ETV Bharat / entertainment

ആശുപത്രി വിട്ട് ആലിയ; കുഞ്ഞിനെ മാറോട് ചേര്‍ത്ത് രണ്‍ബീര്‍ - രണ്‍ബീര്‍ കപൂര്‍

Alia Ranbir discharge hospital: കുഞ്ഞുമായി ആലിയയും രണ്‍ബീറും ആശുപത്രി വിട്ടു. ആശുപത്രിക്ക് പുറത്തിറങ്ങിയ താര ദമ്പതികളെ പാപ്പരാസികള്‍ വളഞ്ഞു.

Alia Bhatt Ranbir Kapoor  ആശുപത്രി വിട്ട് രണ്‍ബീറും ആലിയയും  കുഞ്ഞിനെ മാറോട് ചേര്‍ത്ത് രണ്‍ബീര്‍  Alia Ranbir reached home  Alia Ranbir daughter viral video  Alia Ranbir welcomed baby girl  Alia Ranbir about her daughter  Alia Ranbir wedding  Alia Ranbir discharge hospital  ആലിയയും രണ്‍ബീറും ആശുപത്രി വിട്ടു  താര ദമ്പതികളെ പാപ്പരാസികള്‍ വളഞ്ഞു  രണ്‍ബീറും ആലിയയും  ആലിയ ഭട്ട്  രണ്‍ബീര്‍ കപൂര്‍  ആലിയക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ്
ആശുപത്രി വിട്ട് രണ്‍ബീറും ആലിയയും; കുഞ്ഞിനെ മാറോട് ചേര്‍ത്ത് രണ്‍ബീര്‍
author img

By

Published : Nov 10, 2022, 6:25 PM IST

Alia Ranbir reached home: ബോളിവുഡിന്‍റെ ക്യൂട്ട് കപ്പിള്‍സാണ്‌ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരും ആശുപത്രി വിട്ടു. കുഞ്ഞുമായി താര ദമ്പതികള്‍ രണ്‍ബീറിന്‍റെ ബാന്ദ്രയിലെ കുടുംബ വീടായ വാസ്‌തുവില്‍ എത്തി. വ്യാഴാഴ്‌ച രാവിലെയോടെയാണ് മൂവരും വാസ്‌തുവിലെത്തിയത്. രണ്‍ബീറിന്‍റെ മാതാവ് നീതു കപൂറും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Alia Ranbir daughter viral video: കുഞ്ഞുമായി ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ താര ദമ്പതികളെ പാപ്പരാസികള്‍ വളഞ്ഞു. കാറിനകത്ത് കയറിയിട്ടും പാപ്പരാസികള്‍ ഇവരെ പിന്തുടര്‍ന്നു. ഈ സമയം കാമറ കണ്ണുകളില്‍ നിന്നും കുഞ്ഞിനെ മാറ്റിപ്പിടിക്കാന്‍ രണ്‍ബീര്‍ മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.

കാര്‍ ചലിക്കാന്‍ തുടങ്ങിയിട്ടും പാപ്പരാസികള്‍ വഴിമാറാന്‍ തയ്യാറായില്ല. ഈ തിരക്കിനിടെ ഒരാള്‍ നിലത്തുവീഴുകയും ചെയ്യുന്നു. ഇതിന്‍റെ വീഡിയോയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍.

Alia Ranbir about her daughter: മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വച്ച്‌ നവംബര്‍ ആറിനാണ് ആലിയ തന്‍റെ കുഞ്ഞിന് ജന്മം നല്‍കിയത്. നിമിഷങ്ങള്‍ക്കകം തന്നെ ഇന്‍സ്‌റ്റഗ്രാമിലൂടെ കുഞ്ഞ് ജനിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് രണ്‍ബീര്‍ കപൂറും രംഗത്തെത്തിയിരുന്നു.

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല വാര്‍ത്തയാണിത്. നമ്മുടെ കുഞ്ഞ് ഇവിടെയുണ്ട്.. വാട്ട് എ മാജിക്കല്‍ ഗേള്‍ ഷീ ഈസ്. ഞങ്ങള്‍ അനുഗ്രഹീതരായ മാതാപിതാക്കളാണ്. ഈ സന്തോഷ വാര്‍ത്ത ഞങ്ങള്‍ സ്‌നേഹപൂര്‍വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. സ്‌നേഹം സ്‌നേഹം സ്‌നേഹം രണ്‍ബീറും ആലിയയും' -ഇപ്രകാരമാണ് കുഞ്ഞ്‌ ജനിച്ച വിവരം താര ദമ്പതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്.

Alia Ranbir wedding: അടുത്തിടെയാണ് രണ്‍ബീറും ആലിയയും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്‌ത്ര' റിലീസിനെത്തിയത്. 'ബ്രഹ്മാസ്‌ത്ര'യുടെ സെറ്റില്‍ വച്ചാണ് ആലിയ-രണ്‍ബീര്‍ പ്രണയത്തിന് തുടക്കം കുറിച്ചത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2022 ഏപ്രിലിലായിരുന്നു ഈ താര വിവാഹം.

Also Read: 'നമ്മുടെ മകള്‍ ഇവിടെയുണ്ട്...; കുഞ്ഞ് രാജകുമാരിയെ വരവേറ്റ് കുറിപ്പുമായി ആലിയ ഭട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.