധമാണ് സിദ്ധാര്‍ഥിനും കിയാരയ്‌ക്കും. ഇരുവരും ഈ ആഴ്‌ച മനീഷ് മല്‍ഹോത്രയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മനീഷ് മല്‍ഹോത്രയുടെ ഡിസൈന്‍ ചെയ്‌ത ഔട്ട്ഫിറ്റില്‍ സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.

Sidharth Kiara wedding reception: വിവാഹ ശേഷം രണ്ട് സ്ഥലങ്ങളിലായാകും വിവാഹ സത്‌കാരം നടത്തുക. ആദ്യ വിവാഹ സത്‌കാരത്തിനായി സിദ്ധാര്‍ഥും കിയാരയും ഡല്‍ഹിയിലേക്ക് പറക്കും. സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി രണ്ടാമത്തെ വിവാഹ സത്‌കാരം താര ദമ്പതികള്‍ മുംബൈയില്‍ നടത്തും.

Kiara about Sidharth in Karan Johar Chat show: കഴിഞ്ഞ വര്‍ഷം കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ കിയാര എത്തിയതിന് ശേഷമാണ് സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അന്ന് വിവാഹ വാര്‍ത്തയെ കിയാര നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തിരുന്നില്ല. 'ഞങ്ങള്‍ തീര്‍ച്ചയായും സുഹൃത്തുക്കളാണ്. എന്നാല്‍ അടുത്ത സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍' സിദ്ധാര്‍ഥിനെ കുറിച്ചുള്ള കിയാരയുടെ ഈ വാക്കുകള്‍ക്ക് ശേഷം സിദ്ധാര്‍ഥ് പറഞ്ഞു, -'ഈ വര്‍ഷാവസാനം ഒരു വലിയ പ്രഖ്യാപനത്തിന് തയ്യാറാകൂ. അതൊരു സിനിമ അല്ല.'

Sidharth Kiara upcoming movies: കാര്‍ത്തിക് ആര്യനൊപ്പമുള്ള 'സത്യപ്രേം കീ കഥ' ആണ് കിയാരയുടെ പുതിയ പ്രോജക്‌ട്. ചിത്രം 2023 ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും. അതേസമയം 'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്‌' എന്ന വെബ്‌ സീരീസിലൂടെ ഡിജിറ്റല്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സീരീസില്‍ വിവേക് ഒബ്‌റോയ്, ശില്‍പ ഷെട്ടി കുന്ദ്ര എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാകും 'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്' സ്‌ട്രീമിങ് നടത്തുക.

Also Read: അഭ്യൂഹങ്ങള്‍ക്ക് വിരാമം! കിയാര അദ്വാനി സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹ തീയതി പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.