ETV Bharat / entertainment

ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഐശ്വര്യ; ആവേശമുയര്‍ത്തി പൊന്നിയിന്‍ സെല്‍വന്‍ 2 ട്രെയിലര്‍ - ജയംരവി

പൊന്നിയിന്‍ സെല്‍വര്‍ 2 ട്രെയിലര്‍ ലോഞ്ചില്‍ വിശിഷ്‌ട അതിഥിയായെത്തി കമല്‍ ഹാസന്‍..

ലോകമൊട്ടാകെ നന്ദി പറഞ്ഞ് ഐശ്വര്യ  പൊന്നിയിന്‍ സെല്‍വന്‍ 2 ട്രെയിലര്‍  Aishwarya Rai Vikram s Ponniyin Selvan 2  Aishwarya Rai  Vikram s Ponniyin Selvan 2  Ponniyin Selvan 2  Vikram  Ponniyin Selvan 2 trailer takes excitement  Ponniyin Selvan 2 trailer  Ponniyin Selvan  പൊന്നിയിന്‍ സെല്‍വര്‍ 2 ട്രെയിലര്‍ ലോഞ്ചില്‍  പൊന്നിയിന്‍ സെല്‍വര്‍ 2 ട്രെയിലര്‍ ലോഞ്ച്  കമല്‍ ഹാസന്‍  പൊന്നിയിന്‍ സെല്‍വന്‍ 2  പൊന്നിയിന്‍ സെല്‍വന്‍ 1  പൊന്നിയിന്‍ സെല്‍വന്‍  വിക്രം ഐശ്വര്യ റായ്  വിക്രം  ഐശ്വര്യ റായ്  തൃഷ  ജയംരവി  കാര്‍ത്തി
ആവേശമുയര്‍ത്തി പൊന്നിയിന്‍ സെല്‍വന്‍ 2 ട്രെയിലര്‍
author img

By

Published : Mar 30, 2023, 8:24 AM IST

കാത്തിരിപ്പിന് ഒടുവിൽ വിരാമം. നാളേറെയായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണി രത്നത്തിന്‍റെ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പ്രേക്ഷകരില്‍ ആവേശമുണര്‍ത്തി വളരെ വിസ്‌മയമേകുന്ന ട്രെയിലറാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

1950കളില്‍ എഴുത്തുക്കാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ തമിഴ്‌ നോവലിന്‍റെ സിനിമാറ്റിക് അവലംബമാണ് അതേ പേരില്‍ പുറത്തിറങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍ 1'. ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്‌മി, ലാൽ, ശോഭിത ധുലിപാല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബുധനാഴ്‌ച ചെന്നൈയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് നിർമാതാക്കൾ 'പൊന്നിയിന്‍ സെല്‍വന്‍ 2'ന്‍റെ ട്രെയിലർ ലോഞ്ച് ചെയ്‌തത്. രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിച്ചു.

'പൊന്നിയിന്‍ സെല്‍വന്‍ 1' അവസാനിച്ചിടത്ത് നിന്നാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' ആരംഭിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ (ജയം രവി) മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ നന്ദിനി രാജ്ഞി (ഐശ്വര്യ) കടലിൽ ചാടി പൊന്നിയിന്‍ സെല്‍വനെ രക്ഷപ്പെടുത്തുന്നു. ഇതോടെ രണ്ടാം ഭാഗം ആരംഭിച്ചിരിക്കുകയാണ്.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി തുടങ്ങിയവര്‍ ട്രെയിലറില്‍ മുഖം കാണിക്കുന്നുണ്ടെങ്കിലും ഐശ്വര്യ റായ് ബച്ചനാണ് ട്രെയിലറിലെ ഹൈലൈറ്റ്. അച്ഛന്‍റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ അവള്‍ കൊതിക്കുകയാണ്. 'ഞങ്ങൾ ചോളന്മാരെ നശിപ്പിക്കും' എന്ന് ഐശ്വര്യയുടെ കഥാപാത്രം പറയുന്ന ഒരു രംഗമുണ്ട്.

Also Read: തരംഗമായി റുവാ റുവാ; പൊന്നിയിന്‍ സെല്‍വന്‍ 2ലെ ആദ്യ ഗാനം പുറത്ത്

ആരാധകരില്‍ മതിപ്പുളവാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍. നിരവധി പേരാണ് ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളും രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വാ... ഇത് തിയേറ്ററിൽ കാണാൻ കാത്തിരിക്കാനാവില്ല' -ഒരു ആരാധകന്‍ കുറിച്ചു. 'ട്രെയിലർ വളരെ രസകരമായി തോന്നുന്നു, ടീമിന് ആശംസകൾ' -മറ്റൊരാള്‍ കുറിച്ചു.

ട്രെയിലർ ലോഞ്ചിൽ, പൊന്നിയിൻ സെൽവനോടുള്ള സ്നേഹം ചൊരിഞ്ഞ പ്രേക്ഷകർക്ക് ഐശ്വര്യ റായി നന്ദി രേഖപ്പെടുത്തി. 'നിങ്ങൾ ഞങ്ങൾക്ക് വളരെയധികം സ്‌നേഹവും അഭിനന്ദനവും നൽകി. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ശരിക്കും സംതൃപ്‌തരാണ്. ഞങ്ങൾ നിങ്ങളെയെല്ലാം വളരെയധികം സ്‌നേഹിക്കുന്നു.

പൊന്നിയിന്‍ സെല്‍വന്‍ 2ലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ വളരെയധികം അഭിനന്ദിച്ചതിന് നന്ദി. ഇവിടെയുള്ള തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾക്ക് സ്നേഹം നൽകുകയും ഞങ്ങളുടെ ടീമിന്‍റെ പ്രയത്നങ്ങൾ ആസ്വദിക്കുകയും ചെയ്‌ത രാജ്യത്തും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും നന്ദി. 'പൊന്നിയിൻ സെൽവൻ 2'ന് ഞങ്ങൾക്ക് അത്തരമൊരു ആവേശം ലഭിച്ചു' -ഐശ്വര്യ റായ് ബച്ചന്‍ പറഞ്ഞു.

അതേസമയം പൊന്നിയിൻ 'സെൽവൻ 2'ന്‍റെ ട്രെയിലർ ലോഞ്ചിൽ കമല്‍ ഹാസന്‍ വിശിഷ്‌ട അതിഥിയായി എത്തിയിരുന്നു. വേള്‍ഡ് വൈഡ് റിലീസായി ഏപ്രിൽ 28നാണ് ചിത്രം പുറത്തിറങ്ങുക.

Also Read: 'കണ്ണുകളിൽ തീ, ഹൃദയത്തിൽ സ്‌നേഹം, വാളുകളിൽ രക്തം, പോരാടാൻ ചോളന്മാർ വീണ്ടും'; പോസ്‌റ്ററില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.