ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയും ആദ്യമായി സ്‌ക്രീനില്‍ ഒന്നിച്ചെത്തുകയാണ്. മസാല എന്‍റര്‍ടെയ്‌നര്‍ ചിത്രം 'സെല്‍ഫി'യിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ സെല്‍ഫിയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു സൂപ്പർ സ്‌റ്റാറിന്‍റെയും അദ്ദേഹത്തിന്‍റെ സൂപ്പര്‍ ഫാനിന്‍റെയും കഥയാണ് 'സെല്‍ഫി'. ഒരു സിനിമ താരമായി അക്ഷയ് കുമാര്‍ വേഷമിടുമ്പോള്‍ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനായി ഇമ്രാന്‍ ഹാഷ്‌മിയും വേഷമിടുന്നു.
അക്ഷയ് കുമാറിന്‍റെ ആക്ഷന്‍ സീനുകളോടു കൂടിയാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പ്രോജക്‌ടുകളുടെ വിശേഷങ്ങളാണ് ട്രെയിലറില്‍ ദൃശ്യമാകുന്നത്. ഒരു മധ്യവര്‍ഗത്തിലുള്ള ഇമ്രാന്‍ ഖാന്‍ പൊലിസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
മകന്‍റെ ആഗ്രഹം നിറവേറ്റി കൊടുക്കുന്ന ഒരു അച്ഛന്‍ കൂടിയാണ് ചിത്രത്തില്‍ ഇമ്രാന്‍ ഖാന്‍. സൂപ്പര്‍സ്‌റ്റാര്‍ വിജയ്‌ക്കൊപ്പം ഒരു സെല്‍ഫി എടുക്കുക എന്ന ആഗ്രഹവുമായി സഞ്ചരിക്കുന്ന പൊലീസ് ഓഫിസറുടെയും മകന്‍റെയും കൂടി കഥയാണ് സെല്‍ഫി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
രാജ് മേഹ്‌ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡയാന പെന്‍റി, നുസ്രത്ത് ബറൂച്ച എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കരൺ ജോഹർ, ഹിരൂ യാഷ് ജോഹർ, പൃഥ്വിരാജ് സുകുമാരൻ, അരുൺ ഭാട്ടിയ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ മലയാള ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്കാണ് 'സെല്‍ഫി'.
Also Read: 'ആരാധകര്‍ വിചാരിച്ചാലും ഒരു താരത്തെ തകര്‍ക്കാന്‍ കഴിയും' ; സെല്‍ഫി റിലീസ് അറിയിച്ച് അക്ഷയ് കുമാര്‍