ETV Bharat / elections

ഡിജിപിക്കെതിരെ കെ മുരളീധരന്‍

"കേരളത്തിലെ പൊലീസ് മേധാവി എ കെ ജി സെന്‍ററിലെ ദിവസക്കൂലിക്കാരനെ പോലെ" - കെ മുരളീധരന്‍ എംഎല്‍എ

കെ. മുരളീധരന്‍
author img

By

Published : May 3, 2019, 3:06 PM IST

Updated : May 3, 2019, 4:06 PM IST

തലശ്ശേരി: കേരളത്തിലെ പൊലീസ് മേധാവി എ കെ ജി സെന്‍ററിലെ ദിവസക്കൂലിക്കാരനെ പോലെയാണെന്ന് കെ മുരളീധരൻ എംഎല്‍എ. മിക്ക സമയങ്ങളിലും സിപിഎം. ലോക്കൽ സെക്രട്ടറിയെ പോലെയാണ് ലോക്നാഥ് ബെഹ്റ പ്രവർത്തിക്കുന്നതെന്ന് വടകര ലോകസഭാ മണ്ഡലത്തിൽ യു ഡി എഫ്. സ്ഥാനാർഥി കൂടിയായിരുന്ന മുരളീധരൻ പറഞ്ഞു. യുഡിഎഫ് പ്രവർത്തകർ അക്രമത്തിനിരയായ സംഭവത്തിൽ പരാതി നൽകിയിട്ടു പോലും കേസെടുക്കുന്നില്ല. മറിച്ച് അക്രമത്തിനിരയായവർക്ക് എതിരെ ബോംബ് കേസ് ഉൾപ്പെടെ ചുമത്തുന്നു. പൊലീസ് തികച്ചും ഏകപക്ഷീയമായാണ് നടപടികൾ സ്വീകരിക്കുന്നതെന്നും പോലീസ് മേധാവി പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും മുരളീധരന്‍ പറഞ്ഞു.

ഡിജിപിക്കെതിരെ കെ മുരളീധരന്‍

കെ പി സി സി പ്രസിഡന്‍റ് ഡൽഹിയിൽ നിന്നെത്തിയാൽ ഉടന്‍ ഡി ജി പിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വടകരയിൽ വ്യാപകമായി സിപിഎം കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും വോട്ടർമാരെ ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലാത്തതിനാൽ റീ പോളിങ് ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Intro:Body:

കേരളത്തിലെ പോലീസ് മേധാവി എ.കെ.ജി. സെന്ററിലെ ദിവസക്കൂലിക്കാരനെ പോലെയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.എൽ.എ.മിക്ക സമയങ്ങളിലും. സി.പി.. എം. ലോക്കൽ സി ക്രട്ടറി പ്രവർത്തിക്കുമ്പോലെയാണ് ലോക് നാഥ് ബഹറ പ്രവർത്തിക്കുന്നതെന്ന് വടകര ലോകസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകർ അക്രമത്തിനിരയായ സംഭവത്തിൽ പരാതി നൽകിയാലും കേസെടുക്കുന്നില്ല. മറിച്ച് അക്രമത്തിനിരയായവർക്ക് എതിരെ ബോംബ് കേസ് ഉൾപെടെ ചുമത്തുന്നു.പോലീസ് തികച്ചും ഏകപക്ഷീയമായാണ് നടപടികൾ സ്വീകരിക്കുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥൻ പോലീസ് സേനക്ക് തന്നെ അപമാനമാണ്. കെ.പി.സി.സി.പ്രസിഡണ്ട് ഡൽഹിയിൽ നിന്നെത്തിയാൽ ഡി.ജി.പി.ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.  വടകരയിൽ വ്യാപകമായി സി.പി.എം.കള്ളവോട്ടുകൾ ചെയ്തിട്ടുണ്ട്. എന്നാൽ  വോട്ടർമാരെ ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലാത്തതിനാൽ റീ പോളിംഗ് ആവശ്യപ്പെടില്ലെന്നും കെ.മുരളീധരൻ തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Conclusion:
Last Updated : May 3, 2019, 4:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.