ETV Bharat / entertainment

'ഗോപിയേട്ടന്‍ വന്നത്‌ സാറിനെ അറിയിക്കാന്‍ പറ്റിയില്ല'; 'കുത്തുന്ന' കമന്‍റിന് അഭയയുടെ മറുപടി

Abhaya Hiranmayi birthday celebration: താന്‍ വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്‍കുന്ന സ്‌നേഹത്തിന് മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നും അഭയ

Abhaya Hiranmay reply  social media comments  ആദ്യ ഭാര്യയുടെ ശാപം  അമൃതയ്‌ക്ക് വേണ്ടി ഒരു കേക്ക്‌ കൂടി മുറിക്കാം  Abhaya Hiranmayi birthday celebration  ഗോപി അണ്ണന്‍ തേച്ചോ  Abhaya Hiranmayi birthday wishes  Abhaya Hiranmayi viral post  Comments on Abhaya Hiranmayi post  Gopi Sundar Amrutha Suresh selfie
'ഗോപിയേട്ടന്‍ വന്നത്‌ സാറിനെ അറിയിക്കാന്‍ പറ്റിയില്ല'; അഭയുടെ മറുപടി വൈറല്‍'ഗോപിയേട്ടന്‍ വന്നത്‌ സാറിനെ അറിയിക്കാന്‍ പറ്റിയില്ല'; അഭയുടെ മറുപടി വൈറല്‍
author img

By

Published : May 27, 2022, 3:55 PM IST

Abhaya Hiranmayi birthday celebration : ഗോപി സുന്ദറിന്‍റെയും അമൃത സുരേഷിന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ അഭയ ഹിരണ്‍മയിയും വാര്‍ത്താതലക്കെട്ടുകളില്‍ നിറയുകയാണ്. മെയ്‌ 24നായിരുന്നു അഭയയുടെ ജന്മദിനം. പിറന്നാള്‍ ആഘോഷ വീഡിയോയും ചിത്രങ്ങളും അഭയ തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.

Abhaya Hiranmayi birthday wishes: നിരവധി പേര്‍ ഗായികയ്‌ക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്‍റെ മനോഹര ദൃശ്യങ്ങളാണ് ഗായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്‌. താന്‍ വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്‍കുന്ന സ്‌നേഹത്തിന് മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നും അഭയ കുറിച്ചു.

Abhaya Hiranmayi viral post: 'എന്തൊരു സംഭവ ബഹുലമായ വര്‍ഷം! ഇത്‌ എനിക്ക്‌ ഒരു റോളര്‍ കോസ്‌റ്റര്‍ റൈഡ്‌ ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്‌ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്‌. എന്നെ മറ്റൊരു തലത്തിലേയ്‌ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാന്‍ ഒരുപാട്‌ ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാന്‍ ഒരുപാട്‌ സ്‌നേഹിക്കുന്നുണ്ട്‌. ലോകത്തില്‍ നിന്ന് എനിക്ക് ഇത്ര വലിയ സ്‌നേഹം ലഭിക്കുന്നുവെന്നത്‌ വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്‌നേഹത്തിന് മുന്നില്‍ ഞാന്‍ വിനയാന്വിതനായി നില്‍ക്കുകയാണ്. ഞാന്‍ ഒരു മികച്ച സംഗീതജ്‌ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങള്‍ക്ക്‌ ഉറപ്പ് തരുന്നു.'-അഭയ ഹിരണ്‍മയി കുറിച്ചു.

Comments on Abhaya Hiranmayi post: അഭയയുടെ പോസ്‌റ്റിന് പിന്നാലെ ആക്ഷേപ കമന്‍റുകളുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. കമന്‍റിന് ചുട്ട മറുപടിയും അഭയ നല്‍കി. 'ഗോപിയേട്ടന്‍ (ഗോപി സുന്ദര്‍) വന്നോ' എന്ന ഒരാളുടെ ചോദ്യത്തിന് 'വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ല', എന്നാണ് അഭയ മറുപടി നല്‍കിയത്‌.

'ഭര്‍ത്താവിനെ കൊത്തിക്കൊണ്ട്‌ പോയി, വല്ലതും അറിഞ്ഞോ..', 'ആറ്‌ മാസം കഴിയുമ്പോള്‍ ഒരു കേക്ക്‌ കൂടി ഓര്‍ഡര്‍ ചെയ്യേണ്ടി വരും അമൃതയ്‌ക്ക്.' 'ഗോപിയുടെ ആദ്യ ഭാര്യയുടെ ശാപം ആയിരിക്കും.', നിങ്ങള്‍ക്കും ഗോപിക്കും എന്താണ് സംഭവിച്ചത്‌ ചേച്ചിയെ..', 'ഗോപി അണ്ണന്‍ തേച്ചോ', 'കര്‍മയില്‍ വിശ്വസിക്ക്' തുടങ്ങി നിരവധി അധിക്ഷേപ കമന്‍റുകളാണ് പിറന്നാള്‍ പോസ്‌റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്‌.

Also Read: 'കാലവും കാറ്റും പുതിയ വഴികളിലേയ്‌ക്ക്‌'; ഗോപി സുന്ദറും അമൃതയും പ്രണയത്തിലോ?

Gopi Sundar Amrutha Suresh selfie : കഴിഞ്ഞ ദിവസം അമൃത സുരേഷിനൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ചിത്രം പോസ്‌റ്റ്‌ ചെയ്‌തതിന് പിന്നാലെ ഗോപി സുന്ദറും അമൃതയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്‌. 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ്‌ കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്‌ക്ക്...' - ഇപ്രകാരമാണ് അമൃതയും ഒന്നിച്ചുള്ള ചിത്രത്തിന് ഗോപി സുന്ദര്‍ അടിക്കുറിപ്പ് എഴുതിയത്‌.

Abhaya Hiranmayi Gopi Sundar affair: വര്‍ഷങ്ങളായി അഭയ ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം അമൃതയുമായുള്ള ചിത്രം പങ്കുവച്ചതോടെ അഭയയുമായി ഗോപി സുന്ദര്‍ വേര്‍പിരിഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം. ഈ സാഹചര്യത്തിലാണ് അഭയയുടെ പിറന്നാള്‍ ആഘോഷവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്‌.

Abhaya Hiranmayi career : ഗാന രംഗത്ത് മാത്രമല്ല മോഡലിംഗ്‌ രംഗത്തും സജീവമാണ് അഭയ. തന്‍റെ ഒരു ബ്രാന്‍ഡ്‌ ഉടന്‍ തന്നെ പുറത്തിറക്കുന്നതിലുള്ള തിരക്കിലാണ് താരമിപ്പോള്‍. 'ലളിതം സുന്ദരം' എന്ന മഞ്ജു വാര്യര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലും അഭയ പ്രത്യക്ഷപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.